Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിറ മാറിടത്തിന് ഉലുവ ഒലീവ് ഓയിലില്‍
നിറമാറിന്‍ പ്രത്യേക ഉലുവ വിദ്യ
സ്ത്രീയുടെ ശരീര ശാസ്ത്രത്തില്‍ സ്തന സൗന്ദര്യത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. ആകൃതിയും വലിപ്പവുമുള്ള സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണ്. സ്ത്രീയുടെ അഴകളവുകളില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണിത്. മുലയൂട്ടല്‍ എന്ന ധര്‍മത്തിനു സ്ത്രീ ശരീരത്തെ സഹായിക്കുന്ന, മാതൃത്വത്തിന്റെ ഒരു ഭാവം കൂടിയാണിത്.
മാറിട വലിപ്പം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം, ഭക്ഷണം എന്നിവയെല്ലാം പ്രധാനമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് മാറിട വലിപ്പത്തിനും സഹായകമാകുന്നത്.
മാറിട വലിപ്പത്തിന് സിലിക്കോണ്‍ ഇംപ്ലാന്റേഷന് അടക്കമുള്ള പല കൃത്രിമ വിദ്യകളുമുണ്ട്. ഇത്തരം വിദ്യകള്‍ പലപ്പോഴും ഭാവിയില്‍ പാര്ശ്വഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ചിലവേറിയ രീതികളുമാണ്.
മാറിട വലിപ്പത്തിന് പ്രകൃത്യാ സഹായിക്കുന്ന പല വസ്തുക്കളുമുണ്ട്. യാതൊരു പാര്‍ശ്വ ഫലവും വരുത്താതെ മാറിട വലിപ്പത്തിന് സഹായിക്കുന്ന മാര്‍ഗങ്ങള്‍. ഇതിലൊന്നാണ് ഉലുവ. അടുക്കളയിലെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഉലുവ മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തരം ചേരുവയാണ്.
ഉലുവയിലെ ഈസ്ട്രജന് തന്നെയാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇതുകൊണ്ടു തന്നെ മാറിട വളര്‍ച്ചയ്ക്ക് ഇത് സഹായിയ്ക്കുന്നു. മാറിടത്തിന് ഉറപ്പു നല്കാന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഈസ്ട്രജന്.

പ്രസവശേഷം കുട്ടികള്‍ക്കു മുലയൂട്ടുന്ന സമയത്തു വേണ്ട വിധത്തില്‍ മാറിടങ്ങള്‍ക്കു സ്പ്പോര്‍ട്ട് നല്‍കാത്തതും പെട്ടെന്നു തടി കൂടുന്നതും കുറയുന്നതുമെല്ലാം മാറിടങ്ങള്‍ തൂങ്ങാന്‍ കാരണമാകുന്നു. ഇതുപോലെ പ്രായമേറുന്നതും വരണ്ട ചര്‍മവുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉലുവ. ഏതെല്ലാം വിധത്തിലാണ് ഉലുവ മാറിട വലിപ്പത്തിനു സഹായിക്കുക എന്നറിയൂ.

ഉലുവ
ഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. ഇത് അല്പം കുതിര്‍ത്തി അരയ്ക്കുക. നല്ലപോലെ അരച്ച ശേഷം മാറിടത്തില്‍ പുരട്ടി അല്പനേരം മസാജ് ചെയ്യുക. താഴെ നിന്നും മുകളിലേയ്ക്കാണ് മസാജ് ചെയ്യേണ്ടത്. ഇത് ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക.

ഉലുവ ഒലീവ് ഓയിലില്‍
അല്പം ഉലുവ ഒലീവ് ഓയിലില്‍ ചേര്‍ത്തു ചൂടാക്കുക. തീ കുറച്ചു വച്ചു വേണം, ചൂടാക്കാന്‍. ഉലുവ ചുവക്കനെ എണ്ണ ചൂടാകണം. ഈ എണ്ണ വാങ്ങി വച്ച് ഊറ്റിയെടുക്കാം.

ഈ പ്രത്യേക എണ്ണ
ഈ പ്രത്യേക എണ്ണ ഉലുവ പേസ്റ്റ് കഴുകിക്കളഞ്ഞ് മാറിടത്തില്‍ ഈര്‍പ്പം മാററിയ ശേഷം മാറിടങ്ങലില് പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റു നേരം മസാജ് ചെയ്യാം. വളരെ മൃദുവായി വേണം, മസാജ് ചെയ്യാന്‍. അതിനു ശേഷം 15 മി്നിറ്റു നേരം ഇത് മാറിടത്തില്‍ തന്നെ വയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ടു പതുക്കെ തുടച്ചു മാറ്റാം.

ഉലുവ, ഒലീവ്
ഒലീവ് ഓയിലും ഈസ്ട്രജന് സമ്പുഷ്ടമാണ്. ഇതും മാറിട വളര്‍ച്ചയ്ക്കും മാറിടങ്ങള്‍ക്കു ദൃഢത നല്‍കാനും സഹായിക്കുന്ന ഒന്നാണ്. ഉലുവയും ഒലീവ് ഓയിലും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഈ മാര്‍ഗം ആഴ്ചയില്‍ മൂന്നു തവണയെങ്കിലും അല്പകാലം അടുപ്പിച്ചു ചെയ്യുക. ഗുണം ലഭിയ്ക്കും.

ഉലുവ
ഉലുവ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഇതും ഇതിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഗുണം നല്‍കും. ഇതിലെ ഈസ്ട്രജന് ഫൈറ്റോ ഈസ്ട്രജന് രൂപത്തിലുമാണ്. ശരീരത്തില്‍ കൂടുതല്‍ ഇവ ഉല്പാദിപ്പിയ്ക്കപ്പെടാന് ഇത് സഹയിക്കും. ഉലുവ ചായ മറ്റൊരു വഴിയാണ്. ഉലുവ തിളപ്പിച്ച വെള്ളത്തില്‍ ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

പനിനീരില്‍
ഉലുവ പേസ്റ്റ് പനിനീരില്‍ ചേര്‍ത്ത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മാറിടങ്ങള്‍ക്ക് ഉറപ്പും ദൃഢതയും നല്‍കും. മാറിട വളര്‍ച്ചയ്ക്കും ഇതു സഹായിക്കും.

ഉലുവയുടെ ഓയിലും
ഉലുവയുടെ ഓയിലും മാറിട വളര്‍ച്ചയ്ക്കു സഹായിക്കും. ഇതു വാങ്ങി മാറിടം മസാജ് ചെയ്യാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ എള്ളെണ്ണയില്‍ ഇതിട്ടു തിളപ്പിച്ച് മാറിടം മസാജ് ചെയ്യാം. എള്ളെണ്ണയും മാറിട വലിപ്പത്തിന് സഹായിക്കുന്ന ഒന്നാണ്. എള്ളെണ്ണയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എള്ളു കഴിയ്ക്കുന്നതും ഗുണം ചെയ്യും.

മുലപ്പാല്‍
മുലപ്പാല്‍ വര്‍ദ്ധിയ്ക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഉലുവക്കഞ്ഞിയും ഉലുവ മരുന്നുമെല്ലാം പ്രസവിച്ച സ്ത്രീകള്‍ക്കു നല്കുന്ന മരുന്നുകളാണ്

മത്തി
ഇതിനു പുറമേ ചില പ്രത്യേക ഭക്ഷണങ്ങളും മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്നവയാണ്. ഇതില്‍ മത്തി പോലുള്ള ഭക്ഷണങ്ങള്‍ പ്രധാനപ്പെട്ടതാണ്. മത്തി അഥവാ ചാള കഴിയ്ക്കുന്നത് സ്ത്രീകളിലെ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
