കറുപ്പകറ്റി തിളക്കത്തിന് കറ്റാര്‍വാഴയില്‍ ഒറ്റമൂലി

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. നിറം കുറവ്, വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന്റെ തിളക്കമില്ലായ്മ, ചുളിവ് എന്നിവയെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതും അറിഞ്ഞിരിക്കണം. ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കറ്റാര്‍ വാഴ. കറ്റാര്‍ വാഴയിലൂടെ പല സൗന്ദര്യ പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ പ്രകൃതിദത്ത ഒറ്റമൂലി ആയതു കൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കറ്റാര്‍വാഴ കൊണ്ട് എങ്ങനെയെല്ലാം സൗന്ദര്യസംരക്ഷണം ഉണ്ടാവുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

 കറ്റാര്‍വാഴ ഒറ്റമൂലി

കറ്റാര്‍വാഴ ഒറ്റമൂലി

ചര്‍മസംരക്ഷണത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍പം കറ്റാര്‍ വാഴ നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം കൂടി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം തണുപ്പുള്ള വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നു.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് കറ്റാര്‍വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പരിഹാരം കണ്ട് അതിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു. ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളില്‍ നിന്നും ഇത് നിങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കറ്റാര്‍ വാഴ നേരിട്ട് തന്നെ ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്.

മുറിവുണക്കാന്‍

മുറിവുണക്കാന്‍

ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവോ മറ്റോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. മാത്രമല്ല മുറിവിന്റെ പാടുകളെ പാടേ ഇല്ലാതാക്കുന്നതിനും കറ്റാര്‍ വാഴ മികച്ചതാണ്. ഇത് നല്ലൊരു ആയുര്‍വ്വേദ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുറിവിന്റെ പാടു പോലും ഇല്ലാതെ ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിനും കറ്റാര്‍ വാഴ മികച്ചതാണ്. ചര്‍മ്മത്തിലെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍വാഴയില്‍ കവിഞ്ഞ ഒരു മാര്‍ഗ്ഗം ഇല്ലെന്നു തന്നെ പറയാം.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. വാര്‍ദ്ധക്യം നിങ്ങളെ പിടികൂടി എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. ഇത് കഴുത്തിലും മുഖത്തും തടവുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലും ഇത് ചര്‍മ്മത്തിന് ഉത്തമമാണ്.

 മുഖക്കുരു

മുഖക്കുരു

മുഖക്കുരു പലരുടേയും പേടി സ്വപ്‌നമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. മുഖക്കുരു പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തെളിച്ചം നല്‍കുന്ന അവസ്ഥ കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. മുഖക്കുരുവിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ നിറം കുറഞ്ഞ അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്നും മുഖത്ത് കറ്റാര്‍ വാഴ തേക്കുന്നത് നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ചര്‍മ്മത്തിനെ തിളക്കം കൊണ്ടു വരുന്നതിനും ഇത് സഹായിക്കുന്നു.

കാല്‍ വിണ്ടു കീറുന്നതിന് പരിഹാരം

കാല്‍ വിണ്ടു കീറുന്നതിന് പരിഹാരം

പലരേയും അസ്വസ്ഥമാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കാല്‍ വിണ്ടു കീറുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് കാല്‍ വിണ്ടു കീറുന്നതിന് കറ്റാര്‍വാഴ ബെസ്റ്റാണ്.

താരന് പരിഹാരം

താരന് പരിഹാരം

കേശസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചതാണ് കറ്റാര്‍ വാഴ. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് തലയിലെ ഫംഗല്‍ ഇന്‍ഫെക്ഷന്‍, ചൊറിച്ചില്‍, താരന്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നല്ല ആരോഗ്യവും കരുത്തുമുള്ള മുടി വളരുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ ആധിയെടുക്കുന്നവര്‍ക്ക് ഇനി കറ്റാര്‍ വാഴ തന്നെ ധാരാളം. ദിവസവും കറ്റാര്‍വാഴ തേക്കുന്നതും കറ്റാര്‍വാഴയിട്ട് എണ്ണ കാച്ചി തേക്കുന്നതും മുടിയുടെ കാര്യത്തില്‍ മികച്ചതാണ്.

X
Desktop Bottom Promotion