For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് നാറ്റത്തിന് പെട്ടെന്ന് പരിഹാരം

എന്തൊക്കെയാണ് വിയര്‍പ്പിനെ ഇല്ലാതാക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെന്ന് നോക്കാം

|

വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഏത് വിധത്തിലും ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനാണ് പലപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുമ്പോള്‍ അത് പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. അസഹനീയമായ അവസ്ഥയാണ് നിങ്ങള്‍ക്കും ചുറ്റുമുള്ളവര്‍ക്കും വിയര്‍പ്പ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാനും വിയര്‍പ്പ് നാറ്റത്തിന് പരിഹാരം കാണാനും സഹായിക്കുന്ന ചില പ്രകൃതിദത്തമായ വഴികള്‍ ഉണ്ട്.

അമിതവിയര്‍പ്പിന്റെ ദുര്‍ഗന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇതിന്റെ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബുദ്ധുമുട്ടുകള്‍ ചില്ലറയല്ല. അമിത വിയര്‍പ്പുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ തന്നെ മാനസികമായി പ്രശ്നങ്ങള്‍ തോന്നുന്നു. കൂടുതല്‍ ജോലി ചെയ്യുന്നതും അമിതമായി അധ്വാനിക്കുന്നതും എല്ലാം വിയര്‍പ്പുണ്ടാവാന്‍ കാരണമാകുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ വിയര്‍പ്പിനെ കുറച്ച് ശരീരം സംരക്ഷിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അത് വിയര്‍പ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വിയര്‍പ്പ് കുറച്ച് ശരീരത്തിന്റെ അസ്വസ്ഥത ഇല്ലാതാക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഈ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും ശ്രദ്ധിക്കുന്നതില്‍ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണം ശരീര സംരക്ഷണം എന്നിവക്കുള്ള ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും വിയര്‍പ്പ്. അതുകൊണ്ട് വിയര്‍പ്പിനെ ഇല്ലാതാക്കാനും ശരീരം സംരക്ഷിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായ കൊണ്ട് അമിത വിയര്‍പ്പിനെ ഇല്ലാതാക്കാം. കട്ടന്‍ ചായയില്‍ ഉള്ള ടാനിക് ആസിഡ് ആണ് വിയര്‍പ്പിനെ കുറക്കാന്‍ സഹായിക്കുന്നത്. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റം കൊണ്ടുള്ള അസ്വസ്ഥത ഇല്ലാതാകുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

വിയര്‍പ്പിനെ കുറക്കാന്‍ ഉരുളക്കിഴങ്ങോ എന്ന് അത്ഭുതപ്പെടുന്നുണ്ടോ നിങ്ങള്‍? എന്നാല്‍ സത്യമാണ് വിയര്‍പ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനും വിയര്‍പ്പ് കുറക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിതമുള്ള ജലത്തെ വലിച്ചെടുക്കുന്നു. മാത്രമല്ല നല്ലൊരു ആന്റ്പെഴ്സ്പിരന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കക്ഷത്തില്‍ ഉരുളക്കിഴങ്ങ് മുറിച്ച് വെക്കുകയോ ഇതിന്റെ നീര് തേച്ച് പിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വിയര്‍പ്പിനെ അകറ്റുന്ന മറ്റൊന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. അമിത വിയര്‍പ്പ് ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളി എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ്. അല്‍പം കര്‍പ്പൂരം പൊടിച്ചത് എണ്ണയില്‍ ഇട്ട് അതുകൊണ്ട് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വിയര്‍പ്പിന് പരിഹാരം നല്‍കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പാചകത്തിന് മാത്രമല്ല സൗന്ദര്യത്തെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് അമിത വിയര്‍പ്പിന് പരിഹാരം കാണുന്നു. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി അത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് കക്ഷത്തിലെ വിയര്‍പ്പിന്റെ ഉത്പാദനം കുറക്കുകയും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുകയും ചെയ്യുന്നു.

 തക്കാളി

തക്കാളി

തക്കാളിയാണ് മറ്റൊന്ന്. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. തക്കാളി നീര് പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യത്തിന് നേട്ടങ്ങള്‍ വരുത്തുന്നത്. തക്കാളി നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല വിയര്‍പ്പിന്റെ ഉത്പാദനം കുറക്കുകയും ചെയ്യുന്നു.

കോണ്‍സ്റ്റാര്‍ച്ച്

കോണ്‍സ്റ്റാര്‍ച്ച്

ചോളത്തിന്റെ പൊടിയും വിയര്‍പ്പിനെ കുറക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നു. അതിലുപരി അധികമുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുകയും ശരീര ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു. കക്ഷത്തിലെ ഈര്‍പ്പം നല്ലതു പോലെ തുടച്ച് അല്‍പം കോണ്‍സ്റ്റാര്‍ച്ച് കക്ഷത്തില്‍ ഇടുക. ഇത് ഉണങ്ങിയ ശേഷം വസ്ത്രം ധരിക്കാം. ഇത് വിയര്‍പ്പിനെ ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് അമിതമായുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൂലമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ശരീര ദുര്‍ഗന്ധത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ അത് ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റുന്നു. മാത്രമല്ല നാരങ്ങ നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാലും അത് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് ആ വെള്ളം കൊണ്ട് കുളിച്ചാല്‍ മതി. ഇത് വിയര്‍പ്പ് മൂലമുണ്ടാകുന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും അമിത വിയര്‍പ്പിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ദിവസവും 10-12 ഗ്ലാസ്സ് വീതം വെള്ളം കുടിക്കുക. പച്ചക്കറി ജ്യൂസ് പഴത്തിന്റെ ജ്യൂസ് എന്നിവയെല്ലാം ശീലമാക്കുക. വിയര്‍പ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. മദ്യം എന്നിവയെല്ലാം പൂര്‍ണമായും നിര്‍ത്തുക. ഇതെല്ലാം അമിത വിയര്‍പ്പിന് കാരണമാകുന്നതാണ് എന്നതാണ് സത്യം.

English summary

how to stop armpit odor

natural home remedies for armpit sweating, read on.
X
Desktop Bottom Promotion