For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം

|

സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളെരെ അത്യാവശ്യമാണ്. നമ്മുടെയെല്ലാം വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലരും സ്വകാര്യഭാഗം വൃത്തിയാക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം വൃത്തിയായി സ്വകാര്യഭാഗങ്ങള്‍ ക്ലീന്‍ ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകാതെ വൃത്തിയാക്കാന്‍ ശ്രമിക്കണം. പലരും സ്വകാര്യഭാഗം ഷേവ് ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.

വായ്‌നാറ്റത്തിന് അല്‍പം ഗ്രാമ്പൂവില്‍ പരിഹാരംവായ്‌നാറ്റത്തിന് അല്‍പം ഗ്രാമ്പൂവില്‍ പരിഹാരം

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചിലരില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതിലുപരി പലരുടേയും ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ എന്തൊക്കെയാമ് കൃത്യമായി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കൂ. ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഷേവ് ചെയ്യാന്‍ അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 ആവി പിടിക്കാം

ആവി പിടിക്കാം

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതിന് മുന്‍പ് ആവി പിടിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ആവി പിടിക്കുമ്പോള്‍ അല്‍പം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗവും രോമങ്ങളും ചുറ്റുമുളള ഭാഗത്തുളള ചര്‍മ്മവും മൃദുവാകാന്‍ ഇത് സഹായിക്കും.

 ആവി പിടിക്കാം

ആവി പിടിക്കാം

മാത്രമല്ല ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പെട്ടെന്ന് തന്നെ ഷേവ് ചെയ്യുന്നതിന് സാധിക്കുന്നു. ആവി പിടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇളം ചൂടുവെള്ളത്തില്‍ സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കാവുന്നതാണ്. മാത്രമല്ല ചൂടു വെള്ളത്തില്‍ തുണി മുക്കി ഇത് കൊണ്ട് സ്വകാര്യഭാഗങ്ങള്‍ തുടച്ച് വൃത്തിയാക്കാനും ശ്രമിക്കാം.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

പലപ്പോഴും മൃതകോശങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ ദൃഢമാക്കുന്നു. അതുകൊണ്ട് അതിനെ കളയുകയാണ് ആദ്യം ചെയ്യേണ്ടത്. ആവി പിടിച്ച കഴിഞ്ഞാല്‍ ഷേവ് ചെയ്യ്തതിന് മുന്‍പ് സ്പോഞ്ചോ എക്സ്ഫോലിയേറ്റിങ് ബോഡി വാഷോ ഉപയോഗിച്ച് നാശം സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ്. ഇത് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന രോമം പോലും പിഴുത് കളയാന്‍ സഹായിക്കുന്നു. ഇത്തരത്തിലൂടെ ഇത് ചര്‍മ്മത്തില്‍ ഷേവിംങ് സ്റ്റിക് കൃത്യമായി എത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുറിവുണ്ടാവാതിരിക്കുന്നതിനും സഹായിക്കുന്നു.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

പലപ്പോഴും മൃതകോശങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ ദൃഢമാക്കുന്നു. അതുകൊണ്ട് അതിനെ കളയുകയാണ് ആദ്യം ചെയ്യേണ്ടത്. ആവി പിടിച്ച കഴിഞ്ഞാല്‍ ഷേവ് ചെയ്യ്തതിന് മുന്‍പ് സ്പോഞ്ചോ എക്സ്ഫോലിയേറ്റിങ് ബോഡി വാഷോ ഉപയോഗിച്ച് നാശം സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ്. ഇത് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന രോമം പോലും പിഴുത് കളയാന്‍ സഹായിക്കുന്നു. ഇത്തരത്തിലൂടെ ഇത് ചര്‍മ്മത്തില്‍ ഷേവിംങ് സ്റ്റിക് കൃത്യമായി എത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുറിവുണ്ടാവാതിരിക്കുന്നതിനും സഹായിക്കുന്നു.

 നല്ല ഷേവിങ്ങ് സ്റ്റിക്ക്

നല്ല ഷേവിങ്ങ് സ്റ്റിക്ക്

ലോക്കല്‍ ഷേവിങ് സ്റ്റിക്കുകള്‍ ഒരിക്കലും സ്വകാര്യഭാഗം വൃത്തിയാക്കുന്നതിന് വേണ്ടി വാങ്ങിക്കരുത്. കാരണം ഇത് പലപ്പോഴും മുറിവ് ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്നാല്‍ ഉപയോഗിക്കുന്ന ഷേവിംങ് സ്റ്റിക് മൂര്‍ച്ചയുള്ളതാണ് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പുതിയ ഷേവിംങ് സ്റ്റിക്

പുതിയ ഷേവിംങ് സ്റ്റിക്

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് പുതിയതും ബ്ലേഡ് മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം രോമങ്ങള്‍ വൃത്തിയായി കളയാന്‍ ഇതിനെകൊണ്ട് സാധിച്ചെന്നുവരില്ല , ഇത് ചര്‍മ്മത്തില്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

നീളമുള്ള രോമങ്ങള്‍

നീളമുള്ള രോമങ്ങള്‍

സാധാരണയായി സ്വകാര്യഭാഗങ്ങളില്‍ കട്ടിയുള്ള നീണ്ട രോമങ്ങള്‍ ആയിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ അത് ഷേവ് ചെയ്ത് കളയാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് അതെല്ലാം ട്രിം ചെയ്യാന്‍ ശ്രദ്ധിക്കുക. പിന്നീട് വേണമെന്നുണ്ടെങ്കില്‍ മാത്രം ഷേവ് ചെയ്യുക. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ് , ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതുമാണ്. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യ്ത് ഷേവ് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ അത് ചര്‍മ്മത്തിനും വളരെയധികം ഉപകാരപ്രദമായി മാറുന്നു.

ശക്തി ഉപയോഗിച്ച് ഷേവിംങ് വേണ്ട

ശക്തി ഉപയോഗിച്ച് ഷേവിംങ് വേണ്ട

സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മം എന്തുകൊണ്ടും വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഇറിറ്റേഷന്‍ ഉണ്ടാക്കുന്നു. ശക്തിയായി അമര്‍ത്തി ഷേവ് ചെയ്യുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കുറ്റി രോമങ്ങള്‍ അങ്ങിങ്ങായി നില്‍ക്കുന്നതിന് കാരണമാകുന്നു.

ശക്തി ഉപയോഗിച്ച് ഷേവിംങ് വേണ്ട

ശക്തി ഉപയോഗിച്ച് ഷേവിംങ് വേണ്ട

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് ചര്‍മ്മത്തില്‍ ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യാന്‍ പാടില്ല , ഇത് നിങ്ങളെ വൃത്തിയായി ഷേവ ചെയ്യാന്‍ സഹായിച്ചെന്നു വരില്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതാണ്. രോമം കൂടുതലുള്ള ഭാഗം ഒരു കാരണവശാലും അമര്‍ത്തി ഷേവ് ചെയ്യരുത്. ഇത് ചര്‍മ്മം മുറിയുന്നതിനും രോമം പൂര്‍ണമായും പോരാതിരിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചര്‍മ്മത്തെ അറിയണം

ചര്‍മ്മത്തെ അറിയണം

ചര്‍മ്മത്തെ കൃത്യമായി അറിഞ്ഞതിന് ശേഷം മാത്രം ഷേവ് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് തന്നെ പ്രശ്‌നം ഉണ്ടാക്കുന്നു. ചിലര്‍ക്ക് അവരുടെ സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഇവര്‍ ഒരിക്കലും ഷേവ് ചെയ്യാന്‍ ശ്രമിക്കരുത്. ഇനി ചെയ്യണം എന്നുണ്ടെങ്കില്‍ അതും മാസത്തില്‍ ഒരു തവണ ചെയ്യാന്‍ നോക്കുക.അല്ലെങ്കില്‍ ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുകയോ, വാക്സിന്‍ ചെയ്യുകയോ ആണ് നല്ലത്.

English summary

How to shave your pubic area safely

In this article we explain some tips to shave your pubic area, read on.
Story first published: Wednesday, October 31, 2018, 17:15 [IST]
X
Desktop Bottom Promotion