For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകൾ തിളങ്ങാൻ ചില നുറുങ്ങു വിദ്യകൾ

|

ലിസാർഡ് സിൻഡ്രോം , അതുമല്ലെങ്കിൽ പരുത്ത കൈകൾ ഉള്ളവരാണോ നിങ്ങൾ ? എന്തൊക്കെ ചെയ്തിട്ടും മിനുത്ത കൈകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണോ ? എങ്കിൽ അത്തര പരാതികളൊക്കെ മറക്കാൻ സമയമായിരക്കുന്നു . പലതരം നുറുങ്ങു വിദ്യകളിലൂടെ പരുപരുത്ത കൈകളെ സോഫ്റ്റാക്കി എടുക്കാവുന്നതാണ് ,അത്തരം ചില നുറുങ്ങ് വിദ്യകളെപരിചയപ്പടാം .

j

ലോകത്തുള്ള സകല മരുന്നുകളും , ക്രീമുകളും വാരിത്തേച്ചിട്ടും യാതൊരു ഫലവുമില്ലെന്ന് പരാതി പെടുന്നവർക്കായാണിത് . അത്തരക്കാർക്ക് പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർ​ഗങ്ങളാണിത് . നാളി്ത് വരെ പരീക്ഷിച്ച എല്ലാത്തരം എെഡിയകളിൽ നിന്നും വ്യത്യസ്തം .

 ചൂടുവെള്ളം

ചൂടുവെള്ളം

ചിലവ് കുറഞ്ഞതും ഏറ്റവും ഫല പ്രദവുമായ മാർ​ഗങ്ങളിലൊന്നാണ് ചൂടു വെള്ളത്തിൽ കൈകൾ മുക്കി വയ്ക്കുക എന്നത് . ലാവെൻഡർ ഒായിലോ റോസ് വാട്ടറോ ചേർക്കാവുന്നതാണ് , അധികം ചൂടില്ലാത്ത വെള്ളത്തിൽ ഇങ്ങനെ കൈകൽ കുറെ നേരം മുക്കി വയ്കുന്നത് മിനു മിനുത്ത കൈകൾ സ്വന്തമാക്കുവാൻ സഹായിക്കും . ദിവസേന എന്നവണ്ണം ഇത്തരത്തിൽ ചെയ്യാവുന്നതാണ് .

 വാസ് ലിൻ

വാസ് ലിൻ

ലോകത്തേറ്റവും ആൾക്കാർ ഉപയ​ഗിക്കുന്ന മോയി്സ്ചറൈസിംങ് ക്രീമാണിത് . ദിനവും കിടക്കാൻ പോകുന്നതിന് മുൻപ് കൈകൾ നന്നായി വൃത്തിയായി കഴുകിയതിന് ശേഷം വാസ് ലിൻ തേച്ച് കിടക്കാവുന്നതാണ് .

ഇത്തരത്തിൽ ചെയ്യന്നത് കൈകളുടെ പരുപരുപ്പ് ഇല്ലാതാക്കി തീർക്കും . അഥവാ വാസ് ലിൻ ഇല്ലെങ്കിൽ മറ്റേതെങ്കിലും ക്രീമുകൾ ഉപയോ​ഗിക്കാവുന്നാണ് . ​ ദിനവും ിത്തരത്തിൽ ചെയ്യുക എന്നതാണ് പ്രധാനം . നിത്യേനയുള്ള മുടങ്ങാത്ത പരിചരണത്തിലൂടെ മാത്രമേ കൈകളെ സംരക്ഷിക്കാൻ കഴിയൂ .

പഞ്ചസാരയും ഒലിവ് ഒായിലും

പഞ്ചസാരയും ഒലിവ് ഒായിലും

പഞ്ചസാരയും ഒലിവ് ഒായിലും നിങ്ങളുടെ കൈകളെമനോഹരവും മൃദുലവുമാക്കി തീർക്കും . പഞ്ചസാരയും ഒലിവ് ഒായിലും ചേർത്ത് കുഴമ്പ് പരുവത്തിൽ കൈകളിൽ തേച്ച് പിടിപ്പിക്കുക . പ്രത്യേകിച്ച് പാർട്ടികൾക്കോ മറ്റോ മുൻപ് പോകു്നനതിന് ശേഷം ഇത്തരത്തിൽ ചെയ്യുന്നത് കൈകളെ മൃദുലമാക്കി തീർക്കും . ഒലിവ് ഒായിൽ കൈകൾക്കും നഖങ്ങൾക്കും തിളക്കം നൽകുമ്പോൾ , പഞ്ചസാര മൃത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു .

ക്രീമുകൾ

ക്രീമുകൾ

സ്ഥിരമായി ഉപയോ​ഗിക്കുക എന്നതാണ് പോംവഴി . അതുമല്ലെങ്കിൽ നെയ്യ് തടവി കൈകളെ മൃദുലമാക്കാം . നെയ്യിലടങ്ങിയ ​ഗുണ​ഗണങ്ങൾ കൈകളെ ഏറെ സുന്ദരമാക്കി തീർക്കാൻ സഹായിക്കും , ഇതുപയോ​ഗിച്ചതിന് ശേഷം കൈകളെ ഇളം ചൂടു വെള്ളത്തിൽ സാവധാനം കഴുകാവുന്നതാണ് . സോപ്പ് ഉപയോ​ഗിക്കാൻ പാടുള്ളതല്ല . തുടർച്ചയായി ചെയ്യാവുന്ന ഒരു മാർ​ഗമാണിത് .

 കടലപ്പൊടിയും തൈരും

കടലപ്പൊടിയും തൈരും

പണ്ടു കാലങ്ങൾ മുതലേ നമ്മുടെ സൗന്ദര്യ കൂട്ടുകളിലെ പ്രധാന ചേരുവയാണ് കടലപ്പൊടിയും തൈരും ചേർന്ന മിശ്രിതം. അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടു വരുവാൻ ഇവയ്ക്ക് കഴിയും . കടലപ്പൊടിയും തൈരും ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയമിസ്രിതം കൈകളിൽ പുരട്ടാവുന്നതാണ് . തൈരിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ കൈകളുടെ നിറം കൂട്ടുകയും പരുപരുപ്പ് ഇല്ലാതാക്കുകയും ചെയ്യും .

കടകളിൽ നിന്നും വാങ്ങുന്ന രാസവസ്തുക്കൾ അടങ്ങാത്ത കടലപ്പൊടിയും തൈരും പോലുള്ളവ ധൈര്യ പൂർവ്വം ഉപയോ​ഗിക്കാവുന്നതാണ് . നിത്യനയുള്ള കടലപ്പൊടിയും തൈരും ചേർന്ന മിശ്രിതത്തിന്റെ ഉപയോ​ഗം കൈകളെ അഴകുള്ളതാക്കി തീർക്കും .

 ബട്ടറും ആൽമണ്ട് ഒായിലും

ബട്ടറും ആൽമണ്ട് ഒായിലും

ബട്ടറും ആൽമണ്ട് ഒായിലും ഏറ്റവും മികച്ച ചർമ്മ സൗന്ദര്യ വർധക വസ്തുക്കളാണ് . കൈകളുടെ നിറത്തിനും സോഫ്റ്റ്നെസ് വർധിപ്പിക്കാനും ഇതിലും മികച്ച മാർ​ഗങ്ങളില്ലെന്ന് തന്നെ പറയാം . അത്രക്കുണ്ട് ഇവയുടെ ​ഗുണങ്ങൾ . ബട്ടറും ആൽമണ്ട് ഒായിലും ചേർത്ത് കൈകളിൽ ഉപയോ​ഗിക്കുനേപോൾ വിറ്റാമിൻ ഇ യാൽസമ്പുഷ്ടമായ ആൽമണ്ട് ഒായിൽ കൈകളുട മങ്ങിയനിറത്തെ പോലും ശോഭയുള്ളതാക്കി തീർക്കുന്നു . ബട്ടറ്‍ ഉപയോ​ഗിക്കുന്നത് വഴി മൃദുവായ ചർമ്മവും ലഭിക്കുന്നു .

 മുട്ട മഞ്ഞ, തേൻ, ആൽമണ്ട് ഒായിൽ

മുട്ട മഞ്ഞ, തേൻ, ആൽമണ്ട് ഒായിൽ

മറ്റൊരു മികച്ച സൗന്ദര്യ കൂട്ടാണ് മുട്ട മഞ്ഞ, തേൻ, ആൽമണ്ട് ഒായിൽ എന്നിവ ചേർത്ത മിശ്രിതം . മുട്ടയുടെ മഞ്ഞയും വിറ്റാമിൻ ഇയാൽ സമ്പുഷ്ടമായ ആൽമണ്ട് ഒായിലും തേനും ചേരുമ്പോൾ ഏറ്റവും മികച്ച ചർമ്മ സൗന്ദര്യ വസ്തുവായിത് മാറുന്നു . പതിവായി ഉപയോ​ഗിക്കാവുന്നവയുടെ ​ഗണത്തിലാണ് ഇവയും ഉള്ളത് .

കടകളിൽ നിന്നും അമിതമായി വില കൊടുത്ത് വാങ്ങുന്നവയെക്കാൾ മെച്ചവും ​ഗുണ നിലവാരവും ഇവക്കെല്ലാം പകർന്ന് രുവാൻ കഴിയും എന്നതാണ് ഏറ്റവും വലിയ മെച്ചം .

 ​ഗ്ലൗസുകൾ ഉപയോ​ഗിക്കുക

​ഗ്ലൗസുകൾ ഉപയോ​ഗിക്കുക

എല്ലാ വീട്ടമ്മമാർക്കും നേരം വെളുക്കു്നപോൾ മുതൽ കാണും ഒരു കുന്ന് പാത്രം കഴുകാനും തുണിയാലക്കാനും . സോപ്പു പൊടിയും സോപ്പുമെല്ലാം ചേർന്ന് കൈകളെ അങ്ങേയറ്റം പരുപരുത്തതാക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല . പതി്ു വായുള്ള ഇവയുടെ ഒക്കെ ഉപയോ​ഗത്താൽ കൈകളുടെ മാർദ്ദവം എന്നന്നേക്കുമായി ഇല്ലാതാകുന്നു , ഇത്തരം സന്ദർഭത്തിൽ കൈകളുടെ സംരക്ഷണത്തിനായി ​ഗ്ലൗസ് ഉപയോ​ഗിക്കാവുന്നതാണ് .

English summary

how-to-make-your-hands-soft-top-10-home-remedies

Home Remedies , Your Hands Soft, hands feel rough and look blistered
X
Desktop Bottom Promotion