Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
കൈകൾ തിളങ്ങാൻ ചില നുറുങ്ങു വിദ്യകൾ
ലിസാർഡ് സിൻഡ്രോം , അതുമല്ലെങ്കിൽ പരുത്ത കൈകൾ ഉള്ളവരാണോ നിങ്ങൾ ? എന്തൊക്കെ ചെയ്തിട്ടും മിനുത്ത കൈകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണോ ? എങ്കിൽ അത്തര പരാതികളൊക്കെ മറക്കാൻ സമയമായിരക്കുന്നു . പലതരം നുറുങ്ങു വിദ്യകളിലൂടെ പരുപരുത്ത കൈകളെ സോഫ്റ്റാക്കി എടുക്കാവുന്നതാണ് ,അത്തരം ചില നുറുങ്ങ് വിദ്യകളെപരിചയപ്പടാം .

ലോകത്തുള്ള സകല മരുന്നുകളും , ക്രീമുകളും വാരിത്തേച്ചിട്ടും യാതൊരു ഫലവുമില്ലെന്ന് പരാതി പെടുന്നവർക്കായാണിത് . അത്തരക്കാർക്ക് പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗങ്ങളാണിത് . നാളി്ത് വരെ പരീക്ഷിച്ച എല്ലാത്തരം എെഡിയകളിൽ നിന്നും വ്യത്യസ്തം .

ചൂടുവെള്ളം
ചിലവ് കുറഞ്ഞതും ഏറ്റവും ഫല പ്രദവുമായ മാർഗങ്ങളിലൊന്നാണ് ചൂടു വെള്ളത്തിൽ കൈകൾ മുക്കി വയ്ക്കുക എന്നത് . ലാവെൻഡർ ഒായിലോ റോസ് വാട്ടറോ ചേർക്കാവുന്നതാണ് , അധികം ചൂടില്ലാത്ത വെള്ളത്തിൽ ഇങ്ങനെ കൈകൽ കുറെ നേരം മുക്കി വയ്കുന്നത് മിനു മിനുത്ത കൈകൾ സ്വന്തമാക്കുവാൻ സഹായിക്കും . ദിവസേന എന്നവണ്ണം ഇത്തരത്തിൽ ചെയ്യാവുന്നതാണ് .

വാസ് ലിൻ
ലോകത്തേറ്റവും ആൾക്കാർ ഉപയഗിക്കുന്ന മോയി്സ്ചറൈസിംങ് ക്രീമാണിത് . ദിനവും കിടക്കാൻ പോകുന്നതിന് മുൻപ് കൈകൾ നന്നായി വൃത്തിയായി കഴുകിയതിന് ശേഷം വാസ് ലിൻ തേച്ച് കിടക്കാവുന്നതാണ് .
ഇത്തരത്തിൽ ചെയ്യന്നത് കൈകളുടെ പരുപരുപ്പ് ഇല്ലാതാക്കി തീർക്കും . അഥവാ വാസ് ലിൻ ഇല്ലെങ്കിൽ മറ്റേതെങ്കിലും ക്രീമുകൾ ഉപയോഗിക്കാവുന്നാണ് . ദിനവും ിത്തരത്തിൽ ചെയ്യുക എന്നതാണ് പ്രധാനം . നിത്യേനയുള്ള മുടങ്ങാത്ത പരിചരണത്തിലൂടെ മാത്രമേ കൈകളെ സംരക്ഷിക്കാൻ കഴിയൂ .

പഞ്ചസാരയും ഒലിവ് ഒായിലും
പഞ്ചസാരയും ഒലിവ് ഒായിലും നിങ്ങളുടെ കൈകളെമനോഹരവും മൃദുലവുമാക്കി തീർക്കും . പഞ്ചസാരയും ഒലിവ് ഒായിലും ചേർത്ത് കുഴമ്പ് പരുവത്തിൽ കൈകളിൽ തേച്ച് പിടിപ്പിക്കുക . പ്രത്യേകിച്ച് പാർട്ടികൾക്കോ മറ്റോ മുൻപ് പോകു്നനതിന് ശേഷം ഇത്തരത്തിൽ ചെയ്യുന്നത് കൈകളെ മൃദുലമാക്കി തീർക്കും . ഒലിവ് ഒായിൽ കൈകൾക്കും നഖങ്ങൾക്കും തിളക്കം നൽകുമ്പോൾ , പഞ്ചസാര മൃത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു .

ക്രീമുകൾ
സ്ഥിരമായി ഉപയോഗിക്കുക എന്നതാണ് പോംവഴി . അതുമല്ലെങ്കിൽ നെയ്യ് തടവി കൈകളെ മൃദുലമാക്കാം . നെയ്യിലടങ്ങിയ ഗുണഗണങ്ങൾ കൈകളെ ഏറെ സുന്ദരമാക്കി തീർക്കാൻ സഹായിക്കും , ഇതുപയോഗിച്ചതിന് ശേഷം കൈകളെ ഇളം ചൂടു വെള്ളത്തിൽ സാവധാനം കഴുകാവുന്നതാണ് . സോപ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല . തുടർച്ചയായി ചെയ്യാവുന്ന ഒരു മാർഗമാണിത് .

കടലപ്പൊടിയും തൈരും
പണ്ടു കാലങ്ങൾ മുതലേ നമ്മുടെ സൗന്ദര്യ കൂട്ടുകളിലെ പ്രധാന ചേരുവയാണ് കടലപ്പൊടിയും തൈരും ചേർന്ന മിശ്രിതം. അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടു വരുവാൻ ഇവയ്ക്ക് കഴിയും . കടലപ്പൊടിയും തൈരും ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയമിസ്രിതം കൈകളിൽ പുരട്ടാവുന്നതാണ് . തൈരിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ കൈകളുടെ നിറം കൂട്ടുകയും പരുപരുപ്പ് ഇല്ലാതാക്കുകയും ചെയ്യും .
കടകളിൽ നിന്നും വാങ്ങുന്ന രാസവസ്തുക്കൾ അടങ്ങാത്ത കടലപ്പൊടിയും തൈരും പോലുള്ളവ ധൈര്യ പൂർവ്വം ഉപയോഗിക്കാവുന്നതാണ് . നിത്യനയുള്ള കടലപ്പൊടിയും തൈരും ചേർന്ന മിശ്രിതത്തിന്റെ ഉപയോഗം കൈകളെ അഴകുള്ളതാക്കി തീർക്കും .

ബട്ടറും ആൽമണ്ട് ഒായിലും
ബട്ടറും ആൽമണ്ട് ഒായിലും ഏറ്റവും മികച്ച ചർമ്മ സൗന്ദര്യ വർധക വസ്തുക്കളാണ് . കൈകളുടെ നിറത്തിനും സോഫ്റ്റ്നെസ് വർധിപ്പിക്കാനും ഇതിലും മികച്ച മാർഗങ്ങളില്ലെന്ന് തന്നെ പറയാം . അത്രക്കുണ്ട് ഇവയുടെ ഗുണങ്ങൾ . ബട്ടറും ആൽമണ്ട് ഒായിലും ചേർത്ത് കൈകളിൽ ഉപയോഗിക്കുനേപോൾ വിറ്റാമിൻ ഇ യാൽസമ്പുഷ്ടമായ ആൽമണ്ട് ഒായിൽ കൈകളുട മങ്ങിയനിറത്തെ പോലും ശോഭയുള്ളതാക്കി തീർക്കുന്നു . ബട്ടറ്‍ ഉപയോഗിക്കുന്നത് വഴി മൃദുവായ ചർമ്മവും ലഭിക്കുന്നു .

മുട്ട മഞ്ഞ, തേൻ, ആൽമണ്ട് ഒായിൽ
മറ്റൊരു മികച്ച സൗന്ദര്യ കൂട്ടാണ് മുട്ട മഞ്ഞ, തേൻ, ആൽമണ്ട് ഒായിൽ എന്നിവ ചേർത്ത മിശ്രിതം . മുട്ടയുടെ മഞ്ഞയും വിറ്റാമിൻ ഇയാൽ സമ്പുഷ്ടമായ ആൽമണ്ട് ഒായിലും തേനും ചേരുമ്പോൾ ഏറ്റവും മികച്ച ചർമ്മ സൗന്ദര്യ വസ്തുവായിത് മാറുന്നു . പതിവായി ഉപയോഗിക്കാവുന്നവയുടെ ഗണത്തിലാണ് ഇവയും ഉള്ളത് .
കടകളിൽ നിന്നും അമിതമായി വില കൊടുത്ത് വാങ്ങുന്നവയെക്കാൾ മെച്ചവും ഗുണ നിലവാരവും ഇവക്കെല്ലാം പകർന്ന് രുവാൻ കഴിയും എന്നതാണ് ഏറ്റവും വലിയ മെച്ചം .

ഗ്ലൗസുകൾ ഉപയോഗിക്കുക
എല്ലാ വീട്ടമ്മമാർക്കും നേരം വെളുക്കു്നപോൾ മുതൽ കാണും ഒരു കുന്ന് പാത്രം കഴുകാനും തുണിയാലക്കാനും . സോപ്പു പൊടിയും സോപ്പുമെല്ലാം ചേർന്ന് കൈകളെ അങ്ങേയറ്റം പരുപരുത്തതാക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല . പതി്ു വായുള്ള ഇവയുടെ ഒക്കെ ഉപയോഗത്താൽ കൈകളുടെ മാർദ്ദവം എന്നന്നേക്കുമായി ഇല്ലാതാകുന്നു , ഇത്തരം സന്ദർഭത്തിൽ കൈകളുടെ സംരക്ഷണത്തിനായി ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ് .



Click it and Unblock the Notifications











