For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ തടി കുറയ്ക്കാം

|

നിങ്ങൾ നിങ്ങളുടെ കൂട്ടുകാരോടൊപ്പം ഒരു സെൽഫിക്ക് പോസ് ചെയ്യുമ്പോൾ ക്യാമറയിൽ കാണുന്ന നിങ്ങളുടെ തുടുത്ത കവിൾത്തടങ്ങളും ഇരട്ട താടിയുമൊക്കെ നിങ്ങളെ വിഷമിപ്പിക്കാറുണ്ടോ....?

f

തീർച്ചയായുമിത് നിങ്ങളെ വിഷമിപ്പിക്കാനായി പറഞ്ഞതല്ല...! കഴിയുന്നത്ര വേഗം തന്നെ നിങ്ങൾക്കിതിൽ നിന്ന് മുക്തി നേടാൻ കഴിയുമെന്ന കാര്യം അറിയാമോ...! നിങ്ങളുടെ മുഖത്തിലെ കൊഴുപ്പിനെ തുടച്ചുമാറ്റികൊണ്ട് ഭാരം കുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി ഏറ്റവും എളുപ്പമേറിയതും വേഗമേറിയതുമായ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..!

ഫേഷ്യൽ യോഗ

ഫേഷ്യൽ യോഗ

മുഖ പേശികളിൽ വ്യായാമം ചെയ്യുന്നത് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ്. നേർത്ത മുഖചർമ്മം ലഭിക്കാനായി ഏതാണ്ട് 43 പേശികൾക്ക് ടോണിങ് ലഭിക്കേണ്ടതുണ്ട്... മുഖത്തുനിന്ന് കൊഴുപ്പ് നഷ്ടപ്പെടുത്തിയെടുക്കുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട മറ്റ് ഘടകങ്ങളെപ്പറ്റി നാം മുമ്പേതന്നെ ചർച്ചചെയ്തതാണ്. ഇത്തവണ നമുക്ക് ഇതിന് സഹായകമായ ഫേഷ്യൽ വ്യായാമമുറകളെക്കുറിച്ച് വായിച്ചറിയാം.

a. ഫേഷ്യൽ യോഗ

സിംഹാസാന അല്ലെങ്കിൽ ലയൺ പോസ് നിങ്ങളുടെ മുഖ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. അതുകൂടാതെ ചർമ്മത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.. ഓരോ ദിവസവും രാവിലെ കുറച്ചുനേരം ഇത് ശ്രദ്ധാപൂർവ്വം ചെയ്യുകയാണെങ്കിൽ മികച്ച ഫലങ്ങൾ ഉടൻ തന്നെ ലഭ്യമാകുന്നത് തിരിച്ചറിയാനാകും.

 XO വ്യായാമങ്ങൾ

XO വ്യായാമങ്ങൾ

കെട്ടിപ്പിടുത്തവും ചുംബനങ്ങളും ഒന്നുമല്ല... നിങ്ങളുടെ മുഖചർമ്മപേശികളെ ടോൺ ചെയ്യാനായുള്ളൊരു രസകരമായ വഴി X O എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പറയുന്നതാണ്.ഈ രണ്ട് അക്ഷരങ്ങളും പറയുമ്പോൾ നിങ്ങളുടെ മുഖത്തിലെ പേശികൾ വരിഞ്ഞുനീണ്ടുകൊണ്ട് അവയുടെ മുഴുവൻ പരിധിയും ഉപയോഗിക്കുന്നു..

ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വിശ്രമഭരിതരായി നിലനിർത്തുകയും മുഖത്തെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.. ഈ വ്യായാമം നിങ്ങൾക്ക് ഏതുസമയത്തും ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഒരു ശ്രമത്തിൽ 10 സെറ്റ് വീതം ചെയ്യുക.

ഹിപ്പോ'സ് ജാവ്സ്

ഹിപ്പോ'സ് ജാവ്സ്

ഇത് രസകരമായ മറ്റൊരു വ്യായാമമുറയാണ്. കഴിയുന്നത്ര വിശാലമായി നിങ്ങളുടെ വായ തുറന്നു പിടിക്കാൻ ശ്രമിക്കുക. 10 സെക്കൻഡ് നേരം ഇങ്ങനെ പിടിച്ചു നിർത്തിയ ശേഷം വിശ്രമിക്കുക. ഇത് 10 തവണ ആവർത്തിക്കുക

ഫിഷ് ഫെയ്സ്

ഫിഷ് ഫെയ്സ്

ഇത് പൂർണമായുമൊരു ഫേഷ്യൽ വ്യായാമമാണ്. നിങ്ങളുടെ കവിൾത്തടങ്ങൾ വലിച്ചുപിടിച്ച ശേഷം പുഞ്ചിരിക്കാൻ ശ്രമിക്കുക. ഈ സ്ഥാനം അഞ്ച് സെക്കൻഡ് നേരത്തേക്കെങ്കിലും ഈ സ്ഥാനത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുക. 10 തവണ ഇത് ആവർത്തിക്കുക.

താടി ഉയർത്താം

താടി ഉയർത്താം

നിങ്ങളുടെ താടിഭാഗങ്ങളിൽ കട്ടി കൂടുന്നത് ഒഴിവാക്കാനായി താടി പേശികൾകളെ ടോൺ ചെയ്യുന്ന ഈ വ്യായാമമുറ നിങ്ങളെ സഹായിക്കും . തലയുയത്തി മുകളിലെ സീലിംഗിലേക്ക് നോക്കുക. നിങ്ങളുടെ ചുണ്ടിന്റെ താഴ്ഭാഗം മുകളിലേക്ക് ഉയർത്തിക്കൊണ്ട് അഞ്ച് സെക്കൻഡ് നേരം പിടിച്ചു നിൽക്കുക. 10 തവണ ഇത് ആവർത്തിക്കുക.

ശ്വാസോച്ഛാസ വ്യായാമം

ശ്വാസോച്ഛാസ വ്യായാമം

ഈ വ്യായാമം നിങ്ങളുടെ കഴുത്തിനേയും, താടിയെല്ലുകളേയും മുഖചർമ്മങ്ങളേയും ടോൺ ചെയ്യാൻ സഹായിക്കുന്നു. ആദ്യമൊരു കസേരയിൽ നട്ടെല്ലു നിവർത്തി നേരെയിരിക്കുക. ഇനി മുകളിലേക്ക് നോക്കിക്കൊണ്ട് ചുണ്ടുകൾക്കിടയിലൂടെ ശ്വാസമെടുത്ത് മുകളിലേക്ക് തള്ളിവിടുക. 10 തവണ ഇത് ആവർത്തിക്കുക. ഇടയ്ക്ക് നിങ്ങൾക്കാവശ്യമുണ്ടെങ്കിൽ വിശ്രമിക്കാവുന്നതാണ്

താടിയെല്ലിന് വ്യായാമം ചെയ്യാം

താടിയെല്ലിന് വ്യായാമം ചെയ്യാം

ആരാണ് ഭംഗിയേറിയതും വടിവുള്ളതുമായ താടിയെല്ലുകളെ ആഗ്രഹിക്കാത്തത്...? ഈ വ്യായാമമുറ അഭ്യസിക്കുന്നത് വഴി നിങ്ങളുടെ താടിയെല്ലുകളേയും കവിൾത്തടങ്ങളിലെ പേശികളേയും മികച്ച രീതിയിൽ ടോൺ ചെയ്യാനാവും. അദ്യം തന്നെ എഴുന്നേറ്റ് നേരെ നിവർന്നുനിൽക്കുക, നിങ്ങളുടെ ചുണ്ടുകൾ രണ്ടും കൂട്ടിപ്പിടിച്ച ശേഷം നിങ്ങളുടെ താടിയെല്ലുകൾ ഭക്ഷണസാധനങ്ങൾ ചവച്ചരയ്ക്കുന്നത് പോലെ വൃത്താകൃതിയിൽ ചലിപ്പിക്കുക.

( ഘടികാരദിശയിലും എതിർഘടികാരദിശയിലും ).. അടുത്തതായി, നിങ്ങളുടെ വായ തുറന്നു പിടിച്ചുകൊണ്ട് നാക്കിനെ അഗ്രം താഴത്തെ പല്ലിന്റെ പിന്നിൽ മുട്ടിക്കാൻ ശ്രമിക്കുക. ശ്വസമെടുക്കുകയും ശ്വസം വിടുകയും ചെയ്യുക.. മൂന്നു മുതൽ അഞ്ച് സെക്കന്റ് വരെ ഇത് തുടരുക. ഈ സെറ്റ് 10 തവണ വീതം ആവർത്തിക്കുക

 കവിളുകൾ ഉപയോഗിച്ചുകൊണ്ട് ശ്വസന വ്യായാമങ്ങൾ ചെയ്യാം

കവിളുകൾ ഉപയോഗിച്ചുകൊണ്ട് ശ്വസന വ്യായാമങ്ങൾ ചെയ്യാം

ഇത് നിങ്ങളുടെ കവിൾത്തട പേശികളെ ടോൺ ചെയ്തുകൊണ്ട് മുഖചർമ്മത്തെ കൂടുതൽ മെലിഞ്ഞതാക്കാൽ സഹായിക്കുന്നു.. കവിളുകൊണ്ട് ഒരു ദീർഗനിശ്വാസമെടുത്ത് ആറു സെക്കൻഡ് നേരത്തേക്ക് പിടിച്ചു നിർത്തുക. നിങ്ങളുടെ ഇടതുവശത്തെ കവിൾത്തടങ്ങളിൽ മാത്രമായി വായു പിടിച്ചു നിർത്തുക.. അതിനു ശേഷം, ഇടത് കവിളിൽ നിന്ന് വലതുഭാഗത്തെ കവിളിലേക്ക് വായുമാനെ കൈമാറ്റം ചെയ്യുക. ആറു സെക്കൻഡ് നേരം പിടിച്ചു നിർത്തിയ ശേഷം വിട്ടു കളയാവുന്നതാണ്. ദിവസത്തിൽ പലതവണ വീതം ഇത് ചെയ്യുക.

കവിൾത്തടങ്ങൾ ഉയർത്തിപ്പിടിക്കാം

കവിൾത്തടങ്ങൾ ഉയർത്തിപ്പിടിക്കാം

നിങ്ങൾക്ക് ദൃഡമായ കവിൾത്തടങ്ങൾ ആവശ്യമുണ്ടെങ്കിൽ , കഴിയുന്നത്ര തവണ ഈ വ്യായാമം പരീക്ഷിക്കുക. സാധ്യമാകുമ്പോഴൊക്കെ ചുണ്ടുകൾ വിശാലമാക്കി പുഞ്ചിരിക്കുക.

അതിനുശേഷം നിങ്ങളുടെ കൈകളിലെ മൂന്ന് വിരലുകൾ ഉപയോഗിച്ച് കൊണ്ട് വലതു ഭാഗത്തെ കവിൾത്തടങ്ങളെ വലിച്ചു നിവർത്താം. ആവശ്യമെങ്കിൽ നിങ്ങളുടെ കണ്ണുകൾ പൂട്ടിവയിക്കാം. 10 സെക്കൻഡ് നേരത്തേക്ക് അങ്ങനെതന്നെ അനങ്ങാതെ നിൽക്കുക. അതിനുശേഷം ഇടത് കവിളിൽ ഇതുപോലെതന്നെ ആവർത്തിക്കുക

ച്യൂവിംഗ് ഗം ഉപയോഗിക്കാം

ച്യൂവിംഗ് ഗം ഉപയോഗിക്കാം

ച്യൂയിങ് ഗം ചവയ്ക്കുന്നത് വഴി നിങ്ങൾക്ക് മുഖചർമ്മത്തിലെ കൊഴുപ്പിൻറെ അളവ് മികച്ച രീതിയിൽ നഷ്ടപ്പെടുത്തി കളയാൻ സാധിക്കും. ഇത് നിങ്ങളുടെ താടിയെല്ല്, കവിൾ പേശികൾ തുടങ്ങിയ സ്ഥലങ്ങളെ ടോൺ ചെയ്യാൻ സഹായിക്കുന്നു . ഒരു ഷുഗർ ഫ്രീ ഗം എടുത്ത് ഏകദേശം 15-20 മിനിറ്റ് നേരത്തേക്ക് ചവയ്ക്കുക. ദിവസവും രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം

മുഖത്ത് മസാജ് ചെയ്യാം

മുഖത്ത് മസാജ് ചെയ്യാം

ച്യൂവിംഗ് ഗം ചവയ്ക്കുന്നത് ഒഴിവാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലോ ഗോതമ്പെണ്ണയോ, കൊക്കോ വെണ്ണയോ പൊടിച്ചെടുത്ത ഉലുവയോ ചേർത്തുകൊണ്ടുള്ള പേസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഇത് കൊണ്ട് നിങ്ങളുടെ മുഖം മസാജ് ചെയ്യുക.

നിങ്ങൾക്ക് എണ്ണമയമുള്ള മുഖചർമ്മമാണ് ഉള്ളതെങ്കിൽ ജലസമൃതമായ ഫേസ് ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്. മുഖത്തെ മസാജ് ചെയ്യാനായി നിങ്ങൾക്ക് തൊണ്ടുകളഞ്ഞ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ താടിയിൽ നിന്ന് മസ്സാജ്ജ് ചെയ്തു തുടങ്ങാം. അതിനുശേഷം കവിളിലും തെറ്റിത്തടത്തിലുമൊക്കെ മസ്സാജ്ജ് ചെയ്യാവുന്നതാണ്.

English summary

how-to-lose-weight-on-your-face-easily/

Remove the fat in the skin These are some tips to help,
Story first published: Thursday, August 9, 2018, 10:32 [IST]
X
Desktop Bottom Promotion