For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്ക് കുത്തിയതിനു ശേഷമുള്ള പഴുപ്പ് ; പരിഹാരങ്ങൾ

|

മൂക്ക് കുത്തുമ്പോൾ ഉണ്ടാകുന്ന പഴുപ്പും മറ്റു പ്രശ്നങ്ങളും സാധാരണയായി എല്ലാ സ്ത്രീകളിലും കണ്ടു വരാറുള്ളതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇവിടെ പറയുന്നത് അണുബാധ,അലർജി തുടങ്ങി നിരവധി ഘടകങ്ങൾ ഇതിന് കാരണമാകാറുണ്ട്.
വീക്കം കുറയ്ക്കാനും മുറിവ് ഉണക്കാനും സഹായിക്കുന്ന നിരവധി എളുപ്പവഴികൾ ഉണ്ട്.

5tr

മൂക്ക് കുത്താനായി ശുചിത്വ ഉപകരണങ്ങൾ ഉപയോഗിക്കുകയും അതിനു ശേഷം നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്താൽ തുളകൾ ശരിയായി സൌഖ്യമാകും .

മൂക്ക് കുത്തിയതിന് ചുറ്റും ഉള്ള ഒരു പ്രദേശം വീർത്തിരിക്കുന്നതിനുള്ള കാരണങ്ങൾ

മൂക്ക് കുത്തിയതിന് ചുറ്റും ഉള്ള ഒരു പ്രദേശം വീർത്തിരിക്കുന്നതിനുള്ള കാരണങ്ങൾ

കോശങ്ങളുടെ ക്ഷതം - മൂക്ക് കുത്തുന്നത് തട്ടുകയോ അല്ലെങ്കിൽ നേരത്തേ നീക്കം ചെയ്യുകയോ ചെയ്താൽ അണുബാധകൾ - വൃത്തിഹീനമായ സാഹചര്യങ്ങളിൽ മൂക്ക് കുത്തുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യാത്തത് ആഭരണങ്ങളോടുള്ള അലർജി മുറിവുണ്ടാകുമ്പോൾ ഉണ്ടായ ദ്രാവകം കുടുങ്ങികിടക്കുന്നത് കെലോയ്ഡ്, അല്ലെങ്കിൽ പാടുകൾ ഗ്രാന്യുലോമ , സാധാരണയായി അണുബാധ ഉണ്ടെന്ന് തോന്നിക്കുന്ന കോശം ആണിത്.

ചുവപ്പ് സ്പോട്ട് ആയി കാണാം കെലോയിഡുകൾ താരതമ്യേന സാധാരണയല്ലാത്തതാണ് , ഒരു ഡോക്ടർ അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് വഴി ചികിത്സിച്ചു ഭേദമാക്കാം. മൂക്ക് കുത്തിയതിന് ചുറ്റുമുള്ള കെലോയ്ഡ് വൃത്താകൃതിയിൽ പ്രത്യക്ഷപ്പെടും, ഇത് ചുറ്റുമുള്ള ചർമ്മത്തെക്കാൾ ഇരുണ്ടതാണ്. കൂടാതെ വേദന, ചൊറിച്ചൽ, തൊടുമ്പോൾ വേദന എന്നിവ ഉണ്ടാക്കും. ശരീരത്തിന്ശ ഹാനികരമെന്നു തോന്നുന്ന ഒന്നിനെ ചെറുക്കാൻ ശ്രമിക്കുമ്പോൾ ഗ്രാനുലോമ രൂപപ്പെടാം.

സാധാരണയായി, ഇത് അണുബാധ ഉണ്ടാക്കുന്ന ബാക്റ്റീരിയയോ ഒരു വൈറസോ ആണ്, അത് ആഭരണങ്ങളോട് പ്രതികരിക്കുന്നു. ഒരു വ്യക്തി മൂക്ക് കുത്തുന്നത് ശുചിത്വമായ രീതിയിലും അതിനു ശേഷം ഉചിതമായ സംരക്ഷണം കൊടുക്കുകയും ചെയ്താൽ ബംപില്ലാതെ സൌഖ്യമാകും. മൂക്ക് കുത്തുന്നത് ഉണങ്ങാൻ 4 മുതൽ 6 മാസം വരെ എടുക്കും. ഈ കാലയളവിൽ പതിവായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

 മൂക്ക് കുത്തിയ ബംപ് അകറ്റാനുള്ള അഞ്ചു വഴികൾ

മൂക്ക് കുത്തിയ ബംപ് അകറ്റാനുള്ള അഞ്ചു വഴികൾ

ടീ ട്രീ ഓയിൽ മൂക്ക് കുത്തിയ ബംപ് അകറ്റാനായി ഉപയോഗിക്കാം.

മൂക്ക് കുത്തിയ ബംപ് അകറ്റാനുള്ള ഏറ്റവും നല്ല മാർഗം, ഇതിന് കാരണമായ ഘടകത്തിനെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായിക്കുന്ന ചില വീട്ടു ഉപാധികളെക്കുറിച്ചു അറിയാൻ തുടർന്ന് വായിക്കുക.

മൂക്ക് കുത്തിയ ശേഷം ശരിയായ സംരക്ഷണം കൊടുക്കുക

ശരിയായ രീതിയിൽ സംരക്ഷണം കൊടുത്താൽ ബംപ് ഉണ്ടാകാൻ കാരണമാകുന്ന അണുബാധയും കോശ ക്ഷതവും തടയാം. മൂക്ക് കുത്തിയ ശേഷം എങ്ങനെ പതിവായി ഇത് വൃത്തിയാക്കണം എന്ന് അവർ പറഞ്ഞു തരും.

 ഒരു മൂക്ക് കുത്തിയ ശേഷം ശ്രദ്ധിക്കേണ്ട ചില നുറുങ്ങുകൾ ഇവയാണ്:

ഒരു മൂക്ക് കുത്തിയ ശേഷം ശ്രദ്ധിക്കേണ്ട ചില നുറുങ്ങുകൾ ഇവയാണ്:

ദിവസം രണ്ടു തവണ ഉപ്പുവെള്ളം ഉപയോഗിച്ച് ആ പ്രദേശം വൃത്തിയാക്കുക

മൂക്ക് കുത്തിയത് ഉണങ്ങി സുഖം പ്രാപിക്കും മുമ്പ് ആഭരണങ്ങൾ നീക്കം ചെയ്യരുത്, അത് ഏകദേശം 4-6 മാസം എടുക്കും

ചലിക്കുന്ന ആഭരണങ്ങൾ ഒഴിവാക്കുക , അതുപയോഗിച്ച് കളിക്കുക, അല്ലെങ്കിൽ വസ്ത്രം ധരിക്കുന്ന സമയത്ത് തട്ടുക എന്നതെല്ലാം ഒഴിവാക്കുക.

നീന്തുമ്പോൾ വെള്ളത്തിലെ ബാക്ടീരിയയുമായി ഉണ്ടാകുന്ന സമ്പർക്കം തടയുന്നതിനായി വെള്ളം നനയാത്ത വിധത്തിൽ മൂക്ക് മൂടി വയ്ക്കുക.

ലോഷൻ, സൗന്ദര്യവർധകവസ്തുക്കൾ അല്ലെങ്കിൽ മുടി സംരക്ഷണ ഉൽപന്നങ്ങൾ എന്നിവ മൂക്ക് കുത്തിയ ഭാഗത്തു ഉപയോഗിക്കരുത്

ഹൈപോഅലെർജെനിക് ആഭരണങ്ങൾ ഉപയോഗിക്കുക

ചിലർക്ക് ചില ലോഹങ്ങൾ, സാധാരണയായി നിക്കൽ , അലോയ് അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോഹത്തിന്റെ മിശ്രിതവുമാണെന്നത് അലർജി ഉണ്ടാക്കും . ചുവപ്പ് നിറമോ അല്ലെങ്കിൽ ചൊറിച്ചിലോ ഉണ്ടാകുന്നതെങ്കിലോ അല്ലെങ്കിൽ വേദന നീണ്ടുനിൽക്കുന്നുവെങ്കിൽ അത് അലർജി ആകാം.

ആഭരണങ്ങൾ അലർജി ഉണ്ടാക്കുന്നുവെങ്കിൽ, അത് മാറ്റി പകരം ഹൈപോഅലെർജനിക് ആഭരണങ്ങൾ ഉപയോഗിക്കുക.

മൂക്ക് കുത്തുന്ന പ്രഗത്ഭരായവർ ആഭരണങ്ങൾ ടൈറ്റാനിയം അല്ലെങ്കിൽ സർജിക്കൽ സ്റ്റീലിൽ ആയിരിക്കും ഉണ്ടാക്കുന്നത്.

ഉപ്പ്‌വെള്ളം ഉപയോഗിക്കുക

കടൽ ഉപ്പു വെള്ളം മൂക്ക് കുത്തിയതിനെ സുഖപ്പെടുത്താൻ സഹായിക്കുന്ന ഒരു വിസ്മയകരമായ വഴിയാണ്.ഇത് വീക്കവും ബംപും അകറ്റുന്നു.

⅛ to ¼ ടീസ്പൂൺ കടൽ ഉപ്പ് 1 കപ്പ് ഡിസ്ട്രില്ഡ് അല്ലെങ്കിൽ കുപ്പിവെള്ളത്തിൽ ലയിപ്പിച്ചു മൂക്ക് കുത്തിയ ഭാഗം കഴുകുക. പിന്നീട് സൌമ്യമായി തടവി ഉണക്കുക. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് മുൻപ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം.

ടീ ട്രീ ഓയിൽ ഉപയോഗിക്കാൻ ശ്രമിക്കുക

ചിലർ ബംപ് നിര്ജ്ജലീകരിക്കാനും ചുരുങ്ങാനുമായി ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നതിന് ശുപാർശചെയ്യുന്നു. ടീ ട്രീ ഓയിൽ ഉപയോഗത്തെപ്പറ്റി പരിമിതമായ ഗവേഷണം മാത്രമേ ലഭ്യമായിട്ടുള്ളൂ എങ്കിലും, മിക്ക ആളുകളും ഇത് നേരിട്ട് ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്ന് കരുതുന്നു.

ടീ ട്രീ ഓയിൽ ഓൺലൈനിൽ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ആയിരക്കണക്കിന് ഉപഭോക്തൃ അവലോകങ്ങൾ ഉണ്ടാകും.അത് നോക്കിയ ശേഷം വാങ്ങുക.

വാം കമ്പ്രെസ് അല്ലെങ്കിൽ ചൂട് പിടിക്കുക

ചർമ്മത്തിന് താഴെ ഉണ്ടാകുന്ന ദ്രാവക ബംബ് കുറയ്ക്കാൻ ചൂടിന് കഴിയും, താപവും സമ്മർദ്ദവും അതിനെ ക്രമേണ വറ്റിക്കും.

ചൂടുവെള്ളത്തിൽ ശുദ്ധമായ ഒരു തുണി കുതിർത്ത് മൂക്ക് കുത്തിയ ഭാഗത്തു ഏതാനും മിനുട്ട് സൌമ്യമായി സമ്മർദ്ദം ചെലുത്തി വാം വാട്ടർ കമ്പ്രെസ് തയ്യാറാക്കാം

ബംപ് വറ്റിക്കാനായി സമ്മർദ്ദം ചെലുത്തരുത്.അത് കൂടുതൽ അസ്വസ്ഥതയും എരിച്ചിലും ഉണ്ടാക്കും.

 നിപ്പിളിൽ കുത്തുമ്പോഴുള്ള അണുബാധ: അപകടവും പാർശ്വഫലങ്ങളും

നിപ്പിളിൽ കുത്തുമ്പോഴുള്ള അണുബാധ: അപകടവും പാർശ്വഫലങ്ങളും

ഏതുതരം തുളയിടലിനു ശേഷവും നിങ്ങൾ അണുബാധ ശ്രദ്ധിക്കണം . നിപ്പിളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം, അതിനു എന്ത് ചെയ്യണം എന്നറിയാൻ വായിക്കുക.

ബംബ് തടയുക

മൂക്ക് കുത്തുമ്പോഴുള്ള ബംപിനുള്ള പ്രധാന കാരണങ്ങൾ അണുബാധക അല്ലെങ്കിൽ കോശ നാശം എന്നിവയാണ് . ഇവ രണ്ടും എളുപ്പത്തിൽ ഒഴിവാക്കാവുന്നതാണ്.

മൂക്ക് കുത്താനായി പരിചയസമ്പന്നരായ സ്റ്റുഡിയോയിൽ പോകുക. പരിചയസമ്പന്നനായ പ്രൊഫഷണലായ അയാൾ വൃത്തിയുള്ള രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അണുബാധ ഒഴിവാക്കാം.

അസോസിയേഷൻ ഓഫ് പ്രൊഫഷണൽ പിയേഴ്സേഴ്സിനു ഒരു ഡയറക്റ്ററി ഉണ്ട്, അതിൽ നോക്കി വിശ്വസിക്കാൻ കഴിയുന്ന ഒരു പിയേഴ്സറെ തിരഞ്ഞെടുക്കുക.

മൂക്ക് കുത്തിയ ഭാഗത്തു തൊടുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകുക , ഉപ്പ് വെള്ളത്തിൽ അല്ലെങ്കിൽ കടൽ ഉപ്പുവെള്ളത്തിൽ ഒരു ദിവസത്തിൽ രണ്ടുതവണ കഴുകുക, കിടക്കുന്ന വിരികളും തലയണ ഉറകളും പതിവായി മാറ്റുക.

പൂർണ്ണമായി ഉണങ്ങി കോശങ്ങൾ സുഖപ്പെടുന്നതുവരെ മൂക്കുത്തി തട്ടുകയോ ചലിപ്പിക്കുകയോ തിരിക്കുകയോ ചെയ്യാതിരിക്കുക.

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ

ഒരു ഡോക്ടർ പരിശോധിക്കേണ്ടതായ ചില രോഗലക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു

അസുഖകരമായ വേദന

അണുബാധയെ സൂചിപ്പിക്കുന്ന തരത്തിൽ എരിച്ചിൽ അല്ലെങ്കിൽ , ചുവപ്പ്, അല്ലെങ്കിൽ ചൂട്

ചാരനിറം മുതൽ പച്ച, മഞ്ഞ, അല്ലെങ്കിൽ ദുർഗന്ധം വരുക

പനി, തലകറക്കം, അല്ലെങ്കിൽ ഓക്കാനം

മൂക്കുത്തി ഇട്ട മാസത്തിൽ നിങ്ങൾ അത് നീക്കംചെയ്യരുത്, തൊട്ടടുത്തായി തൊലിപ്പുറത്ത് അണുബാധയുണ്ടാവാൻ സാധ്യതയുണ്ട്.

English summary

how-to-get-rid-of-a-nose-piercing-bump

When wearing the nose pin , we see small barks on the side. Why this happen? How can it get rid of?
X
Desktop Bottom Promotion