For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവും മാറ്റാം

സ്വകാര്യ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവും മാറ്റാം

|

സ്വകാര്യ ഭാഗങ്ങളില്‍ കറുപ്പും ദുര്‍ഗന്ധവുമുണ്ടാകുന്നതിന് പല തകാരണങ്ങളുമുണ്ട്. ഇതില്‍ വൃത്തിക്കുറവു മുതല്‍ ഇന്‍ഫെക്ഷനുകള്‍ വരെയുണ്ടാകും.

സ്വകാര്യ ഭാഗത്തെ കറുപ്പിനും ദുര്‍ഗന്ധത്തിനും തമ്മില്‍ ബന്ധമുണ്ടാകാം. ഇത് അണുബാധ കാരമാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണു കാരണമെങ്കില്‍ ചൊറിച്ചിലും സാധാരണയാണ്.

എന്നാല്‍ ഇതല്ലാതെ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും ഈ ഭാഗത്തെ കറുപ്പിനും ദുര്‍ഗന്ധത്തിനും ദുര്‍ഗന്ധത്തിനും കാരണമാകുന്നു.

വെളിച്ചെണ്ണ, മഞ്ഞള്‍

വെളിച്ചെണ്ണ, മഞ്ഞള്‍

വെളിച്ചെണ്ണ, മഞ്ഞള്‍ എന്നിവ കലര്‍ത്തിയും പുരട്ടുന്നതു നല്ലൊരു പ്രതിവിധിയാണ്. ഇരുണ്ട നിറം മാറുന്നതിനും ചൊറിച്ചില്‍ മാറുന്നതിനും ദുര്‍ഗന്ധം മാറുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്. മഞ്ഞളിന് നിറം നല്‍കാന്‍ സാധിയ്ക്കും. ഇതുപോലെ വെളിച്ചെണ്ണയില ഫാറ്റി ആസിഡുകളും ഇതിനു സഹായിക്കുന്നു.

 തേനും തൈരും

തേനും തൈരും

തേനാണ് മറ്റൊരു മരുന്ന്. തേന്‍ സ്വകാര്യഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് ചൊറിച്ചില്‍ പോലുളള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. ഇതില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നത് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. അല്ലെങ്കില്‍ തേനും തൈരും കലര്‍ത്തി പുരട്ടാം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. മഞ്ഞളും നല്ലൊരു അണുനാശിനിയാണ്. ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുര്ട്ടുന്നതും ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും. ചൊറിച്ചല്‍ നീക്കാനം നിറം ലഭിയ്ക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് നല്ല വഴിയാണ്. ചര്‍മം വെളുപ്പിയ്ക്കാനും ചൊറിച്ചില്‍ മാറ്റാനും അത്യുത്തമം. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകുന്നതും അത്യുത്തമം തന്നെയാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഒരുവിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അല്‍പം തേന്‍ കലര്‍ത്തി പുരട്ടൂ, വേണമെങ്കില്‍ നാരങ്ങാനീരും, കറുപ്പുനിറം നീങ്ങും.ഇതിന്റെ ജെല്‍ പുരട്ടുന്നത് ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാം അകറ്റും. ചര്‍മം മൃദുവാകും.

ഉപ്പിട്ട വെള്ളത്തില്‍

ഉപ്പിട്ട വെള്ളത്തില്‍

ഉപ്പിട്ട വെള്ളത്തില്‍ ഇരിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി. ഉപ്പിന് കീടാണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്.നിറവ്യത്യാസം വരുത്തില്ലെങ്കിലും ദുര്‍ഗന്ധവും ചൊറിച്ചിലുമെല്ലാം മാറും. ഉപ്പ് നല്ലൊരു അണുനാശിനിയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ വെളുത്തുള്ളി വളരെ മികച്ചതാണ്‌ .വെളുത്തുള്ളി എടുത്ത്‌ അതിന്റെ തൊലി കളയുക.ഒരു വെളുത്തുള്ളി അല്ലി എടുത്ത്‌ രണ്ടായി മുറിക്കുക ഒരു പകുതിയിലൂടെ ഒരു നൂല്‌ കോര്‍ക്കുക. ഉപയോഗത്തിന്‌ ശേഷം യോനിയില്‍ നിന്നും വെളുത്തുള്ളി എളുപ്പം നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ ഈ വെളുത്തുള്ളി അല്ലി യോനിയില്‍ തിരുകി വയ്‌ക്കുക.

നാരങ്ങാനീരും പഞ്ചസാരയും

നാരങ്ങാനീരും പഞ്ചസാരയും

നാരങ്ങാനീരും പഞ്ചസാരയും അല്‍പം പനിനീരില്‍ കലര്‍ത്തി ഈ ഭാഗത്തു തേച്ചു പിടിപ്പിയ്ക്കാം. ഇതു പുരട്ടി അല്‍പനേരം മസാജ് ചെയ്യുക. പിന്നീട് 20 മിനിററു കഴിഞ്ഞു കഴുകിക്കളയാം. ഈ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഈ ഭാഗത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള, ദുര്‍ഗന്ധത്തിനുള്ള നല്ലൊരു മരുന്നാണ്. വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ കലര്‍ത്തി ഈ ഭാഗം കഴുകാം. അല്‍പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പുരട്ടി 15 മിനിറ്റു ശേഷം കഴുകിക്കളയാം. ഇതും ഈ ഭാഗത്തെ കറുപ്പു നിറവും ദുര്‍ഗന്ധവുമെല്ലാം നീക്കിക്കളയും.

തൈരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി

തൈരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി

തൈരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി രഹസ്യഭാഗത്തു പുരട്ടുക. ഇത് കറുപ്പുനിറവും ദുര്‍ഗന്ധവുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയാം. തൈരും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും തൈരില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

Read more about: body care
English summary

How To Avoid Private Part Smell AND Itching

How To Avoid Private Part Smell AND Itching,
X
Desktop Bottom Promotion