For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യും കാലും വെളുക്കാന്‍ മുത്തശ്ശിമാര്‍ഗ്ഗങ്ങള്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖം മാത്രമല്ല കൈയ്യും കാലും എല്ലാം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ചര്‍മസംരക്ഷണത്തില്‍ കൈയ്യും കാലും നിറം കുറവാണ് എന്നത് പലരുടേയും പരാതികളാണ്. എന്നാല്‍ മുഖം മാത്രം നിറം നല്‍കി എന്നാല്‍ ശരീരത്തിന് നിറമില്ല എന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൗന്ദര്യമെന്നാല്‍ നിറമല്ല, അത് ചര്‍മ്മം ക്ലീനായി ക്ലിയറായി വെക്കുക എന്നതാണ്. എങ്കിലും സൗന്ദര്യസംരക്ഷണത്തില്‍ വേണ്ടത്ര പ്രാധാന്യം പലരും ചര്‍മ്മത്തിന് നല്‍കുന്നില്ല. പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും കൈകാലുകളിലെ നിറ വ്യത്യാസവും ഇരുണ്ട നിറവും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്.

മുഖത്തിനേക്കാള്‍ നിറം കുറവാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. കൈയ്യിന്റേയും കാലിന്റേയും നിറം വര്‍ദ്ധിപ്പിച്ച് അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പാല്‍പ്പാട

പാല്‍പ്പാട

പാല്‍പ്പാട കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പാല്‍പ്പാട പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പാലിന്റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

ഓറഞ്ച് തൊലി പാലും

ഓറഞ്ച് തൊലി പാലും

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് നീര്. ചര്‍മ്മത്തിലെ കറുപ്പ് നിറം അകറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഇതോടൊപ്പം അല്‍പം പാലും കൂടി മിക്‌സ് ചെയ്യുമ്പോള്‍ അത് ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പല ആരോഗ്യസൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓറഞ്ചും പാലും. നല്ലതു പോലെ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി പാലില്‍ മിക്സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

 കടലമാവ്

കടലമാവ്

കടലമാവ് കൊണ്ട് ഈ പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ് പാലില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എന്നും വൈകുന്നേരം ചെയ്താല്‍ അത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സൂപ്പര്‍ മാര്‍ഗ്ഗമാണ് കടലമാവ്.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. പലവിധത്തില്‍ ഇത് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഈ മിശ്രിതം കൊണ്ട് കൈയ്യിലും കാലിലും തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൈക്കുഴയിലെ കറുപ്പകറ്റാനും ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. ഇത് കൈകാല്‍ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കറ്റാര്‍ വാഴ കുക്കുമ്പര്‍

കറ്റാര്‍ വാഴ കുക്കുമ്പര്‍

ചര്‍മസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ കുക്കുമ്പര്‍. കറ്റാര്‍ വാഴ നീരില്‍ കുക്കുമ്പര്‍ നീര് മിക്സ് ചെയ്ത് അത് കൈക്കും കാലിനും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ഇത് കാല്‍ വിണ്ട് പോവുന്നതിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് ഉത്തമമാണ്.

നാരങ്ങയും മഞ്ഞളും

നാരങ്ങയും മഞ്ഞളും

നാരങ്ങ നീരും മഞ്ഞള്‍പ്പൊടിയും കുക്കുമ്പറും മിക്സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കുക. ശരീരത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഇതിലുണ്ട്. ഇഇത് ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ചെയ്താല്‍ മതി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീര് കൊണ്ടും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാം. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് അത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

ബദാം

ബദാം

എന്നും രാവിലെ വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം കഴിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള നിറവും തിളക്കവും കൂടുന്നതിനും ബദാം സഹായിക്കുന്നു.

ഓട്സ് തൈര്

ഓട്സ് തൈര്

ഓട്സ് അരച്ച് തൈരില്‍ കലക്കി ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

തക്കാളിയും ചന്ദനവും

തക്കാളിയും ചന്ദനവും

കറുപ്പ് നിറമുള്ള ചര്‍മ്മത്തിലെ ഇരുണ്ട നിറം അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു തക്കാളിയും ചന്ദനവും മിക്‌സ് ചെയ്ത് തേക്കുന്നത്. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൈകാലിലെ നിറം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് ദിവസവും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

home remedies to remove dark knees and elbow,

Here are some natural remedies to remove dark elbows and knees, read on to know more about it.
X
Desktop Bottom Promotion