For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ കറുത്ത നിറം മാറ്റാന്‍

|

പലര്‍ക്കും സൗന്ദര്യസംരക്ഷണം മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരിക്കും. എന്നാല്‍ കൈയ്യിലും കാലിലും എല്ലാം സൗന്ദര്യസംരക്ഷണം വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സൗന്ദര്യസംരക്ഷണം ഒരു വെല്ലുവിളിയായി മാറുന്നത് ഇത് കൊണ്ട് തന്നെയാണ്. കാരണം പല വിധത്തിലാണ് ഇത് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നത്. കാരണം മുഖം മാത്രം വെളുത്താല്‍ മതി എന്ന് വിചാരിക്കുമ്പോള്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

കറ്റാര്‍ വാഴ സോപ്പുപയോഗിച്ച് കുളിക്കൂ ദിവസവുംകറ്റാര്‍ വാഴ സോപ്പുപയോഗിച്ച് കുളിക്കൂ ദിവസവും

ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളിയാവുന്ന അവസ്ഥകളില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും തുടയിടുക്കിലെ ഇരുണ്ട നിറം. ഇത്തരം നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏതൊക്കെ രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാം. ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിലൂടെ കറുത്ത ചര്‍മ്മത്തിന് വിട നല്‍കി ചര്‍മ്മത്തിന് തിളക്കം നല്‍കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ഇവയാണ്. അതിനായി ആവശ്യമുള്ള സാധനങ്ങളും ഇവയാണ്. ഇരുണ്ട നിറം മാറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനുള്ള ഒറ്റമൂലിക്ക് ആവശ്യമുള്ള സാധനങ്ങള്‍ ബേക്കിംഗ് സോഡ, ഒലീവ് ഓയില്‍, ഉപ്പ് എന്നിവ. ഇത്രയും കൂട്ടുകള്‍ കൊണ്ട് തന്നെ നമുക്ക് ഈ പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

പണച്ചിലവില്ലാതെ

പണച്ചിലവില്ലാതെ

പണച്ചിലവില്ലാതെ തന്നെ ചര്‍മ്മത്തില്‍ ഈ ഭാഗങ്ങളിലെ കറുപ്പ് നിറം അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഈ കൂട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇത് സഹായകമാണ്. തുടയിടുക്കിലെ ചൊറിച്ചില്‍ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ സഹായിക്കുന്ന കൂട്ടുകളാണ് ഇതെല്ലാം. ഏത് വിധത്തിലും ഇത് ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എടുത്ത് പേസ്റ്റ് പരുവത്തില്‍ മിക്സ് ചെയ്യാം. ഇതാണ് ഉപയോഗിക്കേണ്ടത്. പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഭയക്കുകയേ വേണ്ട. മാത്രമല്ല പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുകയും തുടയിടുക്കിലെ കറുപ്പിനെ പെട്ടെന്ന് തന്നെ പരിഹാരം കാണുകയും ചെയ്യുന്നു. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തുടയിടുക്കുകളില്‍ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഉടന്‍ ഫലം ലഭിയ്ക്കുമെന്നത് തന്നെയാണ് ഈ മിശ്രിതത്തിന്റെ പ്രത്യേകത. മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് ആലോചിച്ച് ഇനി ടെന്‍ഷനാവേണ്ട ആവശ്യമില്ല. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

 കളിമണ്ണ്

കളിമണ്ണ്

കളിമണ്ണും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിനായി അല്‍പം കളിമണ്ണ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ അല്‍പം പാലും നാരങ്ങ നീരും മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ കറുത്ത നിറമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്നു. നിറം മാത്രമല്ല നല്ല സോഫ്റ്റ് ആയ ചര്‍മവും നല്‍കുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല പരിഹാരഫലം ഉടന്‍ തന്നെ എന്നതും ഈ പരീക്ഷണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നു. മാത്രമല്ല ഫലം സുനിശ്ചിതവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതെല്ലാം ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലേക്ക് നിങ്ങളെ അടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുക.

 ആവശ്യമെങ്കില്‍

ആവശ്യമെങ്കില്‍

കൂടുതല്‍ ഫലം വേണമെന്ന് ആഗ്രഹമെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വേണമെങ്കില്‍ ഈ കൂട്ടിനോടൊപ്പം അല്‍പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്യാവുന്നതാണ്. ഇത് ഫലം വര്‍ദ്ധിപ്പിക്കുന്നു.

English summary

Home remedies to get rid of dark inner thighs

We have listed some natural remedies to remove the darkness of inner thighs read on.
Story first published: Monday, July 30, 2018, 18:15 [IST]
X
Desktop Bottom Promotion