Latest Updates
-
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ!
കൈകാൽ മുട്ടിലെ കരുവാളിപ്പ് മാറ്റാം
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകൾ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാൻ പോലും ബുദ്ധിമുട്ടുന്നവർ അനവധിയാണ് . എത്ര തേച്ചിട്ടും ഉരച്ചിട്ടും ഇതൊന്നും പോകുന്നില്ലല്ലോയെന്ന് സങ്കടപ്പെടുന്നവർക്ക് ചില നിസാര കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ എന്നന്നേക്കുമായി തുരത്താൻ കഴിയുന്നതാണ് .

കൈകാൽ മുട്ടുകളിലും കറുത്ത നിറം ഇല്ലാത്തവർ വിരളമാണ് . ഇൗയൊരു പ്രശ്നം മൂലം തങ്ങൾക്കിഷ്ട്ടപ്പെട്ട എത്രയെത്ര വസ്ത്രങ്ങളാകാം അലമാരക്കുള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് . ശരീരത്തിന്റെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും നിസാരമെന്നു തോന്നുമെങ്കിലും ഒരു തരത്തിൽ ഇവ നശിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആത്മ വിശ്വാസമാണ് .

ബേക്കിംങ് സോഡയും പാലും
ബേക്കിംങ് സോഡയും പാലും ചേർന്ന മിശ്രിതം കൈകളിലെയും കാലുകളിലെയും കറുത്ത പാടുകൾക്ക് ഏറ്റവും നല്ല ഉത്തമമായ പ്രതിവിധിയാണ് ഇത് .
നന്നായി യോജിപ്പിച്ച ഈ മിശ്രിതം കൈകളിലെയും കാലുകളിലെയും കറുത്ത പാടുകൾ ഉള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ് . ഏതാനും മിനിറ്റുകൾക്ക് ശേഷം ഈ മിശ്രിതം നല്ല വെള്ളത്തിൽ കഴുകി കളയാവുന്നതാണ് . വൃത്താകൃതിയിൽ സ്ക്രബ് ചെയ്ത് വേണം ഇൗ മിശ്രിതം കഴുകി കളയുവാൻ . ബേക്കിംങ് സോഡയും പാലും ചേർന്ന മിശ്രിതം പതിവായി പുരട്ടുന്നത് കൈകളിലെയും കാലുകളിലെയും കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കും . ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ പതിവായി ചെയ്യാവുന്നതാണ് . ബേക്കിംങ് സോഡ മൃത കോശങ്ങളെ നീക്കം ചെയ്യാൻ അത്യുത്തമമാണ് . പാലിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ചേർന്ന് ചർമ്മത്തെ സുന്ദരവും ശോഭയുള്ളതുമാക്കി തീർക്കുന്നു .
പാൽ തേച്ച് ചർമ്മം മൃദുവാർന്നതാക്കാം . പാൽ പോലെ മികച്ച ഗുണം തരുന്ന വസ്തു വേറെയില്ല . കുടിക്കാൻ മത്രമല്ല അഴക് കൂട്ടാനും പാൽ അത്യത്തമമാണ് . പാലിൽ കുളിക്കുന്നത് സൗന്ദര്യത്തെ നില നിർത്തുമെന്ന് പണ്ട് മുതലേ തെളിയിക്കപ്പെട്ടിട്ടുണ്ട് . പാൽ പതിവായി ശരീരത്തിൽ തേക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതാക്കി തീർക്കുന്നു .

വെളിച്ചെണ്ണയും വാൽനട്ട് പൗഡറും
നമ്മൾക്കെല്ലാം സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ ഒട്ടേറെ മാന്തിക ഗുണങ്ങൾ അടങ്ങിയ അമൂല്യ കലവറയാണ് . ചില്ലു കൂടിട്ട കണ്ണാടിച്ചില്ലുകൾ പതി്പ്പിച്ച കടകളിലെ വില കൂടിയ ഏത് സൗന്ദര്യ വർധക സാധനത്തെക്കാളും മേൻമ കൂടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യവും സൗന്ദര്വവും കാത്ത് സൂക്ഷിക്കുന്നു .
വെളിച്ചെണ്ണയും വാൽനട്ട് പൗഡറും യോജിപ്പിച്ച് തേക്കുന്നതും കൈകാൽ മടക്കുകളിലെ കറുത്ത നിറത്തെ മാറ്റു്ന്നു ഇതുപോലെ തന്നെ ഹൈഡ്രജൻ പെറോക്സൈഡും ഇത്തരത്തിൽ ഗുണകരമാണ് . ചർമ്മത്തിൽ അടിഞ്ഞ് കൂടിയ മൃത കോശങ്ങളെ നീക്കം ചെയ്ത് കരുവാളിപ്പ് മാറ്റാനും ഹൈഡ്രജൻ പെറോക്സൈഡ് സഹായിക്കുന്നു .
ബ്യൂട്ടി പാർലറുകളിൽ പോയി കണക്കറ്റ കാശ് കൊടുക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് വീട്ടിൽ വച്ച് തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഇത്തരം മിശ്രിതങ്ങൾ . ഇവക്കൊക്കെ പുറമേ ആൽമണ്ട് ഒായിൽ മികച്ച ചർമ്മ സംരക്ഷകനാണ് . ബദാം ഒായിലിന്റെ ഗുണങ്ങൾ അനവധിയാണ് . വിറ്റാമിൻ ഇയും , ഡിയും കാത്സ്യം എന്നിവയും അടങ്ങിയ ബദാം ഒായിൽ ശരീരത്തിന്റെ കരുവാളിപ്പ് നീക്കം ചെയ്ത് ശരീരത്തെ തിളക്കമുള്ളതാക്കി നില നിർത്തുന്നതിൽ പ്രധാനിയാണ് . ദിവസവും ഉപയോഗിക്കാവുന്ന

ബദാം ഓയിൽ
ഇവക്കൊക്കെ പുറമേ ഏറ്റവും നല്ല സൗന്ദര്യ വർധക വസ്തുക്കളിലൊന്നാണ് കറ്റാർ വാഴ . കറ്റാർ വാഴയുടെ ഗുണങ്ങൾ.
അനവധിയാണ് . ആരോഗ്യത്തിന് മാത്രമല്ല , സൗന്ദര്യം നില നിർത്താനും കറ്റാർ വാഴയുടെ നീര് പ്രയോജനപ്പെടുത്താവുന്നതാണ് . കറ്റാർ വാഴയിൽ വിറ്റാമിൻ ബി, സി, എന്നിവ.യെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട് . ഒരു തരത്തിൽ പറഞ്ഞാൽ ചർമ്മത്തിന്റെ ഒട്ടു മിക്ക പ്രശ്നങ്ങളെയും പടിക്ക് പുറത്താക്കാൻ കറ്റാർ വാഴക്ക് സാധിക്കും . വില കൂടിയ ക്രീമുകളുടെയും , ജെല്ലുകളുടെയും പ്രധാന ചെരുവയും കറ്റാർ വാഴയെന്ന അത്ഭുത ചെടി ചേർന്നതാണ് . നിത്യേനയുള്ള ഉപയോഗം മൂലം കൈകാലുകളിലെ കരുവാളിപ്പ് മാറ്റി തിളക്കമാർന്ന ചർമ്മത്തെ സ്വന്തമാക്കാൻ കറ്റാർ വാഴ നമ്മെ സഹായിക്കും .

കറ്റാർ വാഴ
തൊടിയിലും , പുരയിടങ്ങളിലും വെറുതെ വളരുന്ന ചെടിയായി കാണാതെ ഗുണങ്ങളറിഞ്ഞ് ഉപയോഗിച്ചാൽ സൗന്ദര്യം സമ്മാനിക്കുന്നതിൽ കറ്റാർ വാഴ ഏറെ മുന്നിലാണ് എന്ന് നമുക്കീ കുഞ്ഞൻ ചെടി മനസിലാക്കി തരും .
കറ്റാർ വാഴ നീരിൽ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ , പോഷകങ്ങൾ ,ധാതുക്കൾ എന്നിവയെല്ലാം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് . ശരീരത്തിലെ പല വിഷാംശങ്ങളും അകറ്റാൻ പര്യാപ്തമായ വിവിധ ആന്റി ഒാക്സൈഡന്റുകൾ കറ്റാർ വാഴയിൽ ഉണ്ട്. അതിനാൽ തന്നെ പതിവായുള്ള ഉപയോഗം ഏറെ മാറ്റങ്ങൾ ശരീരത്തിൽ കൊണ്ടു വരുന്നു .
ചർമ്മ കോശങ്ങളുടെ ആരോഗ്യത്തെ നില നിർത്തി ചർമ്മത്തിനെ ബാധിക്കുന്ന ജരാ നരകൾക്കുള്ള മരുന്നാണ് കറ്റാർ വാഴ . ഇനന്ന് വിപണിയിൽ ലഭ്യമായ എല്ലാത്തരം സൗന്ദര്യ വർധക വസ്തുക്കളുടെയും പരസ്യം കൃത്യമായി പരിശോധിച്ചാൽ നമുക്ക് മനസിലാകും അതിൽ എല്ലാത്തിലും തന്നെ കറ്റാർ വാഴ ചേർത്തിരിക്കുന്നു എന്ന് . ആയുർവേദത്തിലും അലോപ്പതിയിലും കറ്റാർ വാഴ ഒൗഷധമായി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയുമ്പോഴെ ഈ കുഞ്ഞൻ ചെടിയുടെ ഉപയോഗം എത്രക്ക് മികച്ച് നിൽക്കുന്നുവെന്ന് നമുക്ക് മനസിലാകൂ . ചർമ്മത്തിലെ കരുവാളിപ്പനെ മാറ്റാൻ ഇതിലും നല്ല മരുന്ന് അന്വേഷിച്ച് നമ്മൾ സമയം കളയണ്ട . പകരം തൊടിയിലെ കറ്റാർ വാഴ ഉപയോഗിച്ചാൽ മതി .
ഇങ്ങനെ നോക്കിയാൽ ബ്യൂട്ടി പാർലറുകളിൽ പോയി സമയം കളയാതെ എത്രയെത്ര പ്രകൃതി ദത്തമായതും , വീടുകളിൽ ലഭ്യമായ വസ്തുക്കളും ഉപയോഗിച്ച് നമുക്ക് സൗന്ദര്യത്തെ കൈപ്പിടിയിലൊതുക്കാം .
.



Click it and Unblock the Notifications