For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൂങ്ങിയ മാറിടം ഉറപ്പുള്ളതാക്കും കടുകെണ്ണ

|

മാറിടങ്ങള്‍ സ്ത്രീ ശരീരത്തിലെ പ്രധാന സൗന്ദര്യഭാഗം തന്നെയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മാറിടവലുപ്പവും മാറിടത്തിന്റെ ഭംഗിയും ഉറപ്പുമെല്ലാം സ്ത്രീ സൗന്ദര്യത്തിന് അത്യാവശ്യവുമാണ്. മാറിടങ്ങളുടെ സൗന്ദര്യത്തില്‍ പെട്ട ഒരു പ്രധാന ഘടകം മാറിടങ്ങളുടെ ഉറപ്പു കൂടിയാണ്. ഉറപ്പുള്ള മാറിടങ്ങള്‍, അതായത് അയഞ്ഞുതൂങ്ങാത്ത മാറിടങ്ങള്‍ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണ്.

മാറിടങ്ങളുടെ ഉറപ്പു കുറയുന്നതും മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതുമെല്ലാം പല സ്ത്രീകളേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ്. പ്രായക്കൂടുതല്‍ ഇത്തരത്തില്‍ മാറിടം അയഞ്ഞു തൂങ്ങുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതല്ലാതെ പെട്ടെന്നു തടി കൂടുന്നതും കുറയുന്നതും ഗര്‍ഭ, പ്രസവ കാലത്തെ ശരിയല്ലാത്ത മാറിട സംരക്ഷണവുമെല്ലാം മാറിടം അയഞ്ഞു തൂങ്ങുന്നതിന് കാരണമാകാറുണ്ട്.

മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ്. ഇത് പലര്‍ക്കും അപകര്‍ഷതാബോധവും മാനസികമായ പ്രയാസവുമുണ്ടാക്കും.ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ് മാറിടങ്ങളുടെ ഉറപ്പിനും വലിപ്പത്തിനുമെല്ലാം സഹായിക്കുന്നത്. ഈ ഹോര്‍മോണിന്റെ അളവില്‍ വരുന്ന കുറവു മാറിടങ്ങളേയും ബാധിയ്ക്കും.

മാറിടം അയഞ്ഞു തൂങ്ങുമെന്ന ഭയത്താല്‍ കുഞ്ഞിന് പാലു കൊടുക്കാതിരിയ്ക്കുന്ന സ്ത്രീകളും കുറവല്ല. എന്നാല്‍ പാലൂട്ടുന്നതു കൊണ്ടുമാത്രം മാറിടം അയഞ്ഞു തൂങ്ങില്ലെന്നതാണ് വാസ്തവം. ഈ സമയത്ത് കൃത്യമായ സൈസിലെ ബ്രാ ധരിയ്ക്കുന്നതും കൃത്യമായ രീതിയില്‍ മാറിടങ്ങള്‍ സംരക്ഷിയ്ക്കുന്നതുമെല്ലാം ഈ പ്രശ്‌നം ഒഴിവാക്കും.

അയഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ ഉറപ്പുള്ളതാക്കാന്‍ മെഡിക്കല്‍ വഴികളുണ്ട്. എന്നാല്‍ ഇവ ഏറെ ചിലവു കൂടിയതാണ്. ചിലപ്പോഴെങ്കിലും അപകട സാധ്യതയുള്ളതും. ഇതു കൊണ്ട് ഇത്തരം വഴികള്‍ നിര്‍ബന്ധമെങ്കില്‍ മാത്രം പരീക്ഷിയ്ക്കുക.

മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതു തടയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.മാറിടങ്ങളില്‍ ഈ മിശ്രിതങ്ങളുപയോഗിച്ച് മൃദുവായി മസാജ് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക. കാരണം മാറിടകോശങ്ങള്‍ വളറെ മൃദുവാണ്. താഴേ നിന്നും മുകളിലേയ്ക്കു വേണം, മസാജ് ചെയ്യാന്‍. മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതു തടയാന്‍ ഏതു പ്രായക്കാര്‍ക്കും ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

കടുകെണ്ണ

കടുകെണ്ണ

പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മുകളിലേയ്ക്കു മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

മുട്ട

മുട്ട

മുട്ടയിലെ പ്രോട്ടീനുകളും വൈറ്റമിനുകളുമെല്ലാം മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്നവയാണ്. ഇത് ചര്‍മത്തിന്റെ അയച്ചില്‍ കുറയ്ക്കുന്നു. മുട്ട ഉപയോഗിച്ചു ചെയ്യാവുന്ന ഇത്തരം വഴികളെക്കുറിച്ചറിയൂ,

തൈര്, വൈറ്റമിന്‍ ഇ ഓയില്‍, അരച്ച ഉലുവ, മുട്ടവെള്ള

തൈര്, വൈറ്റമിന്‍ ഇ ഓയില്‍, അരച്ച ഉലുവ, മുട്ടവെള്ള

തൈര്, വൈറ്റമിന്‍ ഇ ഓയില്‍, അരച്ച ഉലുവ, മുട്ടവെള്ള എന്നിവ കലര്‍ത്തുക. ഈ മിശ്രിതം മാറിടത്തില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുട്ടവെള്ള, തൈര്

മുട്ടവെള്ള, തൈര്

മുട്ടവെള്ള, തൈര് എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് ഏറെ നല്ലതാണ്. ഇവ രണ്ടും കലര്‍ത്തുക. ഇത് മാറിടങ്ങളില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇതിനു ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കും.

മുട്ടവെള്ള, ഒലീവ് ഓയില്‍

മുട്ടവെള്ള, ഒലീവ് ഓയില്‍

മുട്ടവെള്ള, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേര്‍ത്തു യോജിപ്പിച്ച ശേഷം മാറിടത്തില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

മുട്ടയും കുക്കുമ്പറും

മുട്ടയും കുക്കുമ്പറും

മുട്ടയും കുക്കുമ്പറും കലര്‍ന്ന ഒരു മിശ്രതിവും മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഉപയോഗിയ്ക്കാം. കുക്കുമ്പര്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയതുകൊണ്ടുതന്നെ ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനുമുള്ള പരിഹാരമാണ്. കുക്കുമ്പര്‍ മുട്ട മഞ്ഞയുമായി ചേര്‍ത്തിളക്കി മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യുക. മുട്ടമഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിയ്ക്കുന്നു. ഇതില്‍ വൈറ്റമിന്‍ എ, ഡി, ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം മാറിടത്തില്‍ പുരട്ടി അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനിറ്റു വട്ടത്തില്‍ മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റുകൂടി വച്ചശേഷം കഴുകിക്കളയാം.

ഉലുവ

ഉലുവ

ഉലുവ പൊടിച്ചത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മാറിടങ്ങളില്‍ പുരട്ടുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് മാറിടങ്ങള്‍ മസാജ് ചെയ്യുന്നതും സ്തനദൃഢത ലഭിയ്ക്കാന്‍ സഹായിക്കും.

മുട്ടയും തേനും

മുട്ടയും തേനും

മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന വിദ്യകളില്‍ മുട്ടയും തേനും ഉപയോഗിച്ചുള്ള ഒന്ന് ഏറെ ഗുണകരമാണ്. ഇതിനൊപ്പം വൈറ്റമിന്‍ ഇ യും ഇതിനായി ഉപയോഗിയ്ക്കാറുണ്ട്. 1 ടേബിള്‍സ്പൂണ്‍ വൈറ്റമിന്‍ ഇ, തേന്‍ 1 ടീസ്പൂണ്‍, ഒരു മുട്ട വെള്ള എന്നിവയാണ് ഇതിനു വേണ്ടത്.

തൂങ്ങിയ മാറിടം ഉറപ്പുള്ളതാക്കും കടുകെണ്ണ

തൂങ്ങിയ മാറിടം ഉറപ്പുള്ളതാക്കും കടുകെണ്ണ

ഈ മൂന്നു ചേരുവകളും നല്ലപോലെ ചേര്‍ത്തു യോജിപ്പിയ്ക്കുക. ഇതു മാറിടത്തില്‍ പുരട്ടി 3-5 മിനിററു വരെ മൃദുവായി മസാജ് ചെയ്യുക. മാറിടത്തിന് പാകമായ വിധത്തില്‍, ഈ മിശ്രിതം വലിച്ചെടുക്കാത്ത വിധത്തിലുള്ള ബ്രാ ധരിയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ ശേഷം ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടുവേണം, കഴുകാന്‍. ഇത് അടുപ്പിച്ച് 7 ദിവസം ചെയ്താല്‍ ഉറപ്പുള്ള മാറിടങ്ങളാണ് ഫലം.

English summary

Home Remedies To Tighten Sagging Breasts

Home Remedies To Tighten Sagging Breasts, Read more to know about,
X
Desktop Bottom Promotion