For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ ഗുളികവിദ്യയില്‍ അരിമ്പാറ അപ്രത്യക്ഷം, വരില്ല

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന ചര്‍മപ്രശ്‌നങ്ങള്‍ ധാരാളമുണ്ട. ഇതില്‍ ഒന്നാണ് അരിമ്പാറ. ഇത് പലരുടെ ശരീരത്തിലുമുണ്ടാകും. പല വലിപ്പത്തിലും നിറത്തിലുമെല്ലാം ഇതുണ്ടാകുന്നത് സാധാരണയാണ്.

അരിമ്പാറ തൊലിപ്പുറത്തുള്ള വെറും വളര്‍ച്ച മാത്രമല്ല, ശരിക്കും ഇതിനു കാരണം വൈറസുകളാണ്. ഹ്യമണ്‍ പാപ്പിലോ വൈറസ് എന്ന ഇവ തോലിയിയുടെ ആദ്യത്തെ പാളിയില്‍ വളരുന്നവയാണ്. പടരുന്ന സ്വഭാവമുള്ളവയാണ് ഈ വൈറസുകള്‍. അതായത് ഇത് നാം കൊ കൊണ്ട് മറ്റോ മുറിവുണ്ടാക്കിയോ മറ്റോ നീക്കാന്‍ നോക്കുമ്പോള്‍ ഇതു പടര്‍ന്നു പിടിയ്ക്കും.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് അരിമ്പാറകള്‍ക്കുള്ള കാരണം. ഇതാണ് വൈറസ് ബാധയ്ക്കും വൈറസുകളുടെ വളര്‍ച്ചയ്ക്കുമെല്ലാം കാരണമാകുന്നത്.

അരിമ്പാറയിലെ വൈറസുകള്‍ പടര്‍ന്ന് മറ്റിടങ്ങളിലേയ്ക്കു വ്യാപിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതു കൂടുതല്‍ അരിമ്പാറകള്‍ക്കു കാരണമാകും. ഇതല്ലാതെ ഇതിലുണ്ടാകുന്ന മുറിവുകളിലൂടെയുള്ള സ്പര്‍ശനം കാരണം മറ്റുള്ളവരിലേയ്ക്കും ഇതു പകരും.

അരിമ്പാറകള്‍ കാണുന്നവര്‍ക്കും ദേഹത്തുള്ളവര്‍ക്കുമൊന്നും സുഖകരമായ കാഴ്ചയാകില്ല. ഇതുകൊണ്ടുതന്നെ ഇവ നീക്കാന്‍ വഴികളന്വേഷിയ്ക്കുന്നവരാണ് പലരും.ഇതിനു പലരേയും സഹായിക്കുന്നത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്.

അരിമ്പാറ നീക്കാന്‍ സഹായകമായ പലതും നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ലഭിയ്ക്കും. ഇതില്‍ ചിലത് അടുക്കളയിലുണ്ടാകും, ചിലത് തൊടിയിലും. വളരെ ചുരുക്കം മാത്രമേ വാങ്ങേണ്ടി വരികയുള്ളൂ.

അരിമ്പാറ നീക്കാന്‍ സഹായിക്കുന്ന, പിന്നീടൊരിയ്ക്കലും വരാതിരിക്കാന്‍ സഹായിക്കുന്ന, ഈ പ്രശ്‌നം വേരോടെ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. യാതൊരു ദോഷഫലങ്ങളും നല്‍കാത്ത ചിലത് ഇവ പരീക്ഷിച്ചു നോക്കൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതുപയോഗിയ്‌ക്കേണ്ട വിധവും ഏറെ ലളിതമാണ്. ഇത് അല്‍പം പഞ്ഞിയില്‍ മുക്കി അരിമ്പാറയ്ക്കു മുകളില്‍ വയ്ക്കുക. 15 മിനിറ്റു കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് ദിവസവും രണ്ടുമൂന്നു തവണ ചെയ്യാം. അരിമ്പാറ പൂര്‍ണമായി പൊഴിഞ്ഞുപോകുന്നതു വരെ ഇതു ചെയ്യുക. കണ്ണിനടുത്തുള്ളവ നീക്കം ചെയ്യാന്‍ ഈ വഴി ഉപയോഗിയ്ക്കരുത്. ഇത് കണ്ണിലേയ്ക്കു നീങ്ങി ദോഷം വരുത്തുമെന്നതാണ് കാരണം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പ്രയോഗവും ഗുണം ചെയ്യുന്ന ഒന്നാണ്. വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയ ഒന്നാണ്. വെളുത്തുളളി ചതച്ച് അരിമ്പാറയ്ക്കു മുകളില്‍ വയ്ക്കാം. പിന്നീട് ഒരു പ്ലാസ്റ്റര്‍ ഒട്ടിയ്ക്കാം. 15 മിനിറ്റിനു ശേഷം ഇത് ബലമായി വലിച്ചെടുക്കുക. ആദ്യത്തെ തവണ വന്നില്ലെങ്കിലും അടുപ്പിച്ചു ചെയ്യുമ്പോള്‍ അരിമ്പാറകള്‍ നീങ്ങാന്‍ ഈ വഴി സഹായിക്കും. പ്ലാസ്റ്റര്‍ ഒട്ടിച്ചില്ലെങ്കിലും വെളുത്തുള്ളി ചതച്ചത് അരിമ്പാറയ്ക്കു മുകളില്‍ വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് അടുപ്പിച്ചു ചെയ്യുക.

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക അരിമ്പാറ നീക്കാന്‍ ഏറെ നല്ലതാണ്. ഈ ഗുളിക വെള്ളമുപയോഗിച്ചു ചാലിയ്ക്കുക. ഇത് അരിമ്പാറയക്കു മുകളില്‍ പുരട്ടാം. ഇത് അടുപ്പിച്ച് ദിവസവും രണ്ടുമൂന്നുതവണ വീതം പല ദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യുക. അരിമ്പാറ നീക്കാന്‍ ഇത് ഏറെ നല്ലതാണ്.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ അരിമ്പാറ നീക്കാന്‍ അത്യുത്തമമായ ഒന്നാണ്.ഇതിലെ മാലിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. ഇതിന്റെ ഫ്രഷ് ഇലയിലെ ജെല്‍ അല്‍പനേരം അരിമ്പാറയ്ക്കു മുകളില്‍ വച്ചു മസാജ് ചെയ്യുന്നതു ഗുണം ചെയ്യും.

വൈറ്റമിന്‍ സി ഗുളിക

വൈറ്റമിന്‍ സി ഗുളിക

വൈറ്റമിന്‍ സി ഗുളികയും അരിമ്പാറ നീക്കാനുളള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ സി ടാബ്ലറ്റ് വെള്ളവുമായി കലര്‍ത്തി അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുക. കട്ടിയുള്ള പേസ്റ്റാക്കി പേണം, പുരട്ടാന്‍. ഇത് പ്ലാസ്റ്റര്‍ വച്ച് ഒട്ടിയ്ക്കാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ എടുത്തു മാറ്റാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ആവണക്കെണ്ണയില്‍ കലര്‍ത്തി അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുക. ബാന്റേഡോ പഌസ്റ്ററോ ഒട്ടിച്ചു രാത്രി മുഴുവന്‍ വയ്ക്കാം. ഇതു രാവിലെ നീക്കാം. ഇത് അടുപ്പിച്ചെ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

സവാള

സവാള

സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക.

വാഴപ്പഴത്തിന്‍റെ തോല്‍

വാഴപ്പഴത്തിന്‍റെ തോല്‍

വാഴപ്പഴത്തിന്‍റെ തോല്‍ ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12-24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക.

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇതിന് വൈറസുകളെ പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. ഇത് അരിമ്പാറ മറ്റുള്ളിടങ്ങളിലേയക്കു പടരുന്നതു തടയുകയും ചെയ്യും. ഒരു പഞ്ഞിയില്‍ അല്‍പം കര്‍പ്പൂര തുളസി എണ്ണയെടുത്ത് അത് അരിമ്പാറക്ക് മുകളില്‍ വെക്കുക. ശേഷം ഒരു ബാന്‍ഡേജ് എടുത്ത് അത് കൊണ്ട് ഈ പഞ്ഞി നല്ലതു പോലെ ഒട്ടിച്ച് വെക്കുക. ഒരാഴ്ച സ്ഥിരമായി ഇത് ചെയ്യുക. ഇത് അരിമ്പാറയെ പൂര്‍ണമായും ഇളക്കി മാറ്റാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി, ചെറുനാരങ്ങ

വെളുത്തുള്ളി, ചെറുനാരങ്ങ

അരിമ്പാറ കളയാന്‍ വളരെയേറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള വളരെ എളുപ്പത്തിലുള്ള ഒരു വഴി. ഒരല്ലി വെളുത്തുള്ളിനല്ലപോലെ ചതച്ചരക്കുക, പകുതി ഇതു പകുതി ചെറുനാരങ്ങയുടെ നീരില്‍ കലര്‍ത്താഇത് ഇളക്കി അരിമ്പാറയുള്ളിടത്തു പുരട്ടി ടേപ്പ് കൊണ്ടു ചുറ്റി വയ്ക്കുകഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കണം. രാവിലെ ഇതു നീക്കി വെള്ളം കൊണ്ടു വൃത്തിയായി കഴുകി ഉണക്കണം.

തുളസിയുടെ നീര്

തുളസിയുടെ നീര്

തുളസിയുടെ നീര് ന്‌ല്ലൊരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ പാലുണ്ണി നീങ്ങാന്‍ ഏറെ നല്ലതും. ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുക. അല്‍പസമയം കഴിഞ്ഞാല്‍ കഴുകിക്കളയാം.

പച്ചഇഞ്ചി

പച്ചഇഞ്ചി

പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച്‌ ഇത്‌ ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്‌ക്കു മുകളില്‍ കുറേ നേരം ഉരസുന്നതും ഗുണം ചെയ്യും.ഇഞ്ചിയ്ക്കും വൈറസ്, ബാക്ടീരികളെ തടയാന്‍ കഴിയും. ഇതില്‍ അല്‍പം ചുണ്ണാമ്പൂ കൂടി കലര്‍ത്തി ഇതിനു മുകളില്‍ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചിത്രപാല

ചിത്രപാല

ചിത്രപാലയുടെ പാല്‍ അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോയിക്കിട്ടും.ഇതുപോലെ എരിക്കിന്റെ ചുന അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്‌.

English summary

Home Remedies To Permanently Remove Warts

Home Remedies To Permanently Remove Warts, Read more to know about,
X
Desktop Bottom Promotion