For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടിലെ കറുപ്പകറ്റാന്‍ നാരങ്ങ, മഞ്ഞള്‍

കൈമുട്ടിലെ ഇത്തരം കറുപ്പകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കി നമുക്കു പരീക

|

നല്ല വെളുത്ത ചര്‍മമുള്ളവര്‍ക്കും കൈ മുട്ടില്‍ പരുപരുത്ത കറുത്ത നിറമായിരിയ്ക്കും പലപ്പോഴുമുണ്ടാകുക. സ്ത്രീകളേയു പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണിത്. പൊതുവെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പരുപരുത്തതും കറുത്തതുമായ ചര്‍മം.

ഇത്തരം ചര്‍മം പലപ്പോഴും അപകര്‍ഷതാബോധം വരുത്താറുണ്ട്. പ്രത്യേകിച്ചു നല്ല വെളുപ്പുള്ളവര്‍ക്ക് ഇത്തരം ചര്‍മം പെട്ടെന്നു ആളുകള്‍ ശ്രദ്ധിയ്ക്കാനും എളുപ്പും. ഇതുകൊണ്ടുതന്നെ പലപ്പോഴും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാനും സാധിയ്ക്കാതെ വരും.

കൈമുട്ടിലെ ഇത്തരം കറുപ്പകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കി നമുക്കു പരീക്ഷിയ്ക്കാവുന്ന ചില ലളിതമായ വിദ്യകള്‍. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ നമുക്കു തന്നെ ചെയ്യാവുന്ന വഴികളാണിവ.

കൈമുട്ടിലെ ഇത്തരം കറുപ്പകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കി നമുക്കു പരീക്ഷിയ്ക്കാവുന്ന ചില ലളിതമായ വിദ്യകള്‍. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ നമുക്കു തന്നെ ചെയ്യാവുന്ന വഴികളാണിവ.

കൈമുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇത് പരീക്ഷിയ്ക്കൂ.

അരിപ്പൊടി

അരിപ്പൊടി

അരിപ്പൊടിയില്‍ അല്‍പം പനിനീരു കലക്കി കൈ മുട്ടി്ല്‍ പുരട്ടി സ്‌ക്രബ് ചെയ്യുക. അല്‍പം കഴിയ്കുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകി അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം. ഇത് അടുപ്പിച്ച് ചെയ്യുക. ചര്‍മം മൃദുവാകും. കറുപ്പും കുറയും.

ഉരുളക്കിഴങ്ങിന്റെ ജ്യൂസ്

ഉരുളക്കിഴങ്ങിന്റെ ജ്യൂസ്

ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കൈമുട്ടില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ഇളംചൂടുവെള്ളത്തില്‍ വേണം, കഴുകാന്‍. ഇത് അടുപ്പിച്ചു കുറച്ചു ദിവസം ചെയ്യുന്നത് കൈമുട്ടിലെ കറുപ്പകറ്റും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളവുമായി കലര്‍ത്തി കൈമുട്ടില്‍ പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ദിവസവും അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

തൈര്

തൈര്

നല്ല പുളിച്ച തൈരും കൈമുട്ടില്‍ ബ്ലീച്ചിംഗ് ഗുണം നല്‍കും. തൈര് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് കൈമുട്ടില്‍ പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണകരമാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപ്പൊടിയ്ക്കുക. ഇതില്‍ അല്‍പം പനിനീരു കലര്‍ത്തി കൈമുട്ടില്‍ പുരട്ടുക. ഇത് കൈമുട്ടിലെ കറുപ്പകറ്റും. ചര്‍മം മൃദുവാക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ പകുതി മുറിച്ച് ഇതു കൊണ്ട് കൈമുട്ടില്‍ അല്‍പനേരം ഉരയ്ക്കുക. ഈ ജ്യൂസ് അല്‍പം കഴിഞ്ഞു കഴുകാം. ഇതും അടുപ്പിച്ചു ചെയ്യുന്നത് കൈമുട്ടിന് വെളുപ്പുനിറം നല്‍കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കിടക്കാന്‍ നേരം കൈമുട്ടില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ച് പനിനീരില്‍ കലര്‍ത്തി കൈമുട്ടില്‍ പുരട്ടി സ്‌ക്രബ് ചെയ്യുന്നതും കൈമുട്ടിന് കറുപ്പകറ്റി നിറം നല്‍കാന്‍ നല്ലതാണ്. ഇതും അടുപ്പിച്ചു ചെയ്യാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലിലോ തൈരിലോ വെള്ളത്തിലോ കലക്കി കൈമുട്ടില്‍ പുരട്ടുന്നതും കൈമുട്ടിന് നിറം നല്‍കും. ഈ വഴികളെല്ലാം അടുപ്പിച്ചു കുറച്ചു നാള്‍ ചെയ്യുക. കൈമുട്ടിന് നിറം ലഭിയ്ക്കുമെന്നു മാത്രമല്ല, ഈ ഭാഗത്തെ പൊതുവെ പരുക്കനായ തൊലിയ്ക്കു മൃദുത്വം ലഭിയ്ക്കുകയും ചെയ്യും.

English summary

Home Remedies To Lighten Dark Elbow

Home Remedies To Lighten Dark Elbow, read more to know about,
X
Desktop Bottom Promotion