Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
1 മിനിറ്റില്‍ പല്ലു വെളുക്കും ബ്രെഡ് വിദ്യ
പല്ലു വെളുപ്പിയ്ക്കാനുളള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,
പല്ലിന് നല്ല വെളുപ്പുനിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എന്നാല്‍ മിക്കാവാറും പേര്‍ക്ക് പല്ലിന് മഞ്ഞനിറമാകും ഉണ്ടാവുക.
പല്ലിന് വെളുപ്പു നല്കാന് വേണ്ടി കൃത്രിമവഴികള്‍ ഉപയോഗിയ്ക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളുണ്ടാക്കും. ഇതിനുള്ള പ്രതിവിധി തികച്ചും നാട്ടുവഴികള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.
പല്ലു വെളുപ്പിയ്ക്കാനുളള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

തുളസിയിലകള്‍
തുളസിയിലകള്‍ തണലില്‍ ഉണക്കിയെടുക്കുക. ഇവ നന്നായി ഉണങ്ങുമ്പോള്‍ പൊടിച്ച് പല്ലുതേക്കാനുപയോഗിക്കാം. ഈ പൊടി വിരലുപയോഗിച്ച് തേക്കുകയോ, പതിവായി ഉപയോഗിക്കുന്ന പേസ്റ്റില്‍ ചേര്‍ത്ത് പല്ല് തേക്കുകയോ ചെയ്യാം.

നാരങ്ങ നീരില്‍
ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ വെള്ളം കലര്‍ത്തി ഇതുപയോഗിച്ച് പല്ല് ബ്രഷ് ചെയ്യുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകിയതിന് ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക. നാരങ്ങനീരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാതെ ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇതിലെ ശക്തിയുള്ള ആസിഡ് പല്ലിലെ ഇനാമലിനും കാല്‍സ്യത്തിനും കേട് വരുത്തും. പല്ലിന്റെ വെണ്മയ്ക്കൊപ്പം ഇനാമലും സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ നാരങ്ങ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ലെണ്ണ
ഒരു സ്പൂണ്‍ നല്ലെണ്ണ വായിലൊഴിച്ച് അല്പനേരം കവിള് കൊണഅടുപിടിയ്ക്കുന്നതും നല്ലതാണ്.

ചുക്കുപൊടി, കര്‍പ്പൂരം
ചുക്കുപൊടി, കര്‍പ്പൂരം എന്നിവ കലര്‍ത്തി പല്ലില്‍ തേയ്ക്കുന്നതും നല്ലതാണ്. പല്ലിന് വെളുപ്പു കിട്ടും.

വെളിച്ചെണ്ണ
വെളിച്ചെണ്ണ അല്പമെടുത്ത് വായിലൊഴിച്ച് കുലുക്കുഴിയുക. 2 മിനിറ്റ് ഇങ്ങനെ ചെയ്ത് തുപ്പിക്കളയാം. പിന്നീട് സാധാരണ പോലെ ബ്രഷ് ചെയ്യാം. ഓയില്‍ പുള്ളിംഗ് എന്ന ഈ വിദ്യയും പല്ലിന് നിറം നല്‍കും.

പഴത്തൊലിയുടെ ഉള്‍ഭാഗം
പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു പല്ലില്‍ അല്പനേരം ഉരസുന്നതും പല്ലിന് വെളുപ്പുനിറം നല്കുന്ന ഒന്നാണ്.

ഒലിവ് എണ്ണയും ബദാം എണ്ണയും
ഒലിവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ പല്ലില്‍ തേച്ചു നോക്കൂ..അഞ്ച് ദിവസത്തിനുള്ളി നല്ല തിളങ്ങുന്ന പല്ലുകള്‍ സ്വന്തമാക്കാം.

കറുവ ഇല
കറുവ ഇലയുടെ പൊടി ഉപയോഗിച്ച് ബ്രഷ് ചെയ്യാം. ഇതില്‍ അല്‍പ്പം പാല് ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നല്ല തൂവെള്ള പല്ലുകള്‍ കിട്ടും.

ബേക്കിംഗ്സോഡയില്‍ വെള്ളം
ബേക്കിംഗ്സോഡയില്‍ വെള്ളം ചേര്‍ത്തു പേസ്റ്റാക്കി പല്ലു തേയ്ക്കുന്നതും ഗുണം ചെയ്യും.

ബ്രെഡ്
ബ്രെഡ് കരിയ്ക്കുക. ഇതുകൊണ്ട് പല്ലില്‍ അല്പസമയം ഉരസുന്നത് ഗുണം ചെയ്യും. പെട്ടെന്നു തന്നെ ഈ വ്യത്യാസം അറിയാം.



Click it and Unblock the Notifications
