For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെ പാദ ദുര്‍ഗന്ധവും വിള്ളലും മാറ്റാന്‍

|

മഴക്കാലത്ത് പാദ ദുര്‍ഗന്ധം ഒരു വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും തിരയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും നല്ലതാണ്. മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉള്ളത്. എല്ലായിടത്തും വെള്ളവും നനവും കാരണം ആകെയൊരു അസ്വസ്ഥത പിടിച്ച സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ ഇല്ലാതാക്കാന്‍ വേണ്ടി പല വിധത്തില്‍ ശ്രമിക്കുമ്പോള്‍ അതെല്ലാം കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നതും.

മുഖത്തെ രോമത്തിന് വിട നല്‍കാം, വേദനയില്ലാതെമുഖത്തെ രോമത്തിന് വിട നല്‍കാം, വേദനയില്ലാതെ

ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. പാദങ്ങള്‍ വിണ്ടു കീറുന്നതും മറ്റും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചെയ്യണം എന്ന് നോക്കാം. പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇവയെല്ലാമാണ്. ഇത് പാദദുര്‍ഗന്ധം അകറ്റുകയും പാദങ്ങളുടെ വിണ്ടു കീറല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബേക്കിംഗ് സോഡ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. അല്‍പം ബേക്കിംഗ് സോഡ എടുത്ത് ഇത് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മുക്കി വെക്കുക. ഇത്തരത്തില്‍ ചെയ്ത് 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് കാലിലെ വിണ്ടു കീറല്‍ ഇല്ലാതാക്കി പാദങ്ങള്‍ക്ക് ആരോഗ്യം നല്‍കി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള രണ്ട് പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. അല്‍പം ലാവെന്‍ഡര്‍ ഓയില്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് അതില്‍ 20 മിനിട്ടോളം കാല്‍ മുക്കി വെക്കണം. 20 മിനിട്ടിനു ശേഷം ഇത് തുടച്ച് മാറ്റണം. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള പാദത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. കാലിലെ ദുര്‍ഗന്ധം ഒഴിവാക്കി പാദങ്ങളുടെ വിണ്ടു കീറല്‍ ഇല്ലാതാക്കുന്നു.

 എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. അല്‍പം എപ്‌സം സാള്‍ട്ട് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മുക്കി ഇരിക്കുക. ഇത്തരത്തില്‍ അരമണിക്കൂര്‍ ചെയ്യുന്നതോടെ അത് കാലിലെ അഴുക്കും ചെളിയും നീക്കി ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലുപരി പാദം വിണ്ടു കീറുന്നതില്‍ നിന്ന് പരിഹാരവും കാണാന്‍ സഹായിക്കുന്നു. ഇതെല്ലാം പാദസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ചായ കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. കട്ടന്‍ ചായയില്‍ ബാക്ടീരിയയെ കൊല്ലാനുള്ള കഴിവുണ്ട്. ഇത് പെട്ടെന്ന്തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കട്ടന്‍ ചായ എടുത്ത് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കുക. ഇത് ചേര്‍ത്ത ശേഷം ഇതില്‍ കാല്‍ മുക്കി അരമണിക്കൂര്‍ വെക്കുക. ശേഷം ഇത് കഴുകിക്കളയണം. പാദത്തിന്റെ ദുര്‍ഗന്ധം അകറ്റി പാദങ്ങള്‍ക്ക് വിണ്ടു കീറലില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിനാഗിരി

വിനാഗിരി

വിനാഗിരിയും ഇത്തരമൊരു പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിനായി അര്ക്കപ്പ് വിനാഗിരി എടുക്കുക ഇതില്‍ എട്ട് ഗ്ലാസ്സ് ചൂടുവെള്ളം ഒഴിക്കുക. അല്‍പം തണുത്ത ശേഷം ഇതില്‍ കാല്‍മുക്കി വെക്കണം. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കഴുകുക. ഇത് പാദദുര്‍ഗന്ധത്തെ അകറ്റി പാദങ്ങള്‍ക്ക് വിണ്ടു കീറലില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യമുള്ള പാദങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം മികച്ചതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

വിനാഗിരി മാത്രമല്ല ആപ്പിള്‍ സിഡാര്‍ വിനീഗറും ഏറ്റവും മികച്ച ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം ഇളം ചൂടുവെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗിരി ഒഴിച്ച് അതില്‍ കാല്‍ മുക്കി വെക്കുക. അരമണിക്കൂര്‍ ശേഷം ഇത് തുടച്ച് മാറ്റണം. ഇത്തരത്തില്‍ ചെയ്യുന്നത് ഏത് വിധത്തിലും ആരോഗ്യമുള്ള പാദങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. അതിനായി അല്‍പം പഞ്ചസാര എടുത്ത് അതില്‍ നാരങ്ങ നീരൊഴിക്കുക. ഇത്‌കൊണ്ട് കാല്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ വിണ്ട പാദത്തിന് ആശ്വാസം നല്‍കുകയും പാദങ്ങള്‍ക്ക് ആരോഗ്യവും തിളക്കവും നല്‍കി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യമുള്ള പാദങ്ങള്‍ നല്‍കുന്നു.

ബേബി പൗഡര്‍

ബേബി പൗഡര്‍

ബേബി പൗഡര്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പാദദുര്‍ഗന്ധം അകറ്റുന്നതിനും പാദങ്ങളിലെ വിള്ളലുകള്‍ അകറ്റുന്നതിനും സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് നല്ലതാണ്.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇഞ്ചി ചതച്ച് ഇത് കൊണ്ട് നല്ലതു പോലെ പാദം മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പാദത്തിന്റെ ആരോഗ്യവും സൗന്ദര്യവും നമുക്ക് വീണ്ടെടുക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി പാദങ്ങളിലെ വിണ്ടു കീറല്‍ അകറ്റി പാദങ്ങള്‍ക്ക് നല്ല സുഗന്ധം നല്‍കുന്നതിന് സഹായിക്കുന്നു.

English summary

ccccc

We have listed some natural home remedies to treat smelly and cracked foot, read on to know more.
X
Desktop Bottom Promotion