Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
സ്വകാര്യഭാഗത്ത് ചൊറിച്ചിലെങ്കില്‍ പരിഹാരംവീട്ടില്
സൗന്ദര്യത്തിനും ആരോഗ്യത്തിനും നമ്മള് ഒരു പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പലപ്പോഴും നമ്മള് ചെയ്യുന്ന ചില തെറ്റുകളാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനായി മാറുന്നത്. ചില കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മതി. നമ്മുടെ തന്നെ ചില ശീലങ്ങള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ശരീര സംരക്ഷണം കൃത്യമല്ലെങ്കില്‍ അത് നിങ്ങളുടെ സ്വകാര്യഭാഗങ്ങളെ വരെ ദോഷകരമായി ബാധിക്കുന്നു.
സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലും ദുര്‍ഗന്ധവും എല്ലാം ഇത്തരം പ്രശ്നങ്ങള്‍ മൂലം ഉണ്ടാവുന്ന ഒന്നാണ്. ശരീരസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളെപ്പറ്റി നമ്മള് ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ആരോഗ്യത്തെയും ശരീരത്തേയും ദോഷകരമായി ബാധിക്കാതെ പോവും എന്ന കാര്യം കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിനും ശരീരത്തിനും വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

വൃത്തി
വൃത്തി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൃത്തിയില്ലെങ്കില്‍ അത് ആരോഗ്യത്തേയും ശരീരത്തേയും വളരെ പ്രശ്നമായി തന്നെ ബാധിക്കുന്നു. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളില്‍ വൃത്തിയില്ലായ്മ ഉണ്ടെങ്കില്‍ അതിന്റെ ഫലമായി പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ദിവസവും കുളിക്കുക, സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി കഴുകുക, നനവില്ലാതെ സൂക്ഷിക്കുക, ആര്‍ത്തവ സമയത്ത് പാഡുകള്‍ മാറ്റുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരിക്കലും സോപ്പ് കൂടുതല്‍ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ പാടുള്ളതല്ല. ഇത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അണുബാധ പോലുള്ള അവസ്ഥകളിലേക്ക് ഇത് നയിക്കുന്നു.

ഐസ് ഉപയോഗിക്കാം
സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ് ഐസ് ഉപയോഗിക്കുന്നത്. വൃത്തിയുള്ള തുണിയില്‍ അല്പം ഐസ് ക്യബ്സ് എടുത്ത് ഈ തുണി പത്ത് മിനിട്ടോളം ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്ന ഭാഗത്ത് വെക്കുക. ആവശ്യമെങ്കില്‍ ഇത് തുടര്‍ന്ന് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് സ്വകാര്യഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളുത്തുള്ളി
വെളുത്തുള്ളി കൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അല്പം ഗാര്‍ലിക് ഓയില്‍ എടുത്ത് വിറ്റാമിന്‍ ഇ ഓയിലുമായി മിക്സ് ചെയ്യുന്നത് ഇരട്ടി ഗുണം നല്കുന്നു. ഇത് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പത്ത് മിനിട്ടോളം തേച്ച് പിടിപ്പിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ തന്നെ നമുക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. ഇതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വെളുത്തുള്ളി ചവക്കുന്നതും ഇത്തരത്തിലുള്ള സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

തൈര്
തൈര് ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. തൈര് നേരിട്ട് സ്വകാര്യഭാഗത്ത് തേക്കാവുന്നതാണ്. രണ്ട് മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഭക്ഷണത്തിന് കൂടുതല്‍ തൈര് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ദിവസവും രണ്ട് കപ്പ് തൈര് എങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ഒരിക്കലും പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാന്‍ പാടില്ല. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് കൂടുതല്‍ ഉപയോഗിക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതും സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍ അകറ്റുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ഇതിലുള്ള ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇത്തരം പ്രതിസന്ധികളെ വലരെ ഫലപ്രദമായി നേരിടുന്നു. ഇത് വജൈനയുടെ പി എച്ച് ലെവല്‍ കൃത്യമാക്കി നിര്‍ത്തുന്നു. ഇതെല്ലാം ശാരീരിക സംരക്ഷണത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വളരെയധികം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കുളിക്കുന്ന വെള്ളത്തില്‍ രണ്ട് കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് അതുകൊണ്ട് നല്ലതു പോലെ സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ കൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. കുളിക്കുന്ന വെള്ളത്തില്‍ അല്പം ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് കുളിച്ചാല്‍ മതി. എന്നാല്‍ കുളിക്കും മുന്‍പ് പതിനഞ്ച് മിനിട്ടെങ്കിലും ഈ വെള്ളത്തില്‍ ഇരിക്കാന്‍ ശ്രദ്ധിക്കണം. ഇത് സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ അല്പം കറ്റാര്‍ വാഴയും ഇതോടൊപ്പം മിക്സ് ചെയ്ത് തേക്കുന്നത് പല വിധത്തില്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കും ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. വെളിച്ചെണ്ണ എടുത്ത് സ്വകാര്യഭാഗങ്ങളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക. ഇത് പെട്ടെന്ന് തന്നെ സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തെ അകറ്റി ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നല്ലതു പോലെ ശുദ്ധമായ വെള്ളത്തില്‍ അല്പം വെളിച്ചെണ്ണ മിക്സ് ചെയ്ത് ഇത് കൊണ്ട് സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കുക. ഇതും ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ബോറിക് ആസിഡ്
ബോറിക് ആസിഡ് കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ബോറിക് ആസിഡ് ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് സ്വകാര്യഭാഗം വൃത്തിയാക്കി കഴുകുക. ഇത്തരത്തില്‍ ചെയ്യുന്നത് അസ്വസ്ഥതയും ചൊറിച്ചിലും ഇല്ലാതാക്കുന്നു. ഇന്ന് വിപണിയില്‍ ബോറിക് ആസിഡ് ലഭിക്കുന്നു. നേരിട്ടും ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭിണികള്‍ ഒരു തരത്തിലും ഇത് ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

ഒറിഗാനോ ഓയില്‍
ഒറിഗാനോ ഓയില്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്പം ഒറിഗാനോ ഓയില്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് സ്വകാര്യഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം സ്വകാര്യഭാഗത്തെ കറുപ്പും ദുര്‍ഗന്ധവും ചൊറിച്ചിലും അകറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications