For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പിനെ പൂര്‍ണമായും അരമണിക്കൂര്‍ മതി

വെറും അരമണിക്കൂര്‍ കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം

|

കഴുത്തിലെ കറുപ്പ് സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ എന്ത് ചെയ്യണം എന്നറിയാത്തത് ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. ഈ മാര്‍ഗ്ഗത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് പല വിധത്തില്‍ പ്രതിസന്ധിയില്‍ ആവുന്നവരും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കി സൗന്ദര്യമുള്ള കഴുത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്.

കഴുത്തിലെ കറുപ്പിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ അതിന് പരിഹാരം കാണുമെന്ന് ഉറപ്പുള്ള മാര്‍ഗ്ഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് പലപ്പോഴും നമ്മുടെ മുഖത്തും മുടിയിലും മാത്രമായി ഒതുങ്ങിപ്പോവുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഏതൊക്കെയാണ് കഴുത്തിലെ കറുപ്പ് അകറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങൡലൂടെ നമുക്ക് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം.

ബദാം

ബദാം

സൗന്ദര്യ സംരക്ഷണത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ബദാം. ബദാം ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഫലപ്രദമാണ്. ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പിന് പരിഹാരം നല്‍കും. മാത്രമല്ല നല്ല ആരോഗ്യവും നല്‍കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഏത് സൗന്ദര്യ പ്രശ്‌നത്തിനും പലപ്പോഴും അവസാന വാക്ക് എന്ന് പറയുന്നത് കറ്റാര്‍ വാഴയാണ്. അതുകൊണ്ട് തന്നെ ഇത് കഴുത്തിലെ കറുപ്പിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴയിലും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ഇതെങ്ങനെ കഴുത്തിലെ കറുപ്പ് മാറ്റും എന്ന് നോക്കാം. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് കഴുത്തിലെ കറുപ്പിന് മാറ്റം വരും.

വാള്‍നട്ട്

വാള്‍നട്ട്

വിദേശിയാണെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വാള്‍നട്ട്. ഇത് കഴുത്തിലെ കറുപ്പിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും ചര്‍മ്മത്തിന് നിറം കുറവാണെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വാള്‍നച്ച്. വാള്‍നട്ട് പൊടിച്ച് തൈരില്‍ ഇട്ട് നല്ലതുപോലെ പേസ്റ്റാക്കുക. ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

 കുക്കുമ്പര്‍

കുക്കുമ്പര്‍

നല്ലൊരു ആസ്ട്രിജന്റ് ആണ് കുക്കുമ്പര്‍. ഇത് എല്ലാ വിധത്തിലും സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നു. കറുപ്പകറ്റി ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍. കുക്കുമ്പര്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. പെട്ടെന്ന് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കുക്കുമ്പര്‍.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരിലുള്ള ആസിഡ് ഗുണങ്ങളാണ് കറുപ്പിനെ അകറ്റുന്നത്. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങ നീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് നാരങ്ങ തന്നെയാണ് മുന്നില്‍. ഇത് ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.

 ഓട്സ്

ഓട്സ്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. തടി കുറക്കുന്നതിനും മറ്റ് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഓട്‌സ് തന്നെയാണ് എന്നും മുന്നില്‍. ഓട്സും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. ഓട്സ് എടുത്ത് അരച്ച് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ ഏത് കറുപ്പും മാറി സുന്ദരമായ കഴുത്താവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡയും ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ കറുപ്പ് നിറത്തെ അകറ്റുന്നു. ബേക്കിംഗ് സോഡ നല്ല കട്ടിയുള്ള പേസ്റ്റാക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് കഴുത്തിന് കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍

ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തോല്‍ ഉണക്കിപ്പൊടിച്ച് ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. വെള്ളത്തിന് പകരം തേനും ഉപയോഗിക്കാം. ഇത് ഇരട്ടിഫലമാണ് നല്‍കുന്നത്. ഏത് വിധത്തിലും ആരോഗ്യവും സൗന്ദര്യവും ഇത് നല്‍കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉരുളക്കിഴങ്ങ്. ഇത് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് എന്നതാണ് മറ്റൊരു കാര്യം. ഉരുളക്കിളങ്ങ് വേവിച്ച് പൊടിച്ച് ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

English summary

home remedies for dark skin on your neck

we have listed some home remedies to get rid of dark skin on your neck, read on.
Story first published: Saturday, June 30, 2018, 20:13 [IST]
X
Desktop Bottom Promotion