For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്തപുള്ളികള്‍ ഒഴിവാക്കാന്‍ വീട്ടുവൈദ്യം

ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ്.ഇവ ബ്ലാക് ഹെഡ്‌സിനുള്ള നല്ലൊരു പ്രതിവിധിയാണ്.

By Lekshmi S
|

മുഖം മുഴുവന്‍ കറുത്തപുള്ളുകള്‍ കൊണ്ടുനിറഞ്ഞു, ഇനി എന്തു ചെയ്യും? വിഷമിക്കാതിരിക്കൂ, വഴിയുണ്ട്. മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നത് മൂലമാണ് കറുത്തപുള്ളികള്‍ ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ സൗന്ദര്യത്തെയും നിറത്തെയും ദോഷകരമായി ബാധിക്കും.

pimplr

മുഖക്കുരുവിന് മുന്നോടിയായാണ് കറുത്തപുള്ളികള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവ ശ്രദ്ധിക്കാതിരിക്കുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും. വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് മുഖത്തെ കറുത്തപുള്ളികളില്‍ നിന്ന് മോചനം നേടാന്‍ കഴിയും. അവ എന്തൊക്കെയാണെന്ന് അറിയണ്ടേ?

ആവി

ആവി

മുഖത്ത് ഒന്നോ രണ്ടോ മിനിറ്റ് ആവി പിടിച്ചതിന് ശേഷം കറുത്തപുള്ളികള്‍ സ്‌ക്രബ്ബ് ചെയ്ത് നീക്കുക.

ഓട്ട്മീല്‍

ഓട്ട്മീല്‍

രണ്ട് ടീസ്പൂണ്‍ ഫ്രെഷ് തക്കാളി ജ്യൂസ്, ഒരുടീസ്പൂണ്‍ തേന്‍, 2-4 ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ എന്നിവ എടുത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് 10 മിനിറ്റിന് ശേശം കഴുകി കളയുക.

ആല്‍മണ്ട് ഫെയ്‌സ് സ്‌ക്രബ്ബ്

ആല്‍മണ്ട് ഫെയ്‌സ് സ്‌ക്രബ്ബ്

നന്നായി പൊടിച്ച അല്‍മണ്ടും കടലമാവും ചേര്‍ത്തിളക്കി സ്‌ക്രബ്ബ് ആയി ഉപയോഗിക്കുക. കറുത്തപുള്ളിക്ക് എതിരെ ഇത് ഫലപ്രദമാണ്.

 സോഡാപ്പൊടി

സോഡാപ്പൊടി

രണ്ട് ടീസ്പൂണ്‍ സോഡാപ്പൊടിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകുക. കറുത്തപുള്ളികള്‍ മാറുന്നത് വരെ ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക.

 ഇന്തുപ്പ്

ഇന്തുപ്പ്

കുറച്ച് ചൂടുവെള്ളത്തില്‍ ഒരുടീസ്പൂണ്‍ ഇന്തുപ്പ് ഇടുക. ഇതിലേക്ക് ഒന്നുരണ്ട് തുള്ളി അയഡിനും ഒഴിക്കുക. ഉപ്പ് നന്നായി അലിഞ്ഞ്, വെള്ളം പൂര്‍ണ്ണമായും തണുത്തതിന് ശേഷം ഇതില്‍ ഒരു പഞ്ഞി മുക്കി കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ശ്രദ്ധയോടെ കഴുകി കളയുക.

ചൂടുവെള്ളം

ചൂടുവെള്ളം

കുറച്ച് ചൂടുവെള്ളം എടുത്ത് അതില്‍ വ്ൃത്തിയുള്ള ഒരു തുണി മുക്കിപ്പിഴിഞ്ഞതിന് ശേഷം കറുത്തപുള്ളികള്‍ ഉള്ള ഭാഗത്തുവച്ച് അമര്‍ക്കുക. 15 മിനിറ്റ് നേരം ഇത് ചെയ്യണം. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാന്‍ ഇതിലൂടെ കഴിയും.

മുട്ട

മുട്ട

മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേശം കഴുകി കളയുക.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

മുഖം വൃത്തിയാക്കാന്‍ പതിവായി റോസ് വാട്ടര്‍ ഉപയോഗിക്കുക. ചര്‍മ്മം വൃത്തിയാക്കി കറുത്തപുള്ളികള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

 കടലമാവ്

കടലമാവ്

മൂക്കില്‍ കാണപ്പെടുന്ന കറുത്തപുള്ളികള്‍ക്ക് എതിരെ കടലമാവ് വളരെ ഫലപ്രദമാണ്. കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. കറുത്തപുള്ളികള്‍ മാറുമെന്ന് മാത്രമല്ല ചര്‍മ്മകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഇതില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് കറുത്തപുള്ളികള്‍ ഉള്ള സ്ഥലത്ത് പുരട്ടുക.

കറുവപ്പട്ട

കറുവപ്പട്ട

കളയും കാര ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. പിറ്റഏ ദീവസം രാവിലെ കഴുകിക്കളായം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്‌ഹേഡ്‌സ് പോവും.

നാരങ്ങാ നീര് ഉത്തമം

നാരങ്ങാ നീര് ഉത്തമം

നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്‌സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്‌സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി 12 ദിവസം ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാവും

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്‍പം മുന്നില്‍ തന്നെയാണ്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

 തേന്‍ കളയും ബ്ലാക്ക് ഹെഡ്‌സ്

തേന്‍ കളയും ബ്ലാക്ക് ഹെഡ്‌സ്

തേനിലും ബ്ലാക്ക് ഹെഡ്‌സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്‌ഹെഡ്‌സ് കളയുകയും ചെയ്യുന്നു.

മഞ്ഞള്‍ കളയും ബ്ലാക്ക്‌ഹെഡ്‌സ്

മഞ്ഞള്‍ കളയും ബ്ലാക്ക്‌ഹെഡ്‌സ്

കര്‍പ്പൂര തുളസിയുടെ നീരില്‍ അല്‍പം മഞ്ഞള്‍ പൊടി മിക്‌സ് ചെയ്ത് ബ്ലാക്ക് ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക.എപ്‌സം സാള്‍ട്ട്

 എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

ഇത്തരത്തില്‍ ബ്ലാക്ക് ഹെഡ്‌സിന്റെ അന്തകനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എപ്‌സം സാള്‍ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്‌സിനെ തുരത്താം.

മാസ്‌ക്ക്

മാസ്‌ക്ക്

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്‌ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സലൈസൈലിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു.

പഞ്ചസാരയും തേനും മിശ്രിതം

പഞ്ചസാരയും തേനും മിശ്രിതം

തേന്‍ നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്‌സ് ചെയ്ത് അല്‍പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്‌സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം.

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്‌സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു

തേനും പാലും

തേനും പാലും

തേനും പാലും ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് ചൂടാക്കുക. ചൂടു പോയതിനു ശേഷം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയുടെ നീരില്‍ അല്‍പം മഞ്ഞള്‍ പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക. ബ്ലാക്ക്‌ഹെഡ്‌സിനെ പെട്ടെന്ന് കളയാന്‍ ഈ മാര്‍ഗ്ഗം ഉത്തമമാണ്.

പച്ചവെള്ളം ഉപയോഗിച്ച്

പച്ചവെള്ളം ഉപയോഗിച്ച്

പച്ചവെള്ളം ഉപയോഗിച്ച് ബ്ലാക്ക്‌ഹെഡ്‌സ് കളയാവുന്നതാണ്. പച്ചവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയായി മുഖം കഴുകുക. അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ വഴിയാണ്.

ആപ്പിള്‍ ഫേസ്പാക്ക്

ആപ്പിള്‍ ഫേസ്പാക്ക്

ഓയില്‍ ചര്‍മത്തിന് ആദ്യം ആപ്പിള്‍ പേസ്റ്റാക്കിയെടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ തൈരും ചെറുനാരങ്ങയും ചേര്‍ക്കാം. ഈ ഫേസ്പാക്ക് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മുഖത്ത് പുരട്ടി 15 മിനിട്ട് വയ്ക്കുക.

 വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

ആപ്പിള്‍ പേസ്റ്റും അതിലേക്ക് അല്‍പം ഗ്ലിസറിനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ വരണ്ട ചര്‍ത്തില്‍ പുരട്ടി 20 മിനിട്ട് വയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകുക.

English summary

Home Remedies For Black Heads

lackheads form when a clog or plug develops in the opening of hair follicles in your skin. Each follicle contains one hair and a sebaceous gland that produces oil. This oil, called sebum, helps keep your skin soft. Dead skin cells and oils collect in the opening to the skin follicle, producing a bump called a comedo. If the skin over the bump stays closed, the bump is called a whitehead.
X
Desktop Bottom Promotion