For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ ചൊറിച്ചില്‍ അകറ്റാന്‍ നാടന്‍ പ്രയോഗം

തുടയിടുക്കിലെ ചൊറിച്ചില്‍ അകറ്റാന്‍ നാടന്‍ പ്രയോഗം

|

തുടയിടുക്കിലെ ചൊറിച്ചില്‍ പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ്. വജൈനല്‍ ഇന്‍ഫെക്ഷനാണ് പലപ്പോഴും കാരണം. വിയര്‍ക്കുന്നതും ചില അലര്‍ജിയുമല്ലൊം ഇതിനു കാരണമാകും.

ഇത്തരം പ്രശ്‌നങ്ങളല്ലാതെ ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും തുടയിടുക്കിലെ ചൊറച്ചിലിനു കാരണമാകാറുണ്ട്.

ഇൗ ഭാഗത്തെ ചൊറിച്ചില്‍ അകറ്റാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. മുക്ക് ആര്‍ക്കു വേണമെങ്കിലും പരീക്ഷിയ്ക്കാവുന്ന സിംപിള്‍ വീട്ടുവൈദ്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ

ഗാര്‍ലിക്

ഗാര്‍ലിക്

ഗാര്‍ലിക് അഥവാ വെളുത്തുള്ളി ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. വെളുത്തിള്ളിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. മൂന്നല്ലി വെളുത്തുള്ളി ചതയ്ക്കുക. ഇതും അല്‍പം തേനും ചേര്‍ത്തിളക്കുക. ഇതു ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടാം. അര മണിക്കൂര്‍ ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകാം.

തൈര്

തൈര്

പ്രോബയോട്ടിക് ആയ തൈര് വജൈനല്‍ ഭാഗത്തെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒരു ടാമ്പൂണ്‍ എടുത്ത് തൈരില്‍ മുക്കി ഉള്ളിലേയ്ക്കു കടത്തി വയ്ക്കുക. അല്‍പം കഴിഞ്ഞ് എടുത്തു മാറ്റി ഈ ഭാഗം വൃത്തിയായി കഴുകാം.

തുളസിയില

തുളസിയില

തുളസിയില തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്.

തേന്‍

തേന്‍

മൈക്രോബിയല്‍ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ തേന്‍ ഏറെ ഗുണകരമാണ്. തേന്‍ ഈ ഭാഗത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാംവെളിച്ചെണ്ണയും തേനും കലര്‍ത്തി അണുബാധയുള്ളിടത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും ചൊറിച്ചില്‍ മാറാന്‍ സഹായിക്കും.

തുടയിടുക്കിലെ ചൊറിച്ചില്‍ അകറ്റാന്‍ നാടന്‍ പ്രയോഗം

ഒരു ബക്കറ്റില്‍ അല്‍പം ഉപ്പു കലര്‍ത്തി അല്‍പനേരം ഇതില്‍ ഇരിയ്ക്കുക. ഇതും വജൈനല്‍ ഭാഗത്തെ ചൊറിച്ചിലകറ്റാന്‍ നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ചൂടാറുമ്പോള്‍ രഹസ്യഭാഗത്തൊഴിച്ചു കഴുകാം. ഇതും ചൊറിച്ചില് ആശ്വാസം നല്‍കുന്ന ഒരു വഴിയാണ്. ആര്യവേപ്പില തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടിയിടുന്നതും നല്ലതാണ്.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണയില്‍ രണ്ടുമൂന്നല്ലി വെളുത്തുള്ളി ചതച്ചു ചേര്‍ക്കുക. ആദ്യം ചൊറിച്ചിലുള്ള ഭാഗത്ത് അല്‍പം തേന്‍ പുരട്ടുക. പിന്നീട് ഈ മിശ്രിതം പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ബൗളിലെ ചൂടുവെള്ളത്തില്‍ കലക്കി യോനീഭാഗം വൃത്തിയാക്കുക. ഇത് ഈ ഭാഗത്തെ പിഎച്ച് സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായകമാണ്.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ വജൈനല്‍ ഭാഗത്തു പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്കറ്റാര്‍വാഴയും വെളിച്ചെണ്ണയും കലര്‍ത്തി യോനി ഭാഗത്തു പുരട്ടുന്നതും ചൊറിച്ചിലില്‍ നിന്നും അണുബാധയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയും തേനും കലര്‍ത്തി അണുബാധയുള്ളിടത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും ചൊറിച്ചില്‍ മാറാന്‍ സഹായിക്കും.വെളിച്ചെണ്ണ അണുബാധയുള്ളിടത്തു പുരട്ടുന്നതും ഏറെ നല്ലതാണ്വെളുത്തുള്ളി ചതച്ചത് വെളിച്ചെണ്ണയില്‍ കലക്കി ഈ ഭാഗത്തു പുരട്ടാം. ഇതും ചൊറിച്ചിലില്‍ നിന്നും ആശ്വാസം നല്‍കും. അല്ലെങ്കില്‍ വെളുത്തുള്ളി ചതച്ചത് ഒലീവ് ഓയില്‍ കലര്‍ത്തി പുരട്ടാം.

English summary

Home Remedies To Avoid Vaginal Itching

Home Remedies To Avoid Vaginal Itching, Read more to know about,
X
Desktop Bottom Promotion