Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വായ്‌നാറ്റം പൂര്‍ണമായും മാറും, ഈ വഴി
വായ്‌നാറ്റം പൂര്‍ണമായും മാറും, ഈ വഴി
വായ്‌നാറ്റം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനു പല്ലു വൃത്തിയാക്കാത്തതു മുതല്‍ മോണ രോഗങ്ങള്‍ വരെ കാരണമാകും. ശരീരത്തെ ബാധിയ്ക്കുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ് ചിലപ്പോള്‍ വായ്‌നാറ്റം.
വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്‌നാറ്റത്തിനു കാരണമാകാറുണ്ട്.
വായ്‌നാറ്റത്തിനു പ്രതിവിധിയായി ചില സ്വാഭാവിക വഴികളുണ്ട്. ഇതിലൊന്നാണ് നാരങ്ങയും കറുവാപ്പട്ടയും. വായ്‌നാറ്റത്തിന് പല തരത്തിലും കറുവാപ്പട്ട കൊണ്ടു പരിഹാരം കാണാം. ഇതിലെ സിനാമക് ആല്‍ഡിഹൈഡ് എന്ന ഘടകം വായിലെ ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. മോണയുടേയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമവും. കറുവാപ്പട്ടയ്ക്ക് അതിന്റേതായ സ്വാഭാവിക ഗന്ധമുണ്ട്. ഇതാണ് ഒരു പരിധി വരെ സഹായകമാകുന്നത്. പല തരത്തിലും കറുവാപ്പട്ട വായ്‌നാറ്റത്തിന് ഉപയോഗിയ്ക്കുകയും ചെയ്യാം.
ചെറുനാരങ്ങ പല്ലിനു നിറം നല്‍കാനും മോണയുടെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ്. വായിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയ്‌ക്കൊപ്പം പല ചേരുവകളും കലര്‍ത്തിയോ അല്ലാതെയോ ഉപയോഗിയ്ക്കാം. തികച്ചും സ്വാഭാവിക വഴികളായതുകൊണ്ടുതന്നെ പല്ലിനു ദോഷം വരുമെന്ന പ്രശ്‌നവും വരുന്നില്ല.

കറുവാപ്പട്ട
ഒരു ഗ്ലാസ് വെള്ളത്തില്‍ 10 തുള്ളി കറുവാപ്പട്ട ഒായില്‍ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു വായ പലവട്ടം കഴുകുക. ഇത് വായിലെ ബാക്ടീരിയകളെ അകറ്റും. വായ്‌നാറ്റമൊഴിവാകും. അടുപ്പിച്ച് ഇതു ചെയ്യാം. ഈ മിശ്രിതം കുടിയ്ക്കരുത്. ഇത് വയറിന് നല്ലതല്ല.

ഇഞ്ചി, കറുവാപ്പട്ട ചായ
ഇഞ്ചി, കറുവാപ്പട്ട ചായ എന്നിവയാണ് മറ്റൊരു പരിഹാരം. ഇഞ്ചിയും കറുവാപ്പട്ടയും രണ്ടും വായനാറ്റകറ്റാന്‍ സഹായിക്കുന്നവയാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ വായ്‌നാറ്റമകറ്റാന്‍ ഏറെ നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഏതാനും കഷ്ണം ഇഞ്ചിയും കറുവാപ്പട്ടയുമിട്ടു തിളപ്പിയ്ക്കുക. പിന്നീടിത് ഊറ്റിയെടുക്കണം. ഇത് ഇളംചൂടോടെ കുടിയ്ക്കുക. ദിവസവും പല തവണയായി ഇതു ചെയ്യാം.

തേനും കറുവാപ്പട്ടയും
തേനും കറുവാപ്പട്ടയും കലര്‍ത്തിയ മിശ്രിതവും വായ്‌നാറ്റമകറ്റാന്‍ അത്യുത്തമമാണ്. തേനും കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അതേ സമയം വായ്‌നാറ്റകറ്റാന്‍ ഏറെ ഉത്തമവും. ഇത് ദിവസും അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

ഇഞ്ചി നീര്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്
ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ചു രണ്ടുനേരം കഴുകാം.ഇഞ്ചി വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ സി കൂടിയാകുമ്പോള്‍ ഇത് ഇരട്ടി ഗുണം നല്‍കും. മോണരോഗങ്ങളകറ്റാനും ഈ മിശ്രിതം ഏറെ നല്ലതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്തു മിക്‌സ് ചെയ്ത ശേഷം ഉപയോഗിയ്ക്കാം. ദിവസവും ഉപയോഗിയ്ക്കാവുന്ന ഒരു മൗത്ത് വാഷാണിത്. വായ്‌നാറ്റകലുമെന്നുറപ്പു നല്‍കുന്ന ഒരു മിശ്രിതമാണിത്.ദോഷങ്ങള്‍ നല്‍കാത്ത ഒന്നെന്നു വേണം, പറയാന്‍

ഒരു ചെറുനാരങ്ങയുടെ ജ്യൂസ്
ഒരു ബോട്ടിലില്‍ ഒരു ചെറുനാരങ്ങയുടെ ജ്യൂസ് പിഴിഞ്ഞൊഴിയിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കാം. അര കപ്പു വെള്ളവും ചേര്‍ത്തിളക്കുക. ദിവസവും രണ്ടുനേരം ഇതില്‍ നിന്നല്‍പം വായിലൊഴിച്ചു കുലുക്കുഴിയുകഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ.ബേക്കിംഗ് സോഡയും വായയ്ക്കു ദോഷം വരുത്താത്ത ഒന്നാണെന്നു വേണം, പറയാന്‍. ദിവസവും രണ്ടുനേരം വീതം ഈ മാര്‍ഗം ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും.

പുതിനയുടെ ഇല
ഒരു പുതിനയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇതില്‍ രണ്ടു തുള്ളി ചെറുനാരങ്ങാനീരൊഴിയ്ക്കുക. ഇത് കടിച്ചുചവയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യാം. നല്ലൊരു മൗത്ത് ഫ്രഷ്‌നറിന്റെ ഗുണം ലഭിയ്ക്കും.

ചെറുനാരങ്ങാനീരും 2 ടേബിള്‍സ്പൂണ്‍ തൈരും
ഒരു ബൗളില്‍ ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് പല്ലില്‍ അല്‍പനേരം പുരട്ടുക. അല്‍പം കഴിഞ്ഞു വായ കഴുകാം. ഇത് ഒന്നരാടം ചെയ്യുന്നതു വായനാറ്റമൊഴിവാക്കും.

നാരങ്ങാനീര്, ഒലീവ് ഓയില്‍
ഒരു കപ്പു ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ച് ഇടയ്ക്കിടെ കഴുകാം. ഇതും വായ്‌നാറ്റം അകറ്റും.നാരങ്ങാനീരും ഒലീവ് ഓയിലും ചേരുമ്പോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും. ഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ്. ഇതിനു ശേഷം എണ്ണയുടെ വഴുപ്പ് വായിലുണ്ടെങ്കില്‍ ബ്രഷ് ചെയ്യുകയുമാകാം.

1 ടേബിള്‍സ്പൂണ്‍ നാരങ്ങ
ഒരു കപ്പു ചൂടുവെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കുക. ഇത് വായിലൊഴിയ്ച്ച് ഇടയ്ക്കിടെയോ രാവിലെയോ വൈകീട്ടോ വായ വൃത്തിയ്ക്കാംഉപ്പും നല്ലൊരു അണുനാശിനിയാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനം ഇരട്ടിയാകും. ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും ചെയ്യാന്‍ പറ്റില്ലെങ്കിലും ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും ഇതു ചെയ്യുന്നതു ഗുണം നല്‍കും.

നാരങ്ങ
നാരങ്ങയുപയോഗിച്ചുള്ള സ്വാഭാവികവഴികള്‍ പരീക്ഷിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ വെള്ളം കൊണ്ടു വായ കഴുകുകയോ വെള്ളം കുടിയ്ക്കുകയോ ചെയ്യണം. ഇത് പല്ലില്‍ സിട്രിക് ആസിഡ് പറ്റിപ്പിടിച്ച് പല്ലുകള്‍ കേടാകുന്നതു തടയാന്‍ സഹായിക്കും. എപ്പോഴും വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കാന്‍. അ്ല്ലാത്ത പക്ഷം ഇത് പല്ലുകള്‍ക്കു കേടു വരുത്തും.



Click it and Unblock the Notifications











