For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാനുള്ള ലളിത മാർഗങ്ങൾ

പ്രായക്കുറവിനായി വളരെ കുറച്ചു സമയത്തിൽ ചെയ്യാവുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്

|

എപ്പോഴും ചെറുപ്പം തുളുമ്പുന്ന ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. ചുളുക്ക്, പാടുകൾ, വരകൾ, കറുത്ത കുത്തുകൾ എന്നിവ എല്ലാ സ്ത്രീകളുടെയും പേടി സ്വപ്നമാണ്.പ്രായമാകുന്നതിൽ നിന്നും നമുക്ക് ഓടി ഒളിക്കാനാകില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് ചില നുറുങ്ങുകളിലും വീട്ടു വൈദ്യത്തിലൂടെയും മാസ്ക്ക്കളിലൂടെയും ഇത് കുറയ്ക്കുക എന്നതാണ്.

zx


തേൻ

മുട്ട പാക്ക്

കാരറ്റും ഉരുളക്കിഴങ്ങും പാക്

തൈര് പാക്

റോസ് വാട്ടർ പാക്

തേങ്ങാപ്പാൽ പാക്

വാഴപ്പഴം പാക്

ഉരുളക്കിഴങ്ങ് ജ്യൂസ് പാക്

പപ്പായ പാക്

അവോക്കാഡോ പാക്

ബദാം, റോസ് വുഡ്, ചന്ദനം ഓയിൽ

ബദാം പാൽ പാക്

സ്ട്രോബൈറി പാക്

കരിമ്പു പാക്

കൈതചക്ക പാക്

എസെൻഷ്യൽസ് ഓയിൽ

അണ്ടർ ഐ സീറം

ഫ്‌ളവർ മാസ്ക്

ആവണക്കെണ്ണ

നാരങ്ങാനീര്

നെല്ലിക്ക പൊടി


മറ്റു പ്രകൃതി ദത്ത പരിഹാരങ്ങളാണ്

ശിലാജിത്

റസായന

ചവനപ്രാശ്

അശ്വഗന്ധാ

ef

പ്രായക്കുറവിനുള്ള വീട്ടുപരിഹാരങ്ങൾ

1.തേൻ

ആവശ്യമുള്ളവ

1-2 സ്പൂൺ തേൻ

ചെയ്യേണ്ട വിധം

തേൻ മുഖത്തും കഴുത്തിലും പുരട്ടി ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുക

15 -20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക

എപ്പോഴെല്ലാം ഇത് ചെയ്യണം

എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട് ചെയ്യാവുന്നതാണ്

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

പ്രായം കുറയ്ക്കാനായി തേനീച്ചയുടെ തേൻ ഏറ്റവും ശുദ്ധമായ വഴിയാണ്. ഇത് ചുളുക്കുകൾ മാറ്റുകയും ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും. തേനിലെ ആന്റി ഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചർമ്മത്തിന് ഉണർവ് നൽകുകയും ചെയ്യുന്നു

fd

2. മുട്ട പാക്

ആവശ്യമുള്ളവ

1 മുട്ടയുടെ വെള്ള

അര സ്പൂൺ പാൽ ക്രീം

1 സ്‌പൂൺ നാരങ്ങാ നീര്

ചെയ്യേണ്ട വിധം

എല്ലാ ചേരുവകളും യോജിപ്പിച്ചു മുഖത്ത് പുരട്ടുക

15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ചെയ്യണം

മൂന്നു ദിവസത്തിലൊരിക്കൽ ഇത് ചെയ്യുന്നത് നല്ലതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

പ്രായക്കുറവ് ഉണ്ടാക്കുന്ന ഘടകങ്ങളായ ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോടീൻ, സിങ്ക് എന്നിവയുടെ കലവറയാണ് മുട്ടയുടെ വെള്ള. ഇത് ചർമ്മത്തെ ഇറുക്കമുള്ളതും മൃദുവുമാക്കും

cc

3.കാരറ്റ് ഉരുളക്കിഴങ്ങ് പാക്

ആവശ്യമുള്ളവ

1 ചെറിയ കാരറ്റ്

1 ചെറിയ ഉരുളക്കിഴങ്ങ്

ഒരു നുള്ള് മഞ്ഞൾ പൊടി

ഒരു നുള്ള് ബേക്കിങ് സോഡാ

വെള്ളം

നിങ്ങൾ ചെയ്യേണ്ടത്

ചെറിയ കഷണങ്ങളാക്കി കാരറ്റും ഉരുളക്കിഴങ്ങും വേകിച്ചു ഉടച്ചു നല്ല പേസ്റ്റ് രൂപത്തിലാക്കുക

ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ, ബേക്കിങ് സോഡാ എന്നിവ ചേർത്ത് യോജിപ്പിച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക

ഇത് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ഇത് ചെയ്യണം

ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വിറ്റാമിൻ എ അടങ്ങിയ കാരറ്റ് ചർമ്മത്തിൽ കൊളാജന് ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. കൊളാജന് ചർമത്തിന് മുറുക്കവും ചുളുക്കിൽ നിന്നും മോചനവും നൽകുന്നു. ഇത് ചർമ്മത്തിന് ചെറുപ്പം നൽകും. ഉരുളക്കിഴങ്ങും പ്രായം കുറയ്ക്കാനും ചുളുക്കും പാടുകൾ ഇല്ലാത്ത ചർമ്മത്തിനും സഹായിക്കും

W

4 തൈര് പാക്

ആവശ്യമുള്ളവ

2 സ്പൂൺ തൈര്

1സ്പൂൺ തേൻ

1 സ്പൂൺ നാരങ്ങ ജ്യൂസ്

1 വിറ്റാമിൻ ഇ ഗുളിക

ഒരു നുള്ള് മഞ്ഞൾപൊടി

ചെയ്യേണ്ടത്

തൈര്, നാരങ്ങ, തേൻ, മഞ്ഞൾ എന്നിവ നന്നായി യോജിപ്പിക്കുക.

വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചു മുകളിൽ നിന്നും സാവധാനം എണ്ണ ഈ പാക്കിലേക്ക് ഒഴിച്ച് യോജിപ്പിക്കുക

ഇത് മുഖത്ത് പുരട്ടി 10-15 മിനിട്ടിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ചെയ്യണം

ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

തൈരിൽ ചുളുക്കുകൾ തടയുന്ന വിറ്റാമിൻ, മിനറലുകൾ, എൻസായിമസ്, കൊഴുപ്പ് എന്നിവ ചർമ്മത്തിന് ഉണർവും ഈർപ്പവും നൽകും. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ സുഷിരങ്ങൾ ചുരുക്കുകയും ചെയ്യും

xe4r

5 റോസ് വാട്ടർ പാക്

ആവശ്യമുള്ളവ

2 സ്പൂൺ റോസ് വാട്ടർ

അര സ്പൂൺ നാരങ്ങാ ജ്യൂസ്

ഏതാനും തുള്ളി ഗ്ലിസറിൻ

കോട്ടൺ ബോൾ

നിങ്ങൾ ചെയ്യേണ്ടത്

എല്ലാ ചേരുവകളും യോജിപ്പിക്കുക. കോട്ടൺ ബോളിൽ മുക്കി മുഖത്ത് പുരട്ടുക

എപ്പോഴെല്ലാം ചെയ്യണം

എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചെയ്യുന്നത് നല്ലതാണ്

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

പുനരുത്പാദിപ്പിയ്ക്കാൻ കഴിവുള്ള റോസ് വാട്ടർ ചർമ്മത്തിന് നല്ലതാണ്. ഇത് രക്തപ്രവാഹം കൂട്ടുന്നു. കണ്ണിനു താഴെയുള്ള നിറവ്യത്യാസം അകറ്റാനും ഇത് നല്ലതാണ്

ശ്രദ്ധിക്കുക

നിങ്ങളുടെ മുഖം ഈ പാക് മുഴുവൻ ആഗീരണം ചെയ്യുന്നത് വരെ കഴുകരുത്

1z2xc

6 തേങ്ങാപ്പാൽ പാക്

ആവശ്യമുള്ളവ

3 സ്പൂൺ തേങ്ങാപ്പാൽ

കോട്ടൺ ബോൾ

ചെയ്യേണ്ടത്

കോട്ടൺ ബോൾ തേങ്ങാപ്പാലിൽ മുക്കി മുഖത്ത് പുരട്ടുക.

20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ചെയ്യണം

ആഴ്ചയിൽ 2-3 തവണ ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

ഇത് ചർമ്മത്തെ മൃദുലവും സോഫ്‌റ്റും ആക്കുകയും എല്ലാത്തരം പ്രായം ഉണ്ടാക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ചുളുക്കുകൾ അകറ്റുന്നു

cvbn

7 വാഴപ്പഴം പാക്

ആവശ്യമുള്ളവ

1 ചെറിയ വാഴപ്പഴം

1 സ്പൂൺ റോസ് വാട്ടർ

1 സ്പൂൺ തേൻ

1 സ്പൂൺ തൈര്

ചെയ്യേണ്ടത്

പഴം നന്നായി ഉടച്ചു തേനും റോസ് വാട്ടറും യോജിപ്പിക്കുക.

അതിലേക്കു തൈരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക

ചർമ്മത്തിൽ പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ചെയ്യണം

ആഴ്ചയിൽ 1-2 തവണ ഇത് ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

ആന്റി ഏജിങ് സ്വഭാവമുള്ള പഴത്തിൽ വിറ്റാമിൻ എ, ബി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഒപ്പം ഇതിലെ സിങ്ക് ,പൊട്ടാസ്യം ,അയൺ എന്നിവ ചർമ്മത്തിന് ചെറുപ്പം നിലനിര്ത്താന് സഹായിക്കും.

hfd

8 ഉരുളക്കിഴങ്ങ് ജ്യൂസ് പാക്

ആവശ്യമുള്ളവ

1 ചെറിയ ഉരുളക്കിഴങ്ങ്

കോട്ടൺ ബാൾ

നിങ്ങൾ ചെയ്യേണ്ടത്

ഉരുളക്കിഴങ്ങിന്റെ ചുരണ്ടി പിഴിഞ്ഞ് ജ്യൂസ് എടുക്കുക.കോട്ടൺ ബോൾ അതിൽ മുക്കി മുഖത്ത് പുരട്ടുക.15 മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

എപ്പോഴെല്ലാം ചെയ്യണം

ആഴ്ചയിൽ രണ്ടു തവണ ചെയ്യുക

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

ഉരുളക്കിഴങ്ങ് വിറ്റാമിൻ സി ധാരാളമുള്ള സ്രോതസ്സാണ്. കൊളജനെ പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായിക്കുന്നു,ഒപ്പം ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നതും തടയും. നിങ്ങളുടെ ചർമ്മത്തിലെ പാടുകളും ചുളിവുകളും എളുപ്പത്തിൽമാറ്റുകയും ചെയ്യും.

jhgc

9 പപ്പായ പാക്

ആവശ്യമുള്ളവ

ഏതാനും കഷ്ണം പഴുത്ത പപ്പായ

നിങ്ങൾ ചെയ്യേണ്ടത്

പപ്പായ നന്നായി ഉടച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക.10 മിനിട്ടിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുക

എപ്പോഴെല്ലാം ചെയ്യണം

ആഴചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ ഇത് മികച്ച ഫലം നൽകും

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

പ്രായം കുറയ്ക്കാൻ എപ്പോഴും പപ്പായ കഴിക്കണമെന്ന് നമ്മുടെ മുത്തശ്ശിമാർ പറയും.പപ്പായയിൽ ആന്റി ഓക്സിഡന്റുകളും പപ്പയിൻ എന്ന പ്രത്യേക എൻസായിമും അടങ്ങിയിട്ടുണ്ട്.ഇത് ചർമ്മത്തിലെ അഴുക്കും മൃതകോശങ്ങളെയും നീക്കുകയും ഇലാസ്തികത നൽകുകയും ചർമ്മത്തിലെ പുതിയ കോശങ്ങളെ പുനർജ്ജീവിപ്പിക്കുകയും ചെയ്യും

English summary

Home Made Tips for Anti aging

It is possible to have natural anti aging if you do a few things at home that will take your precious time to give you something more precious, the vibrancy of youth.
Story first published: Monday, May 21, 2018, 22:19 [IST]
X
Desktop Bottom Promotion