For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിന് കൈപ്പിടിയില്‍ പരിഹാരം

രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിന് കൈപ്പിടിയില്‍ പരിഹാരം

|

രഹസ്യഭാഗത്തെ ദുര്‍ഗന്ധം പ്രധാനമായും സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ്. എന്നു കരുതി പുരുഷന്മാരും ഇതില്‍ നിന്നും മോചിതരല്ല എന്നല്ല. എന്നാലും ശാരീരികമായ പ്രത്യകതകള്‍ കൊണ്ട് ഈ പ്രശ്‌നം പ്രധാനമായും പുരുഷന്മാരെയാണ് അലട്ടുക.

ഈ ഭാഗത്തെ ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം അണുബാധകള്‍ തന്നെയാണ്. അണുബാധകള്‍ക്കു സാധ്യത കൂടുതലും സ്ത്രീകള്‍ക്കാണ്. അണുബാധകളെങ്കില്‍ ഒപ്പം വേദനയും ചൊറിച്ചിലുമെല്ലാം ഉണ്ടാകും. ഇതല്ലാതെ ഈ ഭാഗത്തെ വൃത്തിക്കുറവ്, സോപ്പുകളുടേയോ മറ്റോ ഉപയോഗം കൊണ്ട് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് പിഎച്ച് വ്യത്യാസപ്പെടുക തുടങ്ങിയ പലതും ഇത്തരം പ്രശ്‌നത്തിനു കാരണമാകും. ചില കെമിക്കലുകളുടെ പ്രയോഗം, ആര്‍ത്തവ സമയത്തു കൃത്യമായ വൃത്തി പാലിയ്ക്കാതിരിയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മറ്റു ചില കാരണങ്ങളാണ്.

പ്രായം കുറയ്ക്കാന്‍ ആയുര്‍വേദം കൂടെയുണ്ട്പ്രായം കുറയ്ക്കാന്‍ ആയുര്‍വേദം കൂടെയുണ്ട്

പലരും ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനു പരിഹാരമായി ഉപയോഗിയ്ക്കുക സോപ്പോ ഇതു പോലുള്ള ലായനികളോ ആണ്. ഇതിട്ടു കഴുകിയാല്‍ ഈ പ്രശ്‌നം മാറുമെന്നോര്‍ത്ത്. എന്നാല്‍ ഇത് ഗുണത്തേക്കാളരെ ദോഷം വരുത്തുന്ന ഒന്നാണെന്നോര്‍ക്കുക. കാരണം ഇവയുപയോഗിയ്ക്കുമ്പോള്‍ ഇത് ഇവിടുത്തെ നാച്വറല്‍ ബാക്ടീരിയകളെ നശിപ്പിയ്ക്കും. പിഎച്ച് മൂല്യം വ്യത്യാസപ്പെടും. ഇതെല്ലാം അണുബാധകള്‍ക്കും കൂടുതല്‍ ദുര്‍ഗന്ധത്തിനുമെല്ലാം കാരണവുമാകും.

സ്വകാര്യ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കാന്‍ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തന്നെയാണ് കൂടുതല്‍ നല്ലത്. ഇത്തരം ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

വെറ്റിലയിട്ടു തിളപ്പിച്ച വെള്ളം

വെറ്റിലയിട്ടു തിളപ്പിച്ച വെള്ളം

സ്വകാര്യ ഭാഗത്തെ ദുര്‍ഗന്ധം അകറ്റാന്‍ ഏറ്റവും നല്ല ഒരു വഴിയാണ് വെറ്റിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകുന്നത്. വെറ്റില നുറുക്കിയിട്ടു വെള്ളം തിളപ്പിച്ച് ഈ വെള്ളം കൊണ്ട് ഈ ഭാഗം കഴുകാം. ഇത് ഗുണം നല്‍കും.

ടീ ട്രീ

ടീ ട്രീ

ഈ ഭാഗത്തുള്ള ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്ന ഉത്തമമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഇതു വാങ്ങുവാന്‍ ലഭിയ്ക്കും. ഇത് കിടക്കും മുന്‍പ് രണ്ടു മൂന്നു തുള്ളി ചെറുചൂടുവെള്ളത്തില്‍ ഒഴിച്ചു കഴുകാം. ഗുണമുണ്ടാകും.

തൈര്

തൈര്

തൈര് നല്ലൊരു പ്രോബയോട്ടിക്കാണ്. ഇതു കൊണ്ടു തന്നെ ആരോഗ്യകരമായ ബാക്ടീരകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന. ഇവ യോനീ ദുര്‍ഗന്ധം അകറ്റാന്‍ ഏറെ നല്ലതാണ്. തൈര് ഈ ഭാഗത്തു പുരട്ടാം. പിന്നീടു കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും. തൈരില്‍ ലേശം നാരങ്ങാ നീരു കലര്‍ത്തിയും പുരട്ടാം.

ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌

ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌

ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌

ഇതില്‍ ഇരിയ്ക്കുന്നതോ ഈ ഭാഗം കഴുകുന്നതോ എല്ലാം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അണുബാധയും ചൊറിച്ചിലും ഒഴിവാക്കാന്‍ സഹായിക്കുന്ന വഴി കൂടിയാണിത്.

ഉലുവ

ഉലുവ

2 ടീസ്പൂണ്‍ ഉലുവ 1 ഗ്ലാസ് വെള്ളത്തില്‍ രാത്രി ഇട്ടു വയ്ക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കുന്ന ഒന്ന്ാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കും അണുബാധകള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ്. മഞ്ഞളിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കാം. മഞ്ഞള്‍ വെളളം കുടിയ്ക്കാം. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകാം. നല്ല ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. 10 ആര്യവേപ്പില, 1 കഷ്ണം ആര്യവേപ്പിന്റെ തോല്‍ എന്നിവ 1 ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കണം. ഇതു തണുക്കുമ്പോള്‍ ഈ ഭാഗം കഴുകാം. ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുര്ട്ടുന്നതും ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും

 ധാരാളം വെള്ളം

ധാരാളം വെള്ളം

ഇതുപോലെ ധാരാളം വെള്ളം ദിവസവും കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകുന്നത് സാധാരണയാണ്. രക്തത്തിലെ അധികമുള്ള പഞ്ചസാരയാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് വെള്ളം കുടിയ്ക്കുന്നത്. കൂടുതല്‍ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ പഞ്ചസാര പുറന്തള്ളിപ്പോകുന്നു.

ദിവസവും നെല്ലിക്ക

ദിവസവും നെല്ലിക്ക

ദിവസവും നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ നീരു കുടിയ്ക്കുന്നതും യോനീ ദുര്‍ഗന്ധത്തിനു പരിഹാരം നല്‍കുന്ന വഴികളാണ്. 2 നെല്ലിക്ക അരച്ച് ഇത് 1 ഗ്ലാസ് വെള്ളത്തില്‍ കലക്കി ഇതില്‍ അര ടീ സ്പൂണ്‍ വറുത്തു പൊടിച്ച ജീരകപ്പൊടി, ഒരു നുളള് ഉപ്പ് എന്നിവ കലക്കി കുടിയ്ക്കുക. ഇതും ഈ ഭാഗത്തെ ദുര്‍ഗന്ധതത്തിനുള്ള ന്‌ല്ലൊരു പരിഹാരമാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. 10 ആര്യവേപ്പില, 1 കഷ്ണം ആര്യവേപ്പിന്റെ തോല്‍ എന്നിവ 1 ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കണം. ഇതു തണുക്കുമ്പോള്‍ ഈ ഭാഗം കഴുകാം. ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുര്ട്ടുന്നതും ഈ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും

English summary

Home Made Remedies To Treat Vaginal Smell

Home Made RemHome Made Remedies To Treat Vaginal Smell, Read more to know about,
Story first published: Thursday, September 20, 2018, 14:01 [IST]
X
Desktop Bottom Promotion