For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം

കൈകാൽ മുട്ടുകൾ പോലെയുള്ള ശരീരഭാഗങ്ങള്‍ എപ്പോഴും ഇരുണ്ടിരിക്കുവാനുള്ള പ്രവണത പ്രകടിപ്പി

By Lekhaka
|

മിനുസ്സവും മാര്‍ദ്ദവമുള്ളതും എല്ലാ ഭാഗത്തും ഒരേ വര്‍ണ്ണത്തിലുള്ളതുമായ ചര്‍മ്മം എല്ലാവര്‍ക്കും വളരെ ആഗ്രഹമുള്ളതാണ്. എന്നാല്‍ ഇത് അത്ര എളുപ്പത്തില്‍ നേടിയെടുക്കുവാന്‍ കഴിയുന്ന ഒന്നല്ല.

elbw

കാല്‍മുട്ടുകളും കൈമുട്ടുകളും പോലെയുള്ള ചില ശരീരഭാഗങ്ങള്‍ എപ്പോഴും ഇരുണ്ടിരിക്കുവാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. ഘര്‍ഷണം, സമ്മര്‍ദ്ദം എന്നിവകാരണമായി ഉണ്ടാകുന്ന ഈര്‍പ്പരാഹിത്യം ഈ ശരീരഭാഗങ്ങളെ ഇരുണ്ടതും കട്ടിയുള്ളതുമാക്കുന്നു. സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയില്‍ വളരെ സാധാരണമായ ഒരു ഘടകമായി ഇതും നിലകൊള്ളുന്നു.

പ്രത്യേകമായ ചികിത്സാസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലൊന്നും ഈ പ്രശ്‌നത്തെ പരിഹരിക്കുവാന്‍ കയറിയിറങ്ങി സമയം കളയേണ്ടതില്ല. ലളിതമായ ഗൃഹവൈദ്യത്തിലൂടെതന്നെ ഈ വൈഷമ്യത്തിന് പ്രതിവിധി കണ്ടെത്തുവാന്‍ കഴിയും. അതിനായി അനുവര്‍ത്തിക്കേണ്ട ചില ചികിത്സാരീതികളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

elbw

ചെറുനാരങ്ങ

ശക്തിയേറിയ നിരോക്‌സീകാരിയും വെളുപ്പിക്കാന്‍ കഴിവുള്ളതുമായ നാരങ്ങ പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാകുവാന്‍ സഹായിക്കും. ഇരുണ്ട നിറമുള്ള കൈമുട്ടുകളെയും കാല്‍മുട്ടുകളെയും നിര്‍മ്മലമാക്കുവാന്‍വേണ്ടി ചെറുനാരങ്ങയെ രണ്ടായി മുറിച്ചെടുത്തശേഷം പകുതിഭാഗം എടുത്ത് മുട്ടുകളില്‍ ഉരസുക. അതോടൊപ്പംതന്നെ അതിനെ ഞെക്കി പിഴിഞ്ഞുകൊണ്ടിരിക്കുകയും വേണം. ഇങ്ങനെ ചെയ്ത് 20 മിനിറ്റുകള്‍ക്ക് ശേഷം ഇളം ചൂടുവെള്ളംകൊണ്ട് കഴുകുക. മറ്റൊരു രീതിയിലും ചെറുനാരങ്ങയെ ഉപയോഗിക്കാം. ഒരു കരണ്ടി തേനും അതേ അളവിന് നാരങ്ങാനീരും എടുത്ത് കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതത്തെ കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

elbw

പയറുപൊടിയും നാരങ്ങാനീരും കൂട്ടിക്കുഴച്ച് കുഴമ്പുരൂപത്തിലാക്കുക. നല്ലവണ്ണം കുഴമ്പായിക്കഴിയുമ്പോള്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിപ്പിടിക്കുന്നതുവരെ അങ്ങനെ നിലനിറുത്തുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ചെറുനാരങ്ങ ഉപയോഗിച്ചുള്ള ഗൃഹവൈദ്യം അനുവര്‍ത്തിക്കുമ്പോള്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

elbw

വെളിച്ചെണ്ണ

ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം പ്രാധാന്യമുള്ളതാണ് വെളിച്ചെണ്ണ. ജീവകം ഇ. അടങ്ങിയിട്ടുള്ള വെളിച്ചെണ്ണ ചര്‍മ്മത്തിന്റെ എല്ലാ ഭാഗത്തുമുള്ള നിറം ഒരുപോലെയാകുവാന്‍ സഹായിക്കും. ഇരുണ്ട ഭാഗങ്ങളെ വെളുപ്പിക്കുന്നതിന് പുറമെ കേടായതും കരുവാളിച്ചതുമായ ചര്‍മ്മത്തെ നവീകരിക്കുകയും ചെയ്യും. കുളിച്ചതിനുശേഷം മുട്ടുകളില്‍ വെളിച്ചെണ്ണ പുരട്ടി 3 മിനിറ്റോളം തിരുമ്മുക. ദിവസത്തില്‍ പല പ്രാവശ്യം ഇങ്ങനെ ചെയ്യുക. അതുപോലെതന്നെ ഒരു കരണ്ടി വെളിച്ചെണ്ണയില്‍ അര കരണ്ടി നാരങ്ങാനീര് കലര്‍ത്തിയശേഷം ആ മിശ്രിതത്തെ കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിച്ചിട്ട് ഇരുപത് മിനിറ്റുനേരം അങ്ങനെ നിലനിറുത്തുക.

അക്രോട്ടണ്ടിയുടെ പൊടിയും (walnut powder) വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുന്നതും ഇരുണ്ടനിറം മാറുന്നതിന് സഹായിക്കും. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

elbw

തൈര്

ചര്‍മ്മത്തെ വെളുപ്പിക്കുവാന്‍ സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് തൈര്. വൃത്തിയാക്കുകയും ഈര്‍പ്പഹരിതമാക്കുകയും ചെയ്യുന്നതിന് പുറമെ, ചര്‍മ്മകാന്തിയും പ്രദാനം ചെയ്യുന്നു. ഒരു കരണ്ടി തൈരും അതേ അളവിന് വെളുത്ത വിനാഗിരിയും എടുത്ത് കൂട്ടിക്കലര്‍ത്തിയശേഷം കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിപ്പിടിച്ചു എന്നാകുമ്പോള്‍ ഇളം ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. തുടര്‍ന്ന് ഏതെങ്കിലും ഈര്‍പ്പദായക ലായനി പുരട്ടുക.

elbw

രണ്ട് കരണ്ടി പയറുപൊടിയും ഒരു കരണ്ടി തൈരുംചേര്‍ത്ത് കുഴമ്പാക്കിയശേഷം അതിനെ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ പ്രയോജനകരമാണ്. 20 മിനിറ്റ് കഴിയുമ്പോള്‍ നനഞ്ഞ വിരലുകള്‍കൊണ്ട് മെല്ലെ തേച്ചിളക്കുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുക.

കൈകാല്‍ മുട്ടുകളെ വെളുപ്പിച്ച് അവയുടെ നിറം മറ്റ് ഭാഗങ്ങള്‍ക്ക് സമാനമാക്കുന്നതിന് തൈര് ഉപയോഗിച്ചുള്ള വേറെയും മാര്‍ഗ്ഗങ്ങളുണ്ട്. ബദാം എണ്ണയും തൈരും കലര്‍ത്തിയുണ്ടാക്കിയ മിശ്രിതം പുരട്ടുക. ഇത് മുട്ടുകളുടെ നിറത്തെ മറ്റ് ഭാഗങ്ങളുടെ നിറത്തിന് സമാനമാക്കും എന്നതിന് പുറമെ ചര്‍മ്മത്തെ ഈര്‍പ്പഹരിതമാക്കുകയും ചെയ്യും.

ബദാമും തൈരും ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം. അതിനുവേണ്ടി എട്ടോ പത്തോ ബദാം എടുത്ത് നന്നായി പൊടിച്ചശേഷം അതില്‍ രണ്ട് കരണ്ടി തൈര് ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതത്തെ കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് അങ്ങനെ നിലനിറുത്തുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

elbw

പഞ്ചസാര

കുറച്ച് പഞ്ചസാരയും ഒലിവെണ്ണയും സമാസമം എടുക്കുക. അതിനുശേഷം രണ്ട് ചേരുവകളെയും കൂട്ടിക്കലര്‍ത്തി കുഴമ്പാക്കുക. ഇതില്‍നിന്ന് അല്പമെടുത്ത് മുട്ടുകളില്‍ അഞ്ച് മിനിറ്റുനേരം മൃദുവായി തിരുമ്മുക. അതിനുശേഷം വെള്ളവും വീര്യം കുറഞ്ഞ ഏതെങ്കിലും സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. ദിവസവും ഒരു നേരം ഇങ്ങനെ ചെയ്യുക.

elbw

നാരങ്ങാനീരുമായി കലര്‍ത്തിയും പഞ്ചസാരയെ ഉപയോഗിക്കുവാനാകും. ഇവ രണ്ടും സമാസമം കലര്‍ത്തിയുണ്ടാക്കിയ മിശ്രിതം ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യംമാത്രം ഇങ്ങനെ ചെയ്യുക.

മേല്പറഞ്ഞ പൊടിക്കൈകള്‍ പ്രയോഗിക്കുന്നതിലൂടെ കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ കഴിയും. അങ്ങനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ നിറത്തിന് സമാനമായ നിറം മുട്ടുകളിലെ ചര്‍മ്മത്തിന് ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും.

English summary

Get Rid of Dark Elbows

When pigmentation occurs on these areas knees and elbows, scrubbing with soap does not usually help one get an even skin tone. Here are a few natural remedies that will help one lighten the skin tone of elbows and knees.
X
Desktop Bottom Promotion