For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ദുര്‍ഗന്ധമുണ്ടാക്കും ഭക്ഷണങ്ങള്‍ ഇവ

|

നമുക്കിടയില്‍ പലരേയും അലട്ടുന്ന ഒന്നാണ് ശരീര ദുര്‍ഗന്ധം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ വിയര്‍പ്പും കഴിക്കുന്ന ആഹാരവും എല്ലാമാണ് ഇതിന്റെ പ്രധാന കാരണം. പല ആഹാര സാധനങ്ങള്‍ ഒഴിവാക്കിയാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശരീര ദുര്‍ഗന്ധം വ്യക്തിയെ മാത്രം ബാധിക്കുന്ന ഒന്നല്ല. പലപ്പോഴും നമുക്ക് ചുറ്റും നില്‍ക്കുന്നവര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ് ശരീര ദുര്‍ഗന്ധം. ചിലരില്‍ വിയര്‍പ്പ് നാറ്റം കൂടുതലായിരിക്കും. ചിലരില്‍ കുറവും ആയിരിക്കും. ഇത് തന്നെയാണ് പലപ്പോഴും ശരീര ദുര്‍ഗന്ധത്തെ ബാധിക്കുന്നതിന് കാരണമാകുന്നത്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ അത് ശരീര ദുര്‍ഗന്ധത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. വിയര്‍പ്പ് നാറ്റം ആത്മവിശ്വാസം വരെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാന്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോഴും അതിന്റെ മണം കൂടുതല്‍ നേരം നില്‍ക്കണം എന്നില്ല. പലപ്പോഴും വിയര്‍പ്പും പെര്‍ഫ്യൂം എല്ലാം മിക്‌സ് ചെയ്ത് ഒരു വൃത്തികെട്ട ദുര്‍ഗന്ധമായിരിക്കും പലരിലും ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണത്തെ മാത്രം അല്‍പം ശ്രദ്ധിച്ച് നോക്കൂ. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മളില്‍ വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണാന്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്ന് നോക്കാം.

 എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിനാ കാരണമാകുന്നുണ്ട്. വെളുത്തുള്ളി, കൂടുതല്‍ എരിവ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തില്‍ കൂടുതല്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും കൂടി വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഇലക്കറികള്‍ കഴിക്കുമ്പോള്‍

ഇലക്കറികള്‍ കഴിക്കുമ്പോള്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇലക്കറികള്‍ കഴിക്കുന്നത് വിയര്‍പ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇവ പലപ്പോഴും ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു. സള്‍ഫര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ഇലക്കറികളാണ് ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കോളിഫ്‌ളവര്‍, ക്യാബേജ്, ചീര എന്നിവയെല്ലാം ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതാണ്.

മുട്ട

മുട്ട

മുട്ട കഴിക്കുന്നതും ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ തന്നെയാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. ചര്‍മ്മത്തിലെ ബാക്ടീരിയയുമായി ചേരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. മുട്ടയും പാലും എല്ലാം ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ശ്രദ്ധിക്കണം.

സവാള

സവാള

ഭക്ഷണത്തിന്റെ കാര്യത്തില്‍ സവാള ഉള്‍പ്പെടുത്താത്ത ഭക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സവാള കഴിക്കുന്നത് ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ഇതിനു കാരണവും പലപ്പോഴും സള്‍ഫര്‍ തന്നെയാണ്. ഇവയിലുള്ള ഓര്‍ഗാനിക് വസ്തുക്കളാണ് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് ഉള്ള പോലുള്ള വസ്തുക്കള്‍ ശരീര ദുര്‍ഗന്ധം കൂടുതലുള്ളവര്‍ കുറച്ച് കഴിക്കേണ്ടതാണ്.

മത്സ്യം

മത്സ്യം

മത്സ്യത്തിന് എന്തായാലും മണം ഉണ്ടാവുന്നു. എന്നാല്‍ പാചകം ചെയ്ത് കഴിഞ്ഞാലും പലപ്പോഴും മത്സ്യം കഴിക്കുന്നവരില്‍ ശരീര ദുര്‍ഗന്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചിലര്‍ മത്സ്യം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പ്രാധാന്യം മത്സ്യം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഇറച്ചി

ഇറച്ചി

ഇറച്ചി കഴിക്കുമ്പോള്‍ പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് ശരീര ദുര്‍ഗന്ധവും ഉണ്ടാക്കും എന്ന കാര്യം മനസ്സിലാക്കണം. ഇതിലും സള്‍ഫര്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് പലപ്പോഴും അത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 മദ്യം

മദ്യം

മദ്യപിക്കുന്നവരില്‍ ഉണ്ടാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വിയര്‍പ്പ് നാറ്റം. വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന കാര്യത്തില്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്നാണ് മദ്യം. മദ്യപിക്കുന്നവരില്‍ ശരീര ദുര്‍ഗന്ധമുണ്ടാവുന്നത് സ്ഥിരമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

foods that make you body odor

here we have listed some foods that causes of body odor, read on.
Story first published: Saturday, September 1, 2018, 16:57 [IST]
X
Desktop Bottom Promotion