Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
പ്രായവും ചര്‍മ്മവും നശിപ്പിക്കും ഭക്ഷണങ്ങള്‍
സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാവുന്ന പ്രശ്നങ്ങളാണ് പലപ്പോഴും പ്രായം കൂടുന്നത്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നത് മാത്രമല്ല ചര്‍മ്മത്തിനും പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് ഉള്ളത്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഭക്ഷണത്തെ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നമ്മുടെ ചര്‍മ്മത്തെ വില്ലനാക്കുന്നു.
പ്രായം കുറക്കാന്‍ സഹായിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്നും ഭക്ഷണത്തില്‍ തന്നെയാണ്. എന്നാല്‍ പ്രായം കൂട്ടുന്ന ഭക്ഷണങ്ങള്‍ക്ക് അല്പം വിലക്ക് ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് പ്രായം കുറക്കുന്നതിനല്ല പലപ്പോഴും പ്രായം കൂട്ടുന്നതിനാണ് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് അറിഞ്ഞ് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രായം കൂട്ടുന്ന ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഉപ്പ്
ഉപ്പ് ഇഷ്ടപ്പെുന്നവരാണ് പലരും. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ പ്രായം കൂട്ടുന്നതില്‍ ഉപ്പ് തന്നെയാണ് ആദ്യത്തെ വില്ലന്‍. നമ്മള് പല ഭക്ഷണത്തിലും ഉപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ക്കും പ്രായാധിക്യത്തിനും കാരണമാകുന്നു. അതുകൊണ്ട് ഉപ്പ് കഴിക്കുന്ന ശീലം കുറക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനും നല്ലതാണ്.

കഫീന്‍
കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ കാപ്പി കുടിക്കുമ്പോള്‍ അത് പ്രായക്കൂടുതലിന് കാരണമാകുന്നു എന്ന കാര്യം പലരും മറക്കുന്നു. കഫീന്‍ ആണ് മറ്റൊരു പ്രശ്നക്കാരന്‍. കാപ്പിയിലും ചായയിലും കഫീന്‍ കൂടിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങഅങളഅ വളരെയധികം ശ്രദ്ധിക്കണം. പ്രായത്തിന്റെ കാര്യത്തില്‍ എപ്പോഴും കാപ്പി ഒരു വില്ലന്‍ തന്നെയാണ്.

മദ്യം
മദ്യപിക്കുന്നവരില്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. മദ്യപിയ്ക്കാത്തവര് ചുരുക്കമായിരിക്കും എന്നത് സത്യമാണ്. എന്നാല്‍ മദ്യപിയ്ക്കുന്നതിലൂടെ സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടുന്നു. ഇത് അകാല വാര്‍ദ്ധക്യത്തിലേക്കും നയിക്കുന്നു. ഇത് പെട്ടെന്ന് വയസ്സാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം ശ്രദ്ധിക്കാം.

പഞ്ചസാര
മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പലപ്പോഴും പഞ്ചസാര ഒരു വില്ലന്‍ തന്നെയാണ്. കാരണം ഇത് പ്രായത്തെ വര്‍ദ്ധിപ്പിക്കുന്നു. മധുരത്തിനോട് എന്നും എല്ലാവര്ക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തേയും ആന്തരീകാവയവങ്ങളേയും വരെ ബാധിയ്ക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനായി മാറുന്നു. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും.

സോഫ്റ്റ് ഡ്രിങ്ക്സ്
പച്ചവെള്ളം കുടിച്ച് ദാഹം മാറുമെങ്കിലും പലപ്പോഴും ഇത്തരം വെള്ളത്തേക്കാള്‍ പലരും തിരഞ്ഞെടുക്കുന്നത് സോഫ്റ്റ് ഡ്രിങ്ക്സ് ആണ്. സോഫ്റ്റ് ഡ്രിങ്ക്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ശീതള പാനീയങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവും വരള്‍ച്ചയും ഉണ്ടാക്കാന്‍ കാരണമാകും. ഇത് പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ടിന് ഫുഡ്സ്
ടിന്‍ഫുഡ്സ് ആണ് മറ്റൊന്ന്. ഇന്നത്തെ കാലത്ത് ടിന്ഫുഡുകള്ക്ക് ആണ് പ്രാധാന്യം കൂടുതല്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ മൃദുലത കളയുകയും ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

റെഡ് മീറ്റ്
റെഡ് മാറ്റി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇനി അല്പം ശ്രദ്ധിക്കാവുന്നതാണ്. കാരണം അത് പലപ്പോഴും നമ്മുടെ പ്രായം കൂട്ടുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ് റെഡ്മീറ്റ്. എന്നാല്‍ അതിലുപരി ഇത് സൗന്ദര്യത്തിനും വില്ലനായി മാറുന്നു. അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് റെഡ് മീറ്റ്. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കണം കഴിക്കുമ്പോള്‍.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് മറ്റൊന്ന്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാണ്.



Click it and Unblock the Notifications