For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴിനഖം വൃത്തികേടാവും മുന്‍പ് ഈ ഒറ്റമൂലി

കുഴിനഖത്തിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

സൗന്ദര്യസംരക്ഷണവും ആരോഗ്യസംരക്ഷണവും ഒരു പോലെ കൊണ്ട് പോവേണ്ട ഒന്നാണ്. പലപ്പോഴും നഖത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും നഖ പൂര്‍ണമായും പൊട്ടിപ്പോയി വികൃതമാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ കുഴിനഖം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നഖങ്ങളുടെ ആരോഗ്യം സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.

നഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത് പലപ്പോഴും കുഴിനഖം എന്ന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ പൂര്‍ണമായും മാറ്റുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നഖത്തില്‍ ബാധിക്കുന്ന ഫംഗസ് ആണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. നഖത്തിന് താഴെയുള്ള വിരലിന്റെ അടിഭാഗത്തെയാണ് ഇത് ബാധിക്കുന്നത്. ഇത് കൂടുതലാവുമ്പോള്‍ നഖങ്ങളില്‍ മഞ്ഞ നിറവും നഖത്തിന്റെ വശങ്ങളില്‍ വേദനയും ഉണ്ടാവുന്നു.

നഖത്തിലുണ്ടാവുന്ന ഇത്തരത്തിലുള്ള പൂപ്പല്‍ബാധ പിന്നീട് വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് നഖത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് പലപ്പോഴും വളരെ വലിയ വെല്ലുവിളിയായി മാറുകയാണ് ചെയ്യുന്നത്. കുഴിനഖത്തെ യഥാസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നഖം കൊഴിഞ്ഞ് പോവുന്നതിനും അവിടെ വികൃതമാവുന്നതിനും ഇത് കാരണമാകുന്നു. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വില്ലനാവുന്ന ഒന്നാണ് ഇത്. കുഴിനഖത്തിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും നഖത്തിന്റെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വിനാഗിരി

വിനാഗിരി

വിനാഗിരി നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. കുഴിനഖത്തിന് പറ്റിയ ഏറ്റവും ബെസ്റ്റ് മരുന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി അരമണിക്കൂറോളം വെക്കുക. ഇത് പൂപ്പല്‍ബാധയെന്ന അവസ്ഥക്ക് പരിഹാരം നല്‍കി നഖത്തിന് ആരോഗ്യവും തിളക്കവും നിറവും നല്‍കുന്നു. വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് ഇതില്‍ കാല്‍ മുക്കി വെക്കുക. അരമണിക്കുറോളം ഇതില്‍ കാല്‍ മുക്കി വെക്കണം. ഇത് പൂപ്പല്‍ ബാധക്ക് പരിഹാരം നല്‍കി സഹായിക്കുന്നു. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും നമുക്ക് ഉഫയോഗിക്കാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ വെറും ഒരാഴ്ച കൊണ്ട് തന്നെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാവുന്നതാണ്.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചും ഇത്തരമൊരു പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. കുഴിനഖമുള്ള വിരലില്‍ മോയ്‌സ്ചുറൈസര്‍ തേച്ച് പിടിപ്പിച്ച് ഇത് ഒരു ബാന്‍ഡേജ് വെച്ച് കെട്ടുക. അതിനു ശേഷം രാവിലെ ഇത് എടുത്ത് കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ അത് ഏത് വിധത്തിലും കുഴിനഖമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി നഖത്തിന് നല്ല ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം ഉപയോഗിച്ചും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഒരു പാത്രത്തില്‍ അല്‍പം ഉപ്പുവെള്ളം എടുത്ത് അതില്‍ കാല്‍ മുക്കി വെക്കുക. ഇത് അരമണിക്കൂര്‍ ശേഷം കളയണം. മാത്രമല്ല നഖം വെട്ടി വൃത്തിയാക്കുകയാണ് ചെയ്യേണ്ടത് അതിനു ശേഷം. ഫംഗസിനേയും ബാക്ടീരിയകളേയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കൊണ്ട് കുഴിനഖത്തെ നമുക്ക് ഇല്ലാതാക്കാം. മഞ്ഞള്‍പ്പൊടി നേര്‍പ്പിച്ച് ഇതില്‍ അല്‍പം ഉപ്പിട്ട് അതുകൊണ്ട് കാല്‍ വൃത്തിയായി കഴുകേണ്ടതാണ്. ഇത് ചെയ്യുന്നത് കുഴിനഖ്‌ത്തെ പെട്ടെന്ന് സുഖപ്പെടുത്തുകയും നഖത്തിലെ എല്ലാ വിധത്തിലുള്ള അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസവും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് ഈ പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് നല്ലൊരു പരിഹാരമാര്‍ഗ്ഗം. ഇത് ഫംഗസ് ബാധയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിലെ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു. അല്‍പം ടീ ട്രീ ഓയില്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്ത് ഒരു പഞ്ഞിയില്‍ എടുത്ത് നഖത്തിനു മുകളില്‍ വെക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

 സര്‍പ്പഗന്ധി

സര്‍പ്പഗന്ധി

സര്‍പ്പഗന്ധി കൊണ്ടും ഇത്തരത്തില്‍ കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നഖം നല്ലതു പോലെ വെട്ടി വൃത്തിയാക്കി വേണം സര്‍പ്പഗന്ധി തേച്ച് പിടിപ്പിക്കാന്‍. ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് അല്‍പം സര്‍പ്പഗന്ധി വെച്ച് അത് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം ഉപയോഗിക്കുക. ഇത് ഉടന്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍ ആണ് ഒരു പരിഹാരമാര്‍ഗ്ഗം. ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ തുള്ളി ഒറിഗാനോ ഓയില്‍ അല്‍പം ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് അത് കൊണ്ട് കുഴിനഖത്തിനു മുകളില്‍ തേക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. നല്ലൊരു വീട്ടുവൈദ്യമാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്സ് ചെയ്ത് അത് കുഴിനഖത്തിനു മുകളില്‍ വെക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വെക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖമെന്ന പ്രശ്നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

English summary

Fast Home Remedies for Ingrown Toenails

It is easy to take care of an ingrown nail at home,
Story first published: Monday, July 2, 2018, 11:13 [IST]
X
Desktop Bottom Promotion