Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
എത്ര വലിയ വിയര്‍പ്പ് നാറ്റത്തിനും പരിഹാരം കാണാം
എന്തൊക്കെയാണ് വിയര്‍പ്പിനെ ഇല്ലാതാക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെന്ന് നോക്കാം
വിയര്‍പ്പ് നാറ്റം ഏറ്റവും കൂടുതല്‍ ഉള്ള അവസ്ഥയിലൂടെയാണ് നമ്മള് കടന്നു പോവുന്നത്. ഇത് എല്ലാ വിധത്തിലും നമ്മളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. പലപ്പോഴും അസഹനീയമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത്. വിയര്‍പ്പ് ശരീരത്തിന്റെ വളരെ ആരോഗ്യകരമായ ഒരു അവസ്ഥയാണ്. എന്നാല്‍ വിയര്‍പ്പ് വര്‍ദ്ധിക്കുന്നതും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ വിയര്‍പ്പില്ലാതെ ആരോഗ്യം സംരക്ഷിക്കാനും വിയര്‍പ്പ് കുറക്കാനും സഹായിക്കുന്ന ചില വഴികള്‍ ഉണ്ട്. അമിത വിയര്‍പ്പുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.
വിയര്‍പ്പ് കുറച്ച് ശരീരത്തിന്റെ അസ്വസ്ഥത ഇല്ലാതാക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഈ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണം ശരീര സംരക്ഷണം എന്നിവക്കുള്ള ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും വിയര്‍പ്പ്. ഒരു പൊതു മധ്യത്തില്‍ ഇരിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തുന്നത്. ഇത്തരത്തില്‍ ശരീരസംരക്ഷണത്തില്‍ വില്ലനാവുന്ന വിയര്‍പ്പെന്ന പ്രശ്നത്തെ നമുക്ക് ഫലപ്രദമായി നേരിടാവുന്നതാണ്.

കട്ടന്‍ ചായ
കട്ടന്‍ ചായ കൊണ്ട് അമിത വിയര്‍പ്പിനെ ഇല്ലാതാക്കാം. കട്ടന്‍ ചായയില്‍ ഉള്ള ടാനിക് ആസിഡ് ആണ് വിയര്‍പ്പിനെ കുറക്കാന്‍ സഹായിക്കുന്നത്. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റം കൊണ്ടുള്ള അസ്വസ്ഥത ഇല്ലാതാകുകയും ചെയ്യുന്നു. അതുകൊണ്ട് ദിവസവും ഒരു കട്ടന്‍ ചായ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു.

വെളിച്ചെണ്ണ
വിയര്‍പ്പിനെ അകറ്റുന്ന മറ്റൊന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. അമിത വിയര്‍പ്പ് ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളി എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ്. അല്പം കര്‍പ്പൂരം പൊടിച്ചത് എണ്ണയില്‍ ഇട്ട് അതുകൊണ്ട് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വിയര്‍പ്പ് മൂലമുണ്ടാകുന്ന ശരീര ദുര്‍ഗന്ധത്തെ അകറ്റുന്നു.

കോണ്‍സ്റ്റാര്‍ച്ച്
ചോളത്തിന്റെ പൊടിയും വിയര്‍പ്പിനെ കുറക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നു. അതിലുപരി അധികമുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുകയും ശരീര ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു. കക്ഷത്തിലെ ഈര്‍പ്പം നല്ലതു പോലെ തുടച്ച് അല്പം കോണ്‍സ്റ്റാര്‍ച്ച് കക്ഷത്തില്‍ ഇടുക. ഇത് ഉണങ്ങിയ ശേഷം വസ്ത്രം ധരിക്കാം. ഇത് വിയര്‍പ്പിനെ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്
ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് മുന്നില്‍ നില്ക്കുന്ന ഒന്നാണ് നാരങ്ങ നീര്. ശരീര ദുര്‍ഗന്ധത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ അത് ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റുന്നു. മാത്രമല്ല നാരങ്ങ നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാലും അത് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെള്ളം ധാരാളം കുടിക്കുക
ദിവസവും 10-12 ഗ്ലാസ്സ് വീതം വെള്ളം കുടിക്കുക. കാപ്പി ചായ എന്നിവയെല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതിലുള്ള കഫീന്‍ പലപ്പോഴും വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മദ്യപിക്കുന്നവരാണെങ്കില്‍ അവരില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് അമിതമായുള്ള വിയര്‍പ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൂലമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന് വിയര്‍പ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാനും വിയര്‍പ്പ് കുറക്കാനും കഴിയുന്നു. ഇത് ശരീരത്തിലെ അമിതമുള്ള ജലത്തെ വലിച്ചെടുക്കുന്നു. കക്ഷത്തില്‍ ഉരുളക്കിഴങ്ങ് മുറിച്ച് വെക്കുകയോ ഇതിന്റെ നീര് തേച്ച് പിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ഇത് കക്ഷത്തിലെ കറുപ്പകറ്റുന്നതിനും സഹായിക്കുന്നു.

തക്കാളി
തക്കാളിയാണ് മറ്റൊന്ന്. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. തക്കാളി നീര് പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യത്തിന് നേട്ടങ്ങള്‍ വരുത്തുന്നത്. തക്കാളി നീര് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല വിയര്‍പ്പിന്റെ ഉത്പാദനം കുറക്കുകയും ചെയ്യുന്നു. നല്ലൊരു ആസ്ട്രിജന്റ് ആണ് തക്കാളി.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കുളിക്കുന്ന വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് ആ വെള്ളം കൊണ്ട് കുളിച്ചാല്‍ മതി. ഇത് വിയര്‍പ്പ് മൂലമുണ്ടാകുന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും അമിത വിയര്പ്പിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പാചകത്തിന് മാത്രമല്ല സൗന്ദര്യത്തെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് അമിത വിയര്പ്പിന് പരിഹാരം കാണുന്നു. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി അത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത് കക്ഷത്തിലെ കറുപ്പ് നിറത്തിനും പരിഹാരമാണ്.



Click it and Unblock the Notifications