Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കണ്ണുകളുടെ മേക്കപ്പ് മനോഹരമാക്കാം
സ്ത്രീ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കണ്ണുകളാണ്. മനസ്സിലുള്ളത് മുഴുവൻ പറയാതെ പറയുന്നത് കണ്ണുകളാണ്.

കണ്ണുകളെ അണിയിച്ചൊരുക്കുന്നത് തികച്ചും ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യമാണ്. സൂക്ഷ്മത വളരെയേറെ ആവശ്യമുള്ള ഒരു മേഖലയാണിത്. പരിചയസമ്പന്നനായ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് പോലും വെള്ളം കുടിച്ചു പോകും. അപ്പോൾ സ്വന്തമായി മേക്കപ്പ് ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളുടെ കാര്യമോ? ഈ ലേഖനത്തിൽ കണ്ണുകളെ അണിയിച്ചൊരുക്കാൻ സഹായകമായ കുറെ നുറുങ്ങുകൾ അവതരിപ്പിക്കുന്നു. അവ സ്വായത്തമാക്കുക ഇവ സ്വന്തമായി മേക്കപ്പ് ചെയ്യുന്നവർക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രയോജനം ചെയ്യും.

കണ്ണുകൾ വൃത്തിയാക്കുക
കണ്ണുകളുടെ മേക്കപ്പിൽ പ്രാഥമികം ഐലൈനർ ആണ്. കണ്ണുകളുടെ ആകൃതി നന്നാക്കാനും കൺപീലികൾ ഇടതൂർന്നതാക്കാനും ഐലൈനർ സഹായിക്കുന്നു. സൂക്ഷ്മമായി എഴുതിയാലും അല്പം പരന്ന് എഴുതിയാലും ഐലൈനർ കണ്ണുകൾക്ക് സൗന്ദര്യം നൽകുന്നു.
മേക്കപ്പിനു മുൻപ് കണ്ണുകൾ വൃത്തിയാക്കുക. അല്ലെങ്കിൽ ഐലൈനർ വല്ലാതെ പരന്നുപോകും.
ഐലൈനർ നല്ലവണ്ണം നേർപ്പിച്ച് എഴുതണം. അതേ സമയം അല്പം പരന്നിരിക്കുകയും വേണം. അപ്പോഴെ പൂർണ്ണമായ ആകൃതി കിട്ടുകയുളളൂ. എഴുതുന്നതിനു മുൻപ് ഐലൈനർ കുറച്ചു നേരം ഫ്രീസറിൽ സൂക്ഷിച്ചു വെക്കുക. അപ്പോൾ പരന്നു പോകാതെ സൂക്ഷ്മമായി എഴുതാൻ കഴിയും.

പെൻസിൽ ലൈനർ
ദ്രാവകരൂപത്തിലുള്ള ഐലൈനർ എഴുതുന്നത് കണ്ണുകളെ കൂടുതൽ മനോഹരമാക്കും. കൃഷ്ണമണിക്ക് മുകളിലായി തുടങ്ങി രണ്ടറ്റത്തേക്കും നീട്ടി എഴുതുക. കൈകൾ ഇളകാതെ നിർത്താൻ പ്രയാസം നേരിടുന്നുവെങ്കിൽ അല്ലെങ്കിൽ കൈകൾ വിറക്കുന്നു എന്നു സംശയം തോന്നിയാൽ ആദ്യം പെൻസിൽ കൊണ്ടെഴുതുക. എന്നിട്ടു അതിനു മുകളിൽ ദ്രാവകരൂപത്തിലുള്ള ഐലൈനർ എഴുതുക. തിരക്കുള്ള സന്ദർഭങ്ങളിൽ ദ്രാവകരൂപത്തിലുള്ള ഐലൈനർ ഒഴിവാക്കുന്നതാണ് നല്ലത്.
കണ്ണുകൾക്ക് കൂടുതൽ ഇരുണ്ട ഭാവം തോന്നാൻ ആദ്യം പെൻസിൽ ലൈനർ കൊണ്ടെഴുതുക. പെൻസിൽ ലൈനർ കൂടുതൽ മൃദുവാണ്. സ്മഡ്ജിങ് ബ്രഷ് ഉപയോഗിച്ചാൽ കണ്ണുകൾക്ക് ഇരുണ്ട ഭാവം പെട്ടെന്നു കൈ വരും.

തിളക്കം നൽകുന്നു
പ്രായം കൂടി വരുന്തോറും ബ്രൗൺ പോലെയുള്ള നിറങ്ങൾ ഉപയോഗിക്കുക. അവ കണ്ണിനു കൂടുതൽ പ്രൗഢമായ ഭാവം നൽകും. മസ്കാര ഇടാൻ മറക്കരുത്. ഇത് കണ്ണിനു പ്രൗഢവും ഒപ്പം ലളിതവുമായ ഭാവം നൽകും.ഐലൈനർ കൊണ്ടു വരക്കുമ്പോൾ മുഖം മുകളിലേക്കുയർത്തി താഴേക്ക് നോക്കുക. രണ്ടു കണ്ണുകളിലുമുള്ള ഐലൈനർ തമ്മിൽ പൊരുത്തമുണ്ടാവാൻ ഇതു സഹായിക്കും.
കണ്ണുകളെ പൂർണ്ണമായും മാറ്റുന്നത് മസ്കാരയാണ്. അത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകുന്നു. കൂടുതൽ ചെറുപ്പം തോന്നിപ്പിക്കാനും മസ്കാരക്ക് കഴിയും.മസ്കാര എപ്പോഴും കൺപീലികളുടെ താഴ്ഭാഗത്തു നിന്നും മുകളിലേക്ക് എഴുതണം. കൺപീലികൾ ഇടതൂർന്നതായി തോന്നാൻ ഇത് സഹായിക്കും.

മസ്കാര
ഒരു തവണ മസ്കാര എഴുതിയിട്ട് പതിനഞ്ചു സെക്കന്റ് കഴിഞ്ഞു മാത്രം രണ്ടാമത് എഴുതുക. (വേണമെന്നു തോന്നിയാൽ മാത്രം). ആദ്യം എഴുതിയത് ഉണങ്ങിക്കഴിഞ്ഞിട്ടു മാത്രം രണ്ടാമത് എഴുതുമ്പോൾ കൺപീലികൾ കൂട്ടി പിടിക്കില്ല.
മസ്കാര ബ്രഷ് എപ്പോഴും വൃത്തി ആയിരിക്കാൻ ശ്രദ്ധിക്കണം. മസ്കാര എഴുതുന്നതിനു മുൻപ് ബ്രഷ് ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. അപ്പോൾ ബ്രഷ് കണ്ണുകളിലൂടെ എളുപ്പം നീക്കാനാവും.
മസ്കാര എഴുതുന്നതിനു മുൻപ് കൺപീലികൾ ചുരുട്ടുന്നത് നല്ലതാണ്. കൺപീലികളുടെ താഴ്ഭാഗം മുകളിലേക്ക് ചുരുട്ടി നിർത്തണം. മസ്കാര ബ്രഷ് പിടിക്കുന്ന രീതി അനുസരിച്ച് കണ്ണുകളുടെ ഭാവം മാറ്റാം. ഇടതൂർന്ന കൺപീലികൾ ലഭിക്കാൻ ബ്രഷ് സമാന്തരമായി പിടിക്കുക. സാധാരണ ഭാവം ലഭിക്കാൻ ബ്രഷ് ലംബമായി പിടിക്കുക.

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ
കണ്ണുകളുടെ മേക്കപ്പിൽ ഏറ്റവും അവസാനം മസ്കാര ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അത് മനോഹരമായ ഒരു ഭാവം കണ്ണുകൾക്ക് നൽകും.ഐഷാഡോ കണ്ണുകൾക്ക് കൂടുതൽ ആഴം തോന്നാൻ സഹായിക്കുന്നു. വേണ്ട രീതിയിൽ ഭംഗിയായി ഇത് ഇടുകയാണെങ്കിൽ കണ്ണുകൾ കൂടുതൽ വലുതായി തോന്നും. കണ്ണുകളുടെ നിറം എടുത്തു കാട്ടാനും ഐഷാഡോ സഹായിക്കുന്നു.
നല്ല ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണം. ഐഷാഡോ ഉപയോഗിക്കുന്നതിനു മുൻപ് നല്ല നിലവാരമുള്ള പ്രൈമർ തേക്കണം. ഇത് ഐഷാഡോ പരക്കാതിരിക്കാനും കൂടുതൽ നേരം നിലനിക്കാനും സഹായിക്കും. ഐഷാഡോ കൂടുതൽ പ്രകാശമാനമായി തോന്നണമെങ്കിൽ ആദ്യം ഐലൈനർ ഉപയോഗിക്കുക. കണ്ണുകൾക്ക് താഴെ ഇരുണ്ട നിറത്തിലുള്ള ഐഷാഡോ ഉപയോഗിക്കുക. അതിനു മുകളിൽ മീഡിയം ഷേഡും ഏറ്റവും മുകളിൽ ലൈറ്റ് ഷേഡും ഉപയോഗിക്കുക.

കൺപുരികങ്ങൾ എഴുതുക
കൺപുരികങ്ങൾ കണ്ണുകൾക്ക് പ്രത്യേകിച്ചും മുഖത്തിനാകമാനവും ഭാവം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. അവ കണ്ണുകൾക്ക് ഒരു ഷേഡായി പ്രവർത്തിക്കുന്നു. കൺപുരികങ്ങൾ എഴുതാൻ തലമുടിയുമായി ചേർന്നു പോകുന്ന ഒരു നിറം തിരഞ്ഞെടുക്കുക. ഏറ്റവും സാധാരണമായ ഒരു ഭാവമാണ് ഏറ്റവും നല്ലത്. കൃത്രിമ ഭാവങ്ങൾ കൺപുരികങ്ങളുടെ അഴക് നശിപ്പിക്കും. കൺപുരികങ്ങളുടെ താഴെ കനം കുറഞ്ഞ ഹൈലൈറ്റർ ഉപയോഗിക്കുക.
കൺപുരികങ്ങളിൽ ജെൽ ഉപയോഗിക്കാം. അപ്പോൾ മേക്കപ്പ് ചെയ്യാൻ എളുപ്പമാകും അവ നിയന്ത്രണവിധേയമാകും. കൺപുരികങ്ങൾ ഏറ്റവും മനോഹരമായി തോന്നുന്നത് ജെൽ ഉപയോഗിക്കുമ്പോഴാണ്. കൺപുരികങ്ങൾക്ക് മുഖത്തിന്റെ ഭാവം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്. പരുക്കനായ ഒരു ബ്രഷ് ഉപയോഗിച്ച് കൺപുരികങ്ങൾ എഴുതുക. അപ്പോൾ മുഖത്തിനു ഒരു ധൈര്യശാലിയുടെ ഭാവം കൈവരും. കണ്ണുകളുടെ മേക്കപ്പ് ആദ്യം ചെയ്യണം. എന്നിട്ടു ബേസ് മേക്കപ്പ് ഇടുക. കൂടുതൽ നേരം ഫ്രഷ് ആയി തോന്നാൻ ഇത് സഹായിക്കും.



Click it and Unblock the Notifications
