For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചൊറിച്ചില്‍ എളുപ്പത്തില്‍ മാറ്റാന്‍

|

തുടയിടുക്കിലെ ചൊറിച്ചില്‍ പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പുറത്ത് പറയാന്‍ മടിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവരാണ് പലരും. പക്ഷേ പുറത്ത് പറയാനുള്ള മടി കൊണ്ട് എന്തെങ്കിലും പരിഹാരം തേടുന്നവരാണ് പലരും. പക്ഷേ ഇത് പിന്നീട് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍നിരവധിയാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയില്ല.

പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നിങ്ങളെ നയിക്കാം. ഇത്തരത്തില്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നതും. ചര്‍മ്മ രോഗവിദഗ്ധനേയും മറ്റും സമീപിച്ച് പല വിധത്തില്‍ ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്യമായ പരിഹാരം കാണുന്നതിന് സഹായിക്കുന്നില്ല. മാത്രമല്ല പല വിധത്തിലാണ് ഇത് പിന്നീട് ബുദ്ധിമുട്ടിലായി മാറുന്നത്.

എന്നാല്‍ ചികിത്സിക്കപ്പെടാതെ നിസ്സാരമായി കണ്ടാല്‍ അത് പല വിധത്തിലും പ്രശ്നമുണ്ടാവാന്‍ കാരണമാകുന്നു. എങ്ങനെ തുടയിടുക്കിലെ ചൊറിച്ചില്‍ ഉണ്ടാവുന്നു എന്നത് പലര്‍ക്കും അറിയില്ല. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്നം ഏറ്റവും അധികമായി കണ്ട് വരുന്നത്. ഇതിനി പല കാരണങ്ങളും ഉണ്ടാവാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം ഒരു കോട്ടണ്‍ തുണി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വിനീഗര്‍ വെള്ളത്തില്‍ നല്ലതു പോലെ ചേര്‍ത്ത് ഇതില്‍ തുണി മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് 10 മിനിട്ടോളം വെക്കുക. ഇത്തരത്തില്‍ മൂന്ന് നാല് പ്രാവശ്യം ചെയ്യുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ചെയ്യുക. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ്.

ഹൈഡ്രജന്‍ പെറോക്സൈഡ്

ഹൈഡ്രജന്‍ പെറോക്സൈഡ്

ഒരു ടീസ്പൂണ്‍ വെള്ളം, പെട്രോളിയം ജെല്ലി അല്‍പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഹൈഡ്രജന്‍ പെറോക്സൈഡ് വെള്ളത്തില്‍ മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് അത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം അല്‍പം പെട്രോളിയം ജെല്ലി ഉപയോഗിച്ച് ഇത് തുടയിടുക്കില്‍ തേക്കാം. രാത്രി മുഴുവന്‍ ഇത് തുടയിടുക്കില്‍ ഉണ്ടാവണം. ഇത്തരത്തില്‍ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

ചോളപ്പൊടി

ചോളപ്പൊടി

അല്‍പം ചോളത്തിന്റെ പൊടി തുടയിടുക്കില്‍ പൗഡര്‍ ഇടുന്നത് പോലെ ഇടുക. ഇത് ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. ബേബി പൗഡറിലെ പ്രധാന ഘടകമാണ് ചോളപ്പൊടി. അതുകൊണ്ട് തന്നെ പാര്‍ശ്വഫലത്തെ ഒരിക്കലും പേടിക്കേണ്ടതില്ല. ഇത് പെട്ടെന്ന് തന്നെ ചൊറിച്ചിലിന് ആശ്വാസം നല്‍കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ സോഡ അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ചര്‍മ്മം ഡ്രൈ ആവുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

 ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അല്‍പം ആല്‍ക്കഹോള്‍ പഞ്ഞിയില്‍ എടുത്ത് അത് ചൊറിച്ചിലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ചെയ്യുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റം അറിയാന്‍ കഴിയുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇത് നല്ല മാറ്റം ഉണ്ടാക്കുന്നു.

 ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍

ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍

ഇറുക്കമുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഇത്തരം ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉള്ളിയും വെളുത്തുള്ളിയും. ഇതിന് ആന്റിഫംഗല്‍ ഉപയോഗം ധാരാളം ഉണ്ട്. രോഗബാധിതമായ സ്ഥലങ്ങളില്‍ അല്‍പം ഉള്ളിയോ വെളുത്തുള്ളിയോ അരച്ച് പുരട്ടുന്നത് ഇത്തരം പ്രശ്നത്തില്‍ നിന്ന് ഉടന്‍ തന്നെ പരിഹാരം നല്‍കുന്നു.

 എപ്സം സാള്‍ട്ട്

എപ്സം സാള്‍ട്ട്

എപ്സം സാള്‍ട്ട് ഉപയോഗിച്ചും ഈ പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം. ഇത് ഇത്തരം ഭാഗങ്ങളിലെ ഫംഗസിനെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ഇറിറ്റേഷന്‍ വരെ ഇല്ലാതാക്കുന്നു. മാത്രമല്ല ചൊറിച്ചിലിന് പെ്‌ട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു ഇത്.

 വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഈ പ്രശ്നത്തെ പരിഹരിയ്ക്കാം. വിനാഗിരി ഒഴിച്ച വെള്ളത്തില്‍ ആ ഭാഗം കഴുകുന്നതും പഞ്ഞിയില്‍ വിനാഗിരി എടുത്ത് പുരട്ടുന്നതും തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം നല്‍കുന്ന ഒന്നാണ്.

 തേനില്‍ ശ്വാശ്വത പരിഹാരം

തേനില്‍ ശ്വാശ്വത പരിഹാരം

തേനിലും ശ്വാശ്വത പരിഹാരം ഉണ്ട് തുടയിടുക്കിലെ ചൊറിച്ചിലിന്. ദിവസവും ചൊറിച്ചിലുള്ള ഭാഗത്ത് അല്‍പം തേന്‍ പുരട്ടുന്നത് എന്തുകൊണ്ടും ഈ പ്രശ്നത്തെ ഉടന് പരിഹരിയ്ക്കുന്നു.

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിയര്‍പ്പുള്ള വസ്ത്രങ്ങള്‍

വിയര്‍പ്പുള്ള വസ്ത്രങ്ങള്‍

വിയര്‍പ്പ് കൂടുതലുള്ളവരുടെ വസ്ത്രങ്ങള്‍ ഒരിക്കലും കൂടുതല്‍ നേരം ഇടരുത്. ഇതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ ഇത്തരം പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ.

English summary

effective home remedies for jock itching

we have listed some home remedies to get rid of jock itch, read on.
Story first published: Tuesday, July 3, 2018, 21:11 [IST]
X
Desktop Bottom Promotion