Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ഉമിക്കരി പേസ്റ്റ്; പല്ലിലെ അഴുക്കിനും മഞ്ഞപ്പിനും
പല്ലിലെ മഞ്ഞ നിറവും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണോ നിങ്ങള്‍. എന്നാല്‍ ഇനി വിഷമിക്കേണ്ട, കാരണം പല്ലിലെ കറയെ അകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നുണ്ട്. അതാണ് ഉമിക്കരി. ഉമിക്കരി പല്ലിനെ നിറവും തിളക്കവും നല്‍കുന്നു. എന്നാല്‍ പല്ലില്‍ ഒളിച്ചിരിക്കുന്ന പ്ലേഖ് പോലുള്ള കടുത്ത കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉമിക്കരി കൊണ്ടൊരു ടൂത്ത് പേസ്റ്റ്.
പല്ല് തേച്ച് കൊണ്ടാണ് എല്ലാവരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പല്ല് തേക്കുന്നതില്‍ നമ്മള്‍ കാണിക്കുന്ന അലംഭാവം പലപ്പോഴും നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കുന്നു. പലരുടേയും തൂവെള്ള നിറത്തിലുള്ള പല്ല് കാണുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നുന്നുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ ഉള്ള രഹസ്യം ഒന്ന് അറിഞ്ഞിരിക്കാവുന്നതാണ്.
പല്ലിലെ കറയും മഞ്ഞ നിറവും ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പൂര്‍ണമായും മാറ്റുന്നതിന് പലപ്പോഴും സാധിക്കാറില്ല. ഇത്തരം അവസ്ഥകളില്‍ പല്ലിലെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉമിക്കരി. പണ്ട് കാലങ്ങളില്‍ ഉമിക്കരി ഉപയോഗിച്ചാണ് പലരും പല്ല് തേച്ചിരുന്നത്. എന്നാല്‍ പിന്നീട് പേസ്റ്റ് വന്നതോടെ പലരും ഉമിക്കരിയെ പാടേ മറന്നു. ഇതോടെ പല്ലിന്റെ കാര്യവും അവതാളത്തിലായി. എന്നാല്‍ ഇനി അല്‍പം പരിഷ്‌കരിച്ച രീതിയില്‍ നമുക്ക് ഉമിക്കരി ഉപയോഗിക്കാവുന്നതാണ്.
പല്ലിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ് ഉമിക്കരി ടൂത്ത് പേസ്റ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എങ്ങനെ തയ്യാറാക്കാം എന്നും ഉപയോഗിക്കാം എന്നും നോക്കാം. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഇത് നല്‍കുന്നുണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍
ഉമിക്കരി കൊണ്ട് ടൂത്ത് പേസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അര ടീസ്പൂണ്‍ ഉമിക്കരി, ഒരു ടേബിള്‍ സ്പൂണ്‍ മുട്ടയുടെ തോട് പൊടിച്ചത്, അല്‍പം വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ മൂന്നും ചേര്‍ത്ത് നമുക്ക് പല്ലിനെ വെളുപ്പിക്കുന്ന ടൂത്ത്‌പേസ്റ്റ് തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഉമിക്കരി ഒരു പാത്രത്തില്‍ എടുക്കുക, ഇതിലേക്ക് മുട്ടയുടെ തോട് പൊടിച്ചത് ചേര്‍ക്കുക. പിന്നീട് വെളിച്ചെണ്ണ ചേര്‍ക്കുക. നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തില്‍ ആയാല്‍ നിങ്ങളുടെ ഉമിക്കരി ടൂത്തപേസ്റ്റ് ഉപയോഗിക്കാന്‍ തയ്യാറായി എന്ന് പറയാം. ഇത് കൊണ്ട് എന്നും രാവിലേയും രാത്രിയും പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. ഇത് പല്ലിലെ കറയേയും മറ്റ് പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ദന്തസംരക്ഷണത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.

പല്ലിലെ പ്ലേക്കിനെ ഇല്ലാതാക്കുന്നു
പല്ലില്‍ കട്ട പിടിച്ചിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ീ ടൂത്ത് പേസ്റ്റ്. ഇത് കൊണ്ട് പല്ല് തേച്ചാല്‍ പല്ലില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലേക്കിനെ ഇല്ലാതാക്കുന്നു. മാത്രമല്ല പല്ലിന് നല്ല തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു ഈ ടൂത്ത്‌പേസ്റ്റ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ് പല്ലില്‍ കട്ട പിടിച്ചിരിക്കുന്ന കടുത്ത അഴുക്ക്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉമിക്കരി ടൂത്ത്‌പേസ്റ്റ്.

പല്ലിലെ കറ
പല്ലിലെ കറ പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നൂറ് ശതമാനം മികച്ചത് എന്ന് നിങ്ങള്‍ക്ക് പറയാവുന്ന ഒന്നാണ് ഉമിക്കരി ടൂത്ത്‌പേസ്റ്റ്. ഇത് പല വിധത്തിലാണ് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഈ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കി നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. രണ്ട് നേരവും ഇത് ഉപയോഗിക്കാവുന്നതാണ്. ഫലം നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

പല്ലിലെ മഞ്ഞ നിറം
മഞ്ഞ നിറമുള്ള പല്ല് പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കുന്നതിന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോറ്റു പോയവര്‍ക്ക് ഇനി ഉമിക്കരി ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ ടൂത്ത് പേസ്റ്റ് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മോണരോഗം
മോണ രോഗം കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു ആശ്വാസമാണ് ഇതെന്ന കാര്യം മറക്കരുത്. കാരണം മോണരോഗത്തിന് പരിഹാരം കാണുന്നതിനും നല്ല ആരോഗ്യമുള്ള മോണക്കും സഹായിക്കുന്നു ഉമിക്കരി കൊണ്ടുള്ള ഈ ടൂത്ത് പേസ്റ്റ്. ഇത് മോണയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ടൂത്ത്‌പേസ്റ്റ് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

പുകവലിക്കാരില്‍
പുകവലിക്കാരില്‍ പല്ലില്‍ കറ പറ്റിപ്പിടിക്കുന്നു. പുകവലിക്കുന്നവരിലും അമിതമായി ചായ കുടിക്കുന്നവരിലും ഇത്തരം ഒരു പ്രശ്‌നം കാണാറുണ്ട്. എന്നാല്‍ ഈ കറയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉമിക്കരി ടൂത്ത്‌പേസ്റ്റ്. ഇത് പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications











