നുണകുഴികൾ സ്വന്തമാക്കാം

പുഞ്ചിരിക്കുമ്പോൾ കവിളുകളിൽ വിടരുന്ന മനോഹരമായ നുണക്കുഴികൾ സ്ത്രീസൗന്ദര്യത്തിന്റെ വശ്യതയാണ്. ചിലരിൽ ജന്മനാതന്നെ ഇതിന്റെ സാന്നിദ്ധ്യം കാണുവാനാകും. എന്നാൽ അങ്ങനെ അല്ലാത്തവർക്ക് കൃത്രിമ മാർഗ്ഗങ്ങളിലൂടെയും നൈസർഗ്ഗികമായ രീതികളിലൂടെയും നുണക്കുഴികൾ സ്വായത്തമാക്കുവാൻ കഴിയും.

h

ശസ്ത്രക്രിയ കൂടാതെ നുണക്കുഴികൾ സ്വന്തമാക്കണമെന്ന് നിങ്ങൾ വിചാരിക്കുകയാണെങ്കിൽ, അതിനുവേണ്ടിയുള്ള ഏറ്റവും മികച്ച സ്വാഭാവിക മാർഗ്ഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

 എന്താണ് നുണക്കുഴികൾ?

എന്താണ് നുണക്കുഴികൾ?

കവിളിലെ മാംസളമായ ഭാഗത്ത് കാണുന്ന ചെറിയ മടക്കുകളാണ്, അതുമല്ലെങ്കിൽ ചെറിയ കുഴികളാണ് നുണക്കുഴികൾ. ചലിക്കുന്ന സമയം കവിളിലെ ചർമ്മത്തിന് നീങ്ങുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന നേരിയൊരു പേശീവൈകല്യമാണ് ഇത്തരത്തിൽ ചെറിയൊരു വിഭജനം ഉണ്ടാകുവാൻ കാരണമാകുന്നത്. എന്തുകൊണ്ടാണ് ആളുകൾക്ക് കവിളിൽ കുഴികളുണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു പഠനമനുസരിച്ച്, രക്ഷിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് നുണക്കുഴി ഉണ്ടാകുകയാണെങ്കിൽ, പാരമ്പര്യമായി അവരുടെ കുഞ്ഞുങ്ങൾക്ക് നുണക്കുഴി ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

എല്ലാവരുടെയും കവിളുകളിൽ നുണക്കുഴികൾ ഉണ്ടാകാറില്ല. അവ ഇല്ലാതെയാണ് ജനിക്കുന്നതെങ്കിലും, സ്വാഭാവികമായി എങ്ങനെ അവയെ ഉണ്ടാക്കിയെടുക്കാം എന്ന ആഗ്രഹം നമുക്ക് ഉണ്ടാകാം. നുണക്കുഴികൾ സ്ഥിരമായി ആർജ്ജിക്കുക സാധ്യമല്ലെങ്കിലും, വളരെ കാലത്തോളം അവയെ നിലനിറുത്തുവാനുള്ള വ്യായാമങ്ങൾ അവലംബിക്കുവാനുകും. സ്ഥിരമായി അവയെ നിലനിറുത്താൻ കഴിയുന്ന ചില പ്രത്യേകതരം ശസ്ത്രക്രിയകൾ നടത്തുവാനാകും. എങ്കിലും ശസ്ത്രക്രിയ കൂടാതെ സ്വാഭാവികമായി അവ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, നൈസർഗ്ഗികമായ രീതികളിലൂടെ അവയെ സ്വായത്തമാക്കുന്ന രീതികളെക്കുറിച്ച് ചുവടെ പറയുന്ന പൊടിക്കൈകൾ നോക്കിയാലും.

കവിളിലെ മാംസപേശിയിലുള്ള ചെറിയൊരു വ്യത്യാസം കാരണമായാണ് നുണക്കുഴികൾ ഉണ്ടാകുന്നത്. ചിരിക്കുന്ന സമയം ആ മാംസപേശിയ്ക്ക് ഉണ്ടാകുന്ന വലിവ് കാരണമായി അത് പ്രകടമാകുന്നു.

ആരോഗ്യകരമായ ഭക്ഷണചര്യ

ആരോഗ്യകരമായ ഭക്ഷണചര്യ

നിങ്ങൾക്ക് ഉണ്ടായിരുന്ന നുണക്കുഴികൾ അപ്രത്യക്ഷമാകുകയും, പ്രത്യക്ഷമായി അവയെ കാണുവാൻ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ഒന്നുകിൽ നിങ്ങൾക്ക് അമിതഭാരം ഉണ്ടായിരിക്കുന്നു. അതുമല്ലെങ്കിൽ നിങ്ങളുടെ ശരീരഭാരം വളരെയധികം കുറഞ്ഞുപോയിരിക്കുന്നു. സാധാരണ നിലയിലുള്ള ശരീരഭാരത്തെയും ശരീരത്തിലെ കൊഴുപ്പിനെയും അടിസ്ഥാനമാക്കിയ ഒരു പഠനമനുസരിച്ച്, ആണുങ്ങളിൽ 11-24% കൊഴുപ്പും, സ്ത്രീകളിൽ 16-20% കൊഴുപ്പും ശരീരത്തിൽ ആവശ്യമാണ്. അതിനാൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

സ്വാഭാവികമായി നുണക്കുഴികളെ പരിപാലിക്കുവാനുള്ള ഫലപ്രദമായ മറ്റൊരു മാർഗ്ഗമാണ് ആരോഗ്യദായകമായ ഭക്ഷണചര്യ. പഞ്ചസാര, പോഷകരഹിത ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യപദാർത്ഥങ്ങൾ തുടങ്ങിയവ ആഹരിക്കുന്നത് കുറയ്ക്കണം. പകരം കൊഴുപ്പുകുറഞ്ഞ മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, സസ്യങ്ങളിൽനിന്നുള്ള മാംസ്യം തുടങ്ങിയവ ദൈനംദിന ഭക്ഷണചര്യയിൽ ഉൾപ്പെടുത്തുക. കൂടാതെ കടലകൾ, മുഴുധാന്യങ്ങൾ തുടങ്ങിയവ ശരിയാംവണ്ണം പ്രവർത്തിക്കുന്നതിനുള്ള ഊർജജം നിങ്ങളുടെ ശരീരത്തിന് നൽകും. എല്ലാറ്റിലുമുപരി, ദിവസവും 8 ഗ്ലാസ്സിൽ കുറയാതെ വെള്ളം കുടിക്കുക. വിഷാംശങ്ങളെയും ഹാനികരമായ രാസവസ്തുക്കളെയും ശരീരത്തിൽനിന്നും അകറ്റുവാൻ അത് സഹായിക്കും.

ആരോഗ്യദായകമായ ഭക്ഷണചര്യ നുണക്കുഴികളെ സ്വാഭാവികമായി പരിപാലിക്കാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗമാണ്. അതിനാൽ അത്തരത്തിലുള്ള ഭക്ഷണചര്യ നിലനിറുത്താൻ ശ്രമിക്കുക.

നുണക്കുഴി തുളച്ചുണ്ടാക്കുക

നുണക്കുഴി തുളച്ചുണ്ടാക്കുക

പൂർണ്ണമായും സ്വാഭാവികമായ രീതിയല്ലെങ്കിലും, അങ്ങനെയും നുണക്കുഴികളുടെ സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കാം. ഇത്തരത്തിൽ തുളച്ചുണ്ടാക്കുന്ന നുണക്കുഴികൾ വളരെ ഫലപ്രദമായ രീതികളിൽ ഒന്നാണ്. രോഗാണുബാധ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഈ രീതി എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. അതിനാൽ വളരെ കരുതലോടെയായിരിക്കണം ഇതിനെ അവലംബിക്കേണ്ടത്.

കവിൾ തുളയ്ക്കുന്ന പ്രക്രിയകളുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള ഒരു പഠനമനുസരിച്ച്, വീട്ടിൽവച്ച് നിങ്ങളിത് ചെയ്യാൻ പാടില്ല. പകരം അതിനുവേണ്ടി പരിശീലനം സിദ്ധിച്ച വിശ്വസനീയരായ വിദഗ്ദരെക്കൊണ്ട് ചെയ്യിക്കുക. അസുഖങ്ങളുമായോ മറ്റ് പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ട ഭയാശങ്കകളെ കുറയ്ക്കുന്നതിന് സഹായകമായ ഉപകരണങ്ങൾ അവരുടെപക്കൽ ഉണ്ടാകും. കവിൾ തുളയ്ക്കുന്ന പ്രക്രിയയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾഃ

1. ഈ പ്രക്രിയ തുടങ്ങുന്നതിനുമുമ്പ് കവിൾ നല്ലവണ്ണം വൃത്തിയാക്കുക. രോഗാണുനാശിനികൾ ഉപയോഗിച്ചോ, രോഗാണുമുക്തിയ്ക്കായി ഉപയോഗിക്കുന്ന സോപ്പ് ഉപയോഗിച്ചോ ചർമ്മം വൃത്തിയാക്കണം.

2. അതുപോലെ, ശുചീകാരികൾ ഉപയോഗിച്ച് വായ് നല്ലവണ്ണം വൃത്തിയാക്കണം. വായ്ക്കുള്ളിൽ നിന്നും ഹാനികരമായ ബാക്ടീരിയ ബാധിക്കുമെന്നുള്ള ഭയാശങ്കയെ ഒഴിവാക്കാൻ അത് സഹായിക്കും.

3. തുളയ്ക്കുന്നതിനുള്ള ഉപകരണത്തിൽ ഉപയോഗിക്കുന്ന സൂചി ഒരുപ്രാവശ്യം മാത്രം ഉപയോഗിക്കുന്നതും, അണുവിമുക്തമാക്കുന്ന ഓട്ടോക്ലെയ്‌വിൽ ശുദ്ധീകരിച്ചെടുത്തതും ആയിരിക്കണം.

4. കവിൾ തുളയ്ക്കുവാനായി ഉപയോഗിക്കുന്ന കൊളുത്ത് അണുവിമുക്തമാക്കിയത് ആയിരിക്കണം.

5. തുളയ്ക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചശേഷം അണുവിമുക്തമാക്കണം.

6. അണുവിമുക്തമാക്കുന്നതിനുവേണ്ടി സൂചിയെ ചൂടാക്കാം.

7. അണുനാശക സോപ്പുപയോഗിച്ച് തുളയ്ക്കുന്ന വ്യക്തിയുടെ കൈകൾ ശുചിയാക്കണം.

8. നിങ്ങളുടെ ചർമ്മത്തിന് അലർജിയുണ്ടെങ്കിൽ, തുളയ്ക്കുന്ന പ്രക്രിയ ചെയ്യരുത്.

9. തുളച്ചു കഴിഞ്ഞശേഷം, ആ ഭാഗത്തുള്ള ചർമ്മത്തെ നല്ലവണ്ണം പരിചരിക്കേണ്ടത് വളരെ പ്രധാനമാണ്.

കവിൾ നുകരൽ

കവിൾ നുകരൽ

സ്വാഭാവികമായി നുണക്കുഴികൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള വളരെ ഫലപ്രദമായ ഒരു രീതിയാണിത്. വേദനാജനകമായ ശസ്ത്രക്രിയയോ തുളയ്ക്കലോ കൂടാതെ ഇത്തരത്തിൽ സ്വാഭാവികമായി നുണക്കുഴികൾ ആർജ്ജിക്കാം.

സ്ഥിരമായി ഈ വ്യായാമം പരീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് നുണക്കുഴികൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. വളരെ എളുപ്പമാർന്ന ഒരു വ്യായാമമാണിത്. എപ്പോൾ വേണമെങ്കിലും നിങ്ങൾക്കിത് ചെയ്യുവാനാകും. വായ്ക്കുള്ളിലേക്ക് കവിളുകളെ ഉറുഞ്ചിവലിക്കുക. ഏതാനും സെക്കന്റുകൾ അങ്ങനെ നിലനിറുത്തുക. എന്നിട്ട് അയയ്ക്കുക.

ഈ വ്യായാമം ചെയ്യുന്ന സമയത്ത് ഒരു ദർപ്പണംകൂടെ കരുതേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ കവിളുകൾ കൃത്യമായും കുഴിയുന്നുണ്ടോ എന്ന് നിങ്ങൾക്ക് കണ്ട് സ്ഥിരീകരിക്കുവാനാകും. 10 മിനിറ്റുനേരം ഇങ്ങനെ ചെയ്യുക. മാത്രമല്ല ദിവസത്തിൽ രണ്ടുനേരം ഇങ്ങനെ ചെയ്യണം. ഉദ്ദിഷ്ട ഫലം സിദ്ധിക്കുന്നിടത്തോളം ഈ വ്യായാമം തുടരുക. സ്വാഭാവികമായി നുണക്കുഴികൾ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഇത്തരത്തിൽ കവിളുകൾ നുകരുന്നത് വളരെ അത്യന്താപേക്ഷിതമാണ്.

Story first published: Tuesday, August 14, 2018, 9:30 [IST]
X
Desktop Bottom Promotion