For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിട വളര്‍ച്ചയ്ക്കു ഭര്‍ത്താവിന്റെ കൈ സഹായം,

മാറിട വളര്‍ച്ചയ്ക്കു ഭര്‍ത്താവിന്റെ കൈ സഹായം

|

സ്ത്രീ ശരീരത്തില്‍ മാറിടങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. സൗന്ദര്യത്തിന്റെ ഒരു അളവുകോല്‍ മാത്രമല്ല, മുലയൂട്ടല്‍ എന്ന മഹത്തായ കര്‍മത്തില്‍ ഭാഗഭാക്കാവുന്നതു വരെ ഇതില്‍ പെടുന്നു..

സ്തനങ്ങളുടെ വലിപ്പക്കുറവ് പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. സ്തന വലിപ്പത്തിന് പാരമ്പര്യവും ഭക്ഷണവും ഉള്‍പ്പെടെ പല ഘടങ്ങളും പ്രധാനപ്പെട്ടതുമാണ്. ഭക്ഷണങ്ങളില്‍ തന്നെ ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രയോജനം നല്‍കുകയും ചെയ്യും.

അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്‌അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്‌

കാരണം ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണ്‍ പല ധര്‍മങ്ങളും സ്ത്രീ ശരീരത്തില്‍ നിര്‍വഹിയ്ക്കുന്നതിനോടൊപ്പം മാറിട വളര്‍ച്ചയ്ക്കും സഹായിക്കും.

കുഞ്ഞാവ വളരാന്‍ ഇങ്ങനെ ഭക്ഷണം കൊടുക്കൂകുഞ്ഞാവ വളരാന്‍ ഇങ്ങനെ ഭക്ഷണം കൊടുക്കൂ

മാറിടം മസാജ് ചെയ്യുന്നതും മാറിട വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. മാറിട മസാജിനെ കുറിച്ചും മാറിടം വലുതാകാനാനുള്ള ചില വീട്ടൗഷധങ്ങളെ കുറിച്ചും അറിയൂ.

 മസാജ്

മസാജ്

മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് മസാജ്. ഇതിനു സഹായിക്കുന്ന ചില പ്രത്യേകയിനം മസാജുകളുണ്ട്. മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത്തരം ചില മസാജുകളെ കുറിച്ചറിയൂ.

ഫ്രിക്ഷന്‍ മസാജ്

ഫ്രിക്ഷന്‍ മസാജ്

ഇതിലൊന്നാണ് ഫ്രിക്ഷന്‍ മസാജ്. ഇതിനായി കൈകള്‍ കൂട്ടിത്തിരുമ്മുക. ചൂടു തോന്നുന്നതു വരെ ഇതു ചെയ്യണം. പിന്നീട് ഈ കൈകള്‍ കൊണ്ട് താഴെ നിന്നും മുകളിലേയ്ക്കു സ്തനങ്ങള്‍ മസാജ് ചെയ്യുക. ഇത് സര്‍കിള്‍ രീതിയില്‍ ചെയ്യണം. വലതു കൈ ക്ലോക്ക് വൈസ് രീതിയിലും ഇടതു കൈ ആന്റി ക്ലോക്ക് വൈസ് രീതിയിലും പിടിച്ചു വേണം, മസാജ് ചെയ്യാന്‍. ഇത് ദിവസവും രാവിലെയും രൊത്രിയിലിലും 20-30 മിനിറ്റു വരെ ചെയ്യുക. ഫലമുണ്ടാകും.

ചി മസാജ്

ചി മസാജ്

ചി മസാജ് എന്നൊരു മസാജ് രീതിയും മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്നുണ്ട്. ഇത് മസാജ് മാത്രമല്ല, അക്യുപംങ്ചര്‍ ഗുണവും നല്‍കുന്ന ഒന്നാണ്. മാറിടത്തില്‍ വിരല്‍ത്തുമ്പു വച്ച് പതുക്കെ അമര്‍ത്തുക. പിന്നീട് സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. ഉള്‍ഭാഗത്തേക്കായാണ് ചെയ്യേണ്ടത്. ഇത് ദിവസവും 40-50 തവണ വരെ ചെയ്യാം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

കൊക്കോ ബട്ടര്‍

കൊക്കോ ബട്ടര്‍

മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍ ഉപയോഗിച്ചുള്ള മസാജ്. കൊക്കൊ ബട്ടര്‍ ക്രീം ഉപയോഗിച്ചു മാറിടം മസാജ് ചെയ്യാം. മുകളില്‍ നിന്നും താഴേയ്ക്കാണ് എല്ലാ തവണയും മസാജ് ചെയ്യേണ്ടതെന്ന കാര്യം ഓര്‍ക്കുക. മാറിടങഅങള്‍ക്ക് ഉറപ്പു നല്‍കാനും മാറിടങ്ങളുടെ വളര്‍ച്ചയ്ക്കും ഇതു സഹായിക്കുന്നു. ഇതും ദിവസവും 40-50 തവണ വരെ ചെയ്യാം.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു മസാജാണ്. ഇതിന് എള്ളെണ്ണ ഉപയോഗിയ്ക്കാം. ഇതു പുരട്ടി സര്‍കുലാര്‍ രീതിയില്‍ മാറിടം മസാജ് ചെയ്യാം. എള്ള് ഈസ്ട്രജന്‍ സമ്പുഷ്ടമായ ഒന്നാണ്. എള്ളു കഴിയ്ക്കുന്നതും എള്ളെണ്ണ കൊണ്ടു മാറിടം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഭര്‍ത്താവ് മസാജ് ചെയ്യുന്നത്

ഭര്‍ത്താവ് മസാജ് ചെയ്യുന്നത്

ഇതുപോലെ രസകരമായ മറ്റൊന്നാണ് സ്തന വളര്‍ച്ചയ്ക്ക് ഭര്‍ത്താവ് മസാജ് ചെയ്യുന്നത് സഹായിക്കുമെന്നത്. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നുമാണ്. ഭര്‍ത്താവിനെ കൊണ്ട് മാറിടങ്ങള്‍ മസാജ് ചെയ്യിക്കുമ്പോള്‍ പ്രോലാക്ടിന്‍ എന്ന ഒരു പ്രത്യേക ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. പ്രോലാക്ടിന്‍ തന്നെയാണ് പ്രസവ ശേഷം പാലുണ്ടാകാന്‍ സഹായിക്കുന്നത്. മാറിടം ചുരത്തുന്നന്നതിനു കാരണം, ഇതേ തോന്നല്‍ ഉണ്ടാകുന്നതിനു കാരണം ഈ ഹോര്‍മോണാണ്.

സോയ, പപ്പായ

സോയ, പപ്പായ

ചില പ്രത്യേക ഭക്ഷണങ്ങളും മാറിട വളര്‍ച്ചയെ സഹായിക്കുന്നവയാണ്. സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും. മുളപ്പിച്ച ധാന്യങ്ങളും സ്തനവലിപ്പത്തെ സഹായിക്കുന്നവയാണ്. മത്തി പോലുള്ള മത്സ്യങ്ങള്‍ കഴിയ്ക്കുന്നതും മാറിട വലിപ്പത്തെ സഹായിക്കുന്ന ഘടകമാണ്. ഇവയും സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കുന്നു. ഒലീവ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവയും മാറിട വലിപ്പത്തിനും സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാനും സഹായകമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ചെയ്യുന്നത്.

ബദാം, ബട്ടര്‍ ഫ്രൂട്ട്

ബദാം, ബട്ടര്‍ ഫ്രൂട്ട്

ബദാം, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്തനവലിപ്പത്തിനും മാത്രമല്ല, മാറിടവേദന, മാറിടത്തില്‍ തടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. നട്‌സ് കഴിയ്ക്കുന്നതു മാറിട വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഘടകമാണ്

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്, ഇതിന്റെ ഓയില്‍ എന്നിവയും മാറിട വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്‍ അളവ് ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ വളരെ സഹായകമാണ്.

English summary

Different Breast Massages For Breast Enlargement

Different Breast Massages For Breast Enlargement, Read more to know about,
X
Desktop Bottom Promotion