Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ചെറുപയര്‍ പൊടിയിട്ട് തേച്ച് കുളിക്കണം ദിവസവും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള് നേരിടുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വിപണിയില്‍ ലഭ്യമാവുന്ന ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ചര്‍മ്മത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏത് സൗന്ദര്യപ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉപയോഗിക്കപ്പെടേണ്ടത് ചെറുപയര്‍ തന്നയാണ്. ചെറുപയര്‍ കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാം. കുളിക്കുമ്പോള്‍ അല്പം ചെറുപയര്‍ പൊടിയിട്ട് കുളിച്ച് നോക്കൂ, ഇത് ശരീരസംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല സൗന്ദര്യവും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം.
നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കണ്ണിനു ചുറ്റും ബദാം ഓയില്‍, ഒരാഴ്ച കഴിഞ്ഞാല്‍ കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ചെറുപയര്‍ പൊടി ഇട്ട് കുളിച്ച് നോക്കൂ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ദിവസവും ചെറുപയര്‍ പൊടിയിട്ട് കുളിച്ച് നോക്കൂ.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് എപ്പോഴും ചെറുപയര്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചെറുപയര്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്.
ഇത് ആരോഗ്യത്തിന്റെ കാര്യത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതിന് ചെറുപയര്‍ ഉപയോഗിക്കാവുന്നത് നല്ലതാണ്. ചെറുപയര്‍ ഉപയോഗിച്ചാല്‍ അത് സൗന്ദര്യത്തിന് അത് എങ്ങനെയെല്ലാ സഹായിക്കുന്നു എന്ന് നോക്കാം.

ചര്‍മ്മത്തിന്റെ നിറം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ ഉപയോഗിച്ച് കുളിക്കുന്നത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചെറുപയര്‍ പൊടി ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയര്‍ പൊടി പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം
ചെറുപയര്‍ ചെറിയ ഒരു പാത്രത്തിലിട്ട് വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്പം ബദാം എണ്ണ മിക്സ് ചെയ്യുക. ഇത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്കുന്നു. തിളക്കം മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ സൗന്ദര്യ പ്രശ്നങ്ങളിലൂടെ നമുക്ക് ചെറുപയറിലൂടെ പരിഹാരം കാണാം എന്ന് നോക്കാം.

വരണ്ട ചര്‍മ്മം
വരണ്ട ചര്‍മം സൗന്ദര്യസംരക്ഷണത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചെറുപയര്‍ പൊടി സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ മോയ്സ്ചുറൈസ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യമുള്ള ചര്‍മം നിലനിര്‍ത്തുന്നതിന് ചെറുപയര്‍ പൊടി നല്ലതാണ്.

ഉപയോഗിക്കേണ്ട വിധം
പാലും ചെറുപയറും ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. അതിനായി രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ പാലില്‍ കുതിര്‍ത്ത് വെക്കാം. ഇത് അടുത്ത ദിവസം രാവിലെ നല്ലതു പോലെ അരച്ച് കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് കഴുത്തിലും മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കുളിക്കാം. ഇത് ചര്‍മ്മത്തില്‍ വില്ലനാവുന്ന പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ കാരണമാകുന്നു.

അമിത രോമ വളര്‍ച്ച
പല സ്ത്രീകളേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് അമിത രോമവളര്‍ച്ച. അതിന് പരിഹാരം കാണുന്നതിന് ഇനി നമുക്ക് ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ രോമം കളയുന്നതിന് സഹായിക്കുന്നു. മുഖത്തെ മാത്രമല്ല ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് ചെറുപയര്‍ പൊടി. എന്നും തേച്ചു കുളിക്കാന്‍ താഴെ പറയുന്ന രീതിയില്‍ ചെറുപയര്‍ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം
നൂറ് ഗ്രാം ചെറുപയര്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടിയുമായി മിക്സ് ചെയ്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പ്രത്യേകിച്ച് ചുണ്ടിലും താടിയിലും എല്ലാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

മുഖത്തെ കരുവാളിപ്പ്
മുഖത്തെ കരുവാളിപ്പ് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറുപയര്‍. സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാവുന്ന കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടിയിലുള്ള കുളി. അതിനായി ചെറുപയര്‍ എങ്ങനെയെ്ല്ലാം തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കാന്‍
കാല്‍കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അത് രാവിലെ നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടീസ്പൂണ്‍ തൈരില്‍ ഇത് മിക്സ് ചെയ്ത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യമുള്ള ചര്‍മ്മവും നല്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മുകളില്‍ പറഞ്ഞവയെല്ലാം.



Click it and Unblock the Notifications











