For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീക്ക് ആത്മവിശ്വാസം നല്‍കും സ്തനങ്ങള്‍ക്ക്

ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങള്‍ പല വിധത്തിലാണ് സൗന്ദര്യത്തേയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കുന്നു

|

ഏത് സ്ത്രീക്കും ആത്മവിശ്വാസം നല്‍കുന്ന കാര്യത്തില്‍ ശരീര സൗന്ദര്യം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ കുറച്ച് പ്രായമാകുന്നതോടെ പലര്‍ക്കും ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് സ്തനസൗന്ദര്യമായിരിക്കും. പല സ്ത്രീകളിലും ആദ്യ പ്രസവത്തിനു ശേഷം സ്തനങ്ങളുചെ സൗന്ദര്യത്തിന് ഇടിവ് സംഭവിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ്, അയഞ്ഞ് തൂങ്ങിയ മാറിടം എന്നിവയെല്ലാം പല വിധത്തില്‍ സൗന്ദര്യത്തിന് ഇടിവ് വരുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇതിനെയെല്ലാം പ്രതിരോധിച്ച് സ്തനസൗന്ദര്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും അധികം ഇതിന് സഹായിക്കുന്നത്.

വിയര്‍പ്പ് നാറ്റത്തിന് പെട്ടെന്ന് പരിഹാരംവിയര്‍പ്പ് നാറ്റത്തിന് പെട്ടെന്ന് പരിഹാരം

സ്തന സൗന്ദര്യം പല വിധത്തിലാണ് സ്ത്രീകളെ ബാധിക്കുന്നത്. പലരും സ്തനങ്ങളുടെ വലിപ്പം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ശ്രമിക്കുന്നത്. വ്യായാമം ചെയ്തും മറ്റും ഇതിന് ശ്രമിക്കുമ്പോള്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളും അല്‍പം ശ്രദ്ധിക്കണം. പലര്‍ക്കും പ്രായം കൂടുന്തോറും സ്തനങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. മാറിടങ്ങളുടെ സൗന്ദര്യത്തില്‍ പെട്ട ഒരു പ്രധാന ഘടകം മാറിടങ്ങളുടെ ഉറപ്പു കൂടിയാണ്. ഉറപ്പുള്ള മാറിടങ്ങള്‍, അതായത് അയഞ്ഞുതൂങ്ങാത്ത മാറിടങ്ങള്‍ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണ്.

മാറിടങ്ങളുടെ ഉറപ്പിനെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പ്രായക്കൂടുതല്‍ മുതല്‍ ശരിയായ അളവിലല്ലാത്ത ബ്രാ വരെ ഉള്‍പ്പെടുന്നു.എന്നാല്‍ ഇനി പ്രകൃതിദത്തമായ വഴികളിലൂടെ ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതിന് കഴിയുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തില്‍ പ്രതികൂലമായുണ്ടാവുന്ന അവസ്ഥക്ക് ഇതിലൂടെ പരിഹാരം കാണാം.

സ്തനസൗന്ദര്യത്തിന് ഇടിവ് സംഭവിക്കുന്നത് സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നമുക്ക് പല വിധത്തില്‍ ഉള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്തനസൗന്ദര്യം വീണ്ടെുക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

സ്തനസൗന്ദര്യത്തിന് സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ് മുട്ടയുടെ മഞ്ഞ. ഇത് അയഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ക്ക് ഉറപ്പ് നല്‍കി സൗന്ദര്യം നിലനിര്‍ത്തുന്നു. മുട്ടയുടെ രണ്ട് മഞ്ഞക്കരു എടുക്കുക. ഇതിലേക്ക് കുക്കുമ്പര്‍ അരച്ച് ചേര്‍ക്കുക. ഇത് സ്തനങ്ങളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്താല്‍ അത് സ്തനങ്ങളുടെ ആരോഗ്യത്തിനും ഉറപ്പിനും നിറത്തിനും സഹായിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്.

 ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ ഉപയോഗിച്ച് സ്തനങ്ങളുടെ ഈ ഒരു പ്രതിസന്ധി നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ബദാം ഓയിലിലേക്ക് അല്‍പം പാല്‍പ്പാട മിക്‌സ് ചെയ്ത് ഇത് സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുകളില്‍ നിന്ന് താഴോട്ടാണ് തേച്ച് പിടിപ്പിക്കേണ്ടത്. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് സ്തനങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സൗന്ദര്യമുള്ള അഴകുള്ള സ്തനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

 തൈരും മുട്ടയും

തൈരും മുട്ടയും

തൈരും മുട്ടയും സ്തന സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. തൈര് എടുത്ത് അതിലേക്ക് അല്‍പം മുട്ട ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്താല്‍ അത് ഏത് വിധത്തിലും സ്തനങ്ങള്‍ക്ക് ഉറപ്പ് ലഭിക്കുകയും അയഞ്ഞ് തൂങ്ങിയ സ്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് അഞ്ച് മിനിട്ട് തേച്ച് പിടിപ്പിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ഇത്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഇത്.

പഴം തേക്കുന്നത്

പഴം തേക്കുന്നത്

പഴം തേക്കുന്നതും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പഴം. നല്ലതു പോലെ പഴുത്ത പഴം തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം തൈരില്‍ പഴം മിക്‌സ് ചെയ്ത് തേക്കുന്നത് ശീലമാക്കുക. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. പെട്ടെന്ന് തന്നെ ഇത് സ്തന സൗന്ദര്യത്തിന് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നല്ലൊരു ബ്ലീച്ച് ആണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി അതിലേക്ക് അല്‍പം മുട്ടയുടെ വെള്ള ചേര്‍ത്ത് ഇത് സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. സ്തനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതിനും ഇത് നല്ലതാണ്. ഇരുപത് മിനിട്ടെങ്കിലും ഇത് കൊണ്ട് മസ്സാജ് ചെയ്യണം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ സ്തനസന്ദര്യത്തിന്റെ കാര്യത്തിലും പല വിധത്തില്‍ സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് സ്തന സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. സ്തനങ്ങള്‍ക്ക് ഉറപ്പും അയഞ്ഞ മാറിടത്തിന് ഉറപ്പും നല്‍കുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍.

 തേനും മുട്ടയും

തേനും മുട്ടയും

തേനും മുട്ടയും മിക്‌സ് ചെയ്ത് തേക്കുന്നത് സ്തന സൗന്ദര്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും മിക്‌സ് ചെയ്ത് ഇത് സ്തനങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് സ്തനങ്ങള്‍ക്ക് ദൃഢതയും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നു. 15 മിനിട്ടെങ്കിലും ഇത് കൊണ്ട് സ്തനങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് ദിവസവും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് സ്തന സൗന്ദര്യത്തിന് സഹായിക്കുന്നു.

English summary

breast mask for breast enhancement

breast mask for breast enhancement read on to know more about it.
X
Desktop Bottom Promotion