For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കക്ഷം ഷേവ് ചെയ്യണ്ടത് നിര്‍ബന്ധം, കാരണമിതാണ്

|

പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ രോമവളര്‍ച്ചയും സാധാരണമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും കക്ഷത്തിലെ രോമം പലരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള അവസ്ഥ പോലും പലപ്പോഴും ഇത്തരം രോമങ്ങളിലൂടെ പലര്‍ക്കും നഷ്ടപ്പെടുന്നു. സ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഇത്തരം അവസ്ഥകള്‍ പ്രതിസന്ധികള്‍ തീര്‍ക്കുന്നു. വിയര്‍പ്പ് നാറ്റം പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ കൈക്കുഴ ഷേവ് ചെയ്യേണ്ടതാണ് എന്ന് പറയുന്നത്. കൈക്കുഴ ഷേവ് ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

<strong>നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍</strong>നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍

പുരുഷന്‍മാരും സ്ത്രീകളും ഒരു പോലെ കൈക്കുഴ ഷേവ് ചെയ്യാന്‍ ശ്രമിക്കണം. സാധാരണയില്‍ കവിഞ്ഞ വിയര്‍പ്പ് നാറ്റം പലപ്പോഴും പലരേയും അസ്വസ്ഥരാവാറുണ്ട്. അമിതമായി വിയര്‍ക്കുന്നവരിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ നിര്‍ന്ധമായും കൈക്കുഴ ഷേവ് ചെയ്യണം എന്ന് പറയുന്നത്. വിയര്‍പ്പ് നാറ്റത്തെ പരിഹരിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കൈക്കുഴ ഷേവ് ചെയ്യുന്നത്. ഇത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന്. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

രോമവും വിയര്‍പ്പും

രോമവും വിയര്‍പ്പും

പലപ്പോഴും പലരേയും പ്രതിസന്ധിയില്‍ ആക്കുന്നത് കക്ഷത്തിലെ രോമവും അധിക വിയര്‍പ്പും തന്നെയാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ കൈക്കുഴ ഷേവ് ചെയ്യുന്നത് നല്ലതാണ്. ഓരോരുത്തരിലും വിയര്‍പ്പ് ഒരു പോലെ ആവുകയില്ല. വിയര്‍പ്പ് കുറയുന്നതിന് ഷേവ് ചെയ്യുന്നത് പലപ്പോഴും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കക്ഷത്തിലെ രോമവും വിയര്‍പ്പും ഇല്ലാതാക്കാന്‍ ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ജോലിക്ക് വേണ്ടി

ജോലിക്ക് വേണ്ടി

പലപ്പോഴും ജോലി ചെയ്യുമ്പോള്‍ അത് പല വിധത്തില്‍ നിങ്ങളിലെ വിയര്‍പ്പ് ഉത്പാദനത്തിനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളൊരു മോഡലോ അത്ലറ്റോ ആണെങ്കില്‍ നിര്‍ബന്ധമായും കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ പ്രൊഫഷനില്‍ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. കക്ഷത്തില്‍ ഉണ്ടാവുന്ന അമിത വിയര്‍പ്പിനേയും ദുര്‍ഗന്ധത്തേയും അകറ്റുന്നതിന് സഹായിക്കുന്നു കക്ഷം ഷേവ് ചെയ്യുന്നത്.

 ശരീര ദുര്‍ഗന്ധം

ശരീര ദുര്‍ഗന്ധം

വിയര്‍പ്പ് നാറ്റം തന്നെയാണ് പലപ്പോഴും വലിയ രീതിയില്‍ ഉള്ള ശരീര ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം. ഇത് മറ്റുള്ളവരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനാണ് കക്ഷം ഷേവ് ചെയ്യേണ്ടതിന്റെ ആവശ്യകത. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയെ മറികടക്കുന്നതിനും കക്ഷം ഷേവ് ചെയ്യുന്നത് നല്ലതാണ്. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വിയര്‍പ്പ് നാറ്റവും ശുചിത്വവും

വിയര്‍പ്പ് നാറ്റവും ശുചിത്വവും

വിയര്‍പ്പ് നാറ്റവും ശുചിത്വവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. വിയര്‍പ്പ് നാറ്റത്തിന് വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും വിയര്‍പ്പ് നാറ്റം നമ്മുടെ വ്യക്തിശുചിത്വത്തെ അളക്കുന്ന ഒന്നാണ്. വിയര്‍പ്പ് നാറ്റവും കക്ഷത്തിലെ രോമവും കൂടിച്ചേര്‍ന്ന് ബാക്ടീരിയക്കുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഷേവിംഗ്. അതുകൊണ്ട് സ്ത്രീ ആയാലും പുരുഷനായാലും കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധിക്കേണ്ടവ ഇവയാണ്

ശ്രദ്ധിക്കേണ്ടവ ഇവയാണ്

എന്നാല്‍ കക്ഷം ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ശ്രദ്ധയോടെ ചെേയ്യണ്ട ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.

 ഷേവ് ചെയ്യുമ്പോള്‍

ഷേവ് ചെയ്യുമ്പോള്‍

കക്ഷം ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കക്ഷം ഭയങ്കര സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു ഏരിയ ആണ്. അതുകൊണ്ട് തന്നെ കക്ഷം ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഷേവ് ചെയ്യുമ്പോള്‍ നനവോട് കൂടി ചെയ്യാന്‍ ശ്രമിക്കുക. മാത്രമല്ല പച്ചവെള്ളത്തിന് പകരം ചൂടു വെള്ളം ഉപയോഗിക്കുക. ഇത് അണുബാധ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

പൂര്‍ണമായും മാറ്റുക

പൂര്‍ണമായും മാറ്റുക

കക്ഷത്തിലെ രോമം ഷേവ് ചെയ്യുമ്പോള്‍ അത് പൂര്‍ണമായും കളയണം. കാരണം ഇല്ലെങ്കില്‍ ഇത് കക്ഷത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അസ്വസ്ഥതകളെ ഒഴിവാക്കാന്‍ വേണ്ട് കക്ഷം ക്ലീന്‍ ചെയ്യുമ്പോള്‍ പൂര്‍ണമായും കളയാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. പലപ്പോഴും മുഴുവന്‍ ഷേവ് ചെയ്യാത്തത് മുറിവുണ്ടാവുന്നതിനും മറ്റും കാരണമാകുന്നു.

ഷേവ് ചെയ്ത ശേഷം

ഷേവ് ചെയ്ത ശേഷം

ഷേവ് ചെയ്ത ശേഷം ലോഷനോ ബാമോ പുരട്ടാന്‍ ശ്രദ്ധിക്കണം. ഇത് ചെയ്യാതിരിക്കുന്നത് പല വിധത്തിലുള്ള അലര്‍ജികളോ അണുബാധയോ ചൊറിച്ചിലോ ഉണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ആഫ്റ്റര്‍ലോഷന്‍ പുരട്ടാവുന്നതാണ്. ഷേവ് ചെയ്ത ശേഷം ലോഷന്‍ പുരട്ടാന്‍ മറക്കരുത്.

സ്പ്രേ ഉപയോഗിക്കുമ്പോള്‍

സ്പ്രേ ഉപയോഗിക്കുമ്പോള്‍

ഷേവ് ചെയ്ത ശേഷം ബോഡി സ്പ്രേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഷേവിംഗിനിടെ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

 കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

പലരും ഷേവ് ചെയ്തതിനു ശേഷം സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ് കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്. എന്നാല്‍ ഒരിക്കലും അത് ചെയ്യരുത്. ഇത് കക്ഷത്തില്‍ കറുപ്പ് വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും കക്ഷത്തില്‍ പൗഡര്‍ ഇടരുത്. ഇത് കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

benefits of shaving armpits

In this article we explained some benefits of shaving armpits, read on.
Story first published: Wednesday, August 29, 2018, 16:37 [IST]
X
Desktop Bottom Promotion