Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ?
ആരോഗ്യത്തിനും ചർമ്മത്തിനും കാരറ്റ്
വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കാരറ്റ് ചർമ്മത്തിന്റെ പ്രശനങ്ങൾ അകറ്റും .
മധുരവും ക്രഞ്ചിയുമായ കാരറ്റിനെ ഹിന്ദിയിൽ ഗാജർ എന്നും ഗജ്ജാര ഗാഢ എന്ന് തെലുങ്കിലും മംഗൾ മലങ്കി എന്ന് തമിഴിലും കാരറ്റ് എന്ന് മലയാളത്തിലും ഗാജരി എന്ന് കന്നടയിലും ഗസാർ എന്ന് മറാത്തിയും ഗാജർ എന്ന് പഞ്ചാബിയിലും ബംഗാളിയിലും പറയുന്നു.കാരറ്റ് പച്ചക്കറികളിൽ പ്രധാന സ്ഥാനത്തു ഉണ്ട്.പച്ചയോടെ വെറുതെ കഴിക്കാനും ഇഷ്ടപ്പെടാത്ത ആരാണുള്ളത്?

കാരറ്റിനെക്കുറിച്ചു ചില വസ്തുതകൾ
ഇത് വേരിൽ നിന്നുള്ള ഒരു പച്ചക്കറിയാണ്.അപ്പിയസി അഥവാ അംബെല്ലിഫെറസ് കുടംബത്തിൽ പെട്ട ചെടിയാണിത്.പാഴ്സലി,പാര്സനിപ് ,ദിൽ ,കുമിൻ എന്നിവ ഈ കുടുംബത്തിൽ പെടുന്നവയാണ്.പച്ച ഇലകളും നീളമുള്ള തണ്ടും കഴിക്കാൻ പാകത്തിനുള്ള ഓറഞ്ചു വേരും അതാണ് കാരറ്റ്.ഇളം കാരറ്റുകൾ പാകമെത്താത്തതിനാൽ മണം കുറവായിരിക്കും
ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ പച്ചക്കറികളാണ് ഇവയെന്ന് വിശ്വസിക്കുന്നു.ചുവപ്പ്,കറുപ്പ്,മഞ്ഞ,വെള്ള,പർപ്പിൾ എന്നീ നിറങ്ങളിൽ ഇവ നേരത്തെ കണ്ടിരുന്നു.ഇത് അഫ്ഗാനിസ്ഥാനിലാണ് ആദ്യം വിളവെടുത്തത്.പുറത്തു പർപ്പിൾ നിറവും അകത്ത് മഞ്ഞ നിറവും ആയിരുന്നു.പിന്നീട് ഇളം ഓറഞ്ചു നിറത്തിലെ കാരറ്റുകൾ രൂപപ്പെടുത്തിയത് ഡച്ചുകാരാണ്.അതാണ് ഇപ്പോൾ നമുക്ക് സാധാരണയായി ലഭിക്കുന്നത്.

പല ചികിത്സയ്ക്കും ,ചില രോഗങ്ങൾക്കും കാരറ്റ് ജ്യൂസ് തെറാപ്പി ഉപയോഗിക്കാറുണ്ട്.ആദ്യ കാലത്തു ഇത് പലതരം മരുന്നുകൾക്കാണ് ഉപയോഗിച്ചിരുന്നത്.ഇത് പാകം ചെയ്തും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.സൂപ്പ്,സോസ്,ബ്രെഡ് എന്നിവയിലും കൊഴുപ്പിന് പകരമായും ഉപയോഗിക്കാറുണ്ട്.തണുപ്പ് കാലത്തു ഊർജ്ജം പകരാനായി ഒരു ബൗൾ ആവി പറക്കുന്ന കാരറ്റ് ജ്യൂസ് ധാരാളമാണ്
ഇത്രയും ശക്തനായ കാരറ്റ് കലോറി കുറവും കൊഴുപ്പ് ഒട്ടും ഇല്ലാത്തതുമാണ്.ഇത് വിറ്റാമിൻ എ യും ധാരാളം ആന്റി ഓക്സിഡന്റും നിങ്ങൾക്ക് നൽകും.ചർമ്മം ,മുടി,ആരോഗ്യം എന്നിവയ്ക് കാരറ്റ് കൊണ്ടുള്ള ഗുണങ്ങൾ ചുവടെ കൊടുക്കുന്നു

കാരറ്റ് കൊണ്ടുള്ള ചർമ്മ ഗുണങ്ങൾ
ചർമ്മത്തിന് കാരറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്.വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കാരറ്റ് ചർമ്മത്തിന്റെ പ്രശനങ്ങൾ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യും.
ചർമ്മത്തിനുള്ള കാരറ്റിന്റെ ഗുണങ്ങൾ ഇവയാണ്
1 തിളക്കമുള്ള ചർമ്മം
കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും.ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്.ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്‌ക്കായും ഉപയോഗിക്കാവുന്നതാണ്.കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും
2 പാടുകൾ മാറ്റാൻ
കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്.കാരറ്റ് പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ പാടും മാലിന്യവും നീക്കും

3 പ്രായക്കുറവ്
വിറ്റാമിൻ സി അടങ്ങിയ കാരറ്റ് കൊളാജൻ പ്രവർത്തനത്തിന് സഹായിക്കും.കൊളാജന് എന്ന പ്രോട്ടീനാണ് ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിയന്ത്രിക്കുന്നത്.ഇത് ചുളുക്കുകൾ മാറ്റുകളും പ്രായക്കൂടുതൽ അകറ്റുകയും ചെയ്യുന്നു.വിറ്റാമിൻ എ യും ആന്റി ഓക്സിഡന്റുകളും ചർമ്മത്തിലെ നിറവ്യത്യാസം ,ചുളുക്ക്,പ്രായം എന്നിവ നിയന്ത്രിക്കാൻ മികച്ചതാണ്
4 സൂര്യനിൽ നിന്നും സംരക്ഷണം
കാരറ്റിലെ ബീറ്റാ കരോട്ടിൻ ചർമ്മത്തിന് ഗുണകരമായ വിറ്റാമിൻ എ ഉണ്ടാക്കുന്നു.ഇത് ചർമ്മപ്രശനങ്ങൾ അകറ്റാനും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും ഉത്തമമാണ്.ആന്റി ഓക്സിഡന്റും കരോട്ടിനോയിഡും ചർമ്മത്തിന് പ്രതിരോധശേഷി കൊടുക്കുകയും സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.അതിനാൽ വേനൽക്കാലത്തു കാരറ്റ് ജ്യൂസ് കുടിക്കുന്നത് ഉത്തമം ആണ്

5 വരണ്ട ചർമ്മത്തിന് മികച്ചത്
പൊട്ടാസ്യത്തിന്റെ അഭാവമാണ് ചർമ്മത്തിന് വരൾച്ച ഉണ്ടാക്കുന്നത്.അതിനാൽ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
6 ചർമ്മ ചികിത്സയ്ക്ക്
പല രോഗങ്ങളും വരാതെ തടയാൻ കാരറ്റിന് കഴിയും.ആന്റി ഓക്സിഡന്റുകള് അടങ്ങിയ ഈ പച്ചക്കറി കുരുക്കൾ,മുഖക്കുരു,ചൊറിച്ചിൽ,ഡെർമാറ്റിറ്റിസ് തുടങ്ങിയ ചർമ്മ രോഗങ്ങൾക്കും വിറ്റാമിൻ എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ തടയാനും മികച്ചതാണ്.എന്നാൽ കാരറ്റ് അമിതമായി കഴിച്ചാൽ ചർമ്മത്തിന് മഞ്ഞ നിറം താൽക്കാലികമായി ഉണ്ടാകും എന്ന് കൂടി ഓർമ്മിക്കുക

7 മുറിവ് ഉണക്കാൻ
കാരറ്റിന് മുറിവ് ശമിപ്പിക്കാനുള്ള കഴിവുണ്ട്.പച്ചയോ ചുരണ്ടിയതോ ആയ കാരറ്റ് മുറിവ് ,വീക്കം എന്നിവയിൽ വച്ചാൽ പെട്ടെന്ന് സുഖപ്പെടും.ആന്റി ഇൻഫ്ളമേറ്ററി ഗുണമാണ് ഇതിന് സഹായിക്കുന്നത്
8 കാരറ്റ് മോയിസ്ച്യുറൈസിങ് ഫെയിസ് മാസ്ക്
ആവശ്യമുള്ളവ
2 സ്പൂൺ ചുരണ്ടിയ കാരറ്റ്
ഒരു സ്പൂൺ തേൻ
ഒരു സ്പൂൺ മിൽക്ക് ക്രീം
ഏതാനും തുള്ളി ഒലിവെണ്ണ
ഉപയോഗക്രമം
കാരറ്റ് പേസ്റ്റ് പോലെ അരച്ച് ഒരു ബൗളിൽ വയ്ക്കുക. അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് യോജിപ്പിക്കുക.വീട്ടിൽ തയ്യാറാക്കാവുന്ന കാരറ്റ് മോയിസ്ചയറൈസിങ് ഫേഷ്യൽ പാക്ക് തയ്യാറായി കഴിഞ്ഞു .
മുഖം ക്ലൻസാർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം കാരറ്റ് മാസ്ക് പുരട്ടുക.10 -15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.നിങ്ങളുടെ തിളക്കമുള്ള മൃദുവായ നനവുള്ള ചർമ്മം അനുഭവിച്ചറിയാം

9 കാരറ്റ് കാമിങ് ഫേഷ്യൽ സ്പ്രേ
നിങ്ങളുടെ ചർമ്മത്തിൽ ധാരാളം സൂര്യപ്രകാശവും പൊടിയും അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടോ?കാരറ്റ് സ്പ്രേ കൊടുത്തുകഴിഞ്ഞാൽ നിങ്ങളുടെ ചർമ്മം വളരെ സ്മൂത്ത് ആകും
ഫ്രഷ് കാരറ്റിൽ നിന്നും ജ്യൂസ് എടുത്തു അതിലേക്ക് 2 ഭാഗം റോസ് വാട്ടറും ചേർക്കുക.
ഇത് പഴയ ക്ലൻസാർ കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കുക
സ്പ്രേ ഉപയോഗിക്കാൻ തയ്യാറായി കഴിഞ്ഞു.നിങ്ങൾ ഇത് ശരീരം മുഴുവൻ സ്പ്രേ ചെയ്താൽ ചൂടും,പൊടിയും ,സൂര്യപ്രകാശം ഏറ്റ പൊള്ളലും മാറിക്കിട്ടും
കാരറ്റ് മുടിക്ക് നൽകുന്ന ഗുണങ്ങൾ
കാലാകാലങ്ങളായി മുടിയുടെ വളർച്ചയ്ക്കും കട്ടി കൂടാനും കാരറ്റ് ഉപയോഗിക്കാറുണ്ട്.വിറ്റാമിൻ എ അടങ്ങിയിട്ടുള്ള കാരറ്റിന് മുടിക്കായി ധാരാളം ഗുണങ്ങൾ ചെയ്യാനാകും

10 മുടി കൊഴിച്ചിൽ ചികിത്സിക്കാൻ
ധാരാളം വിറ്റാമിനുകൾ അടങ്ങിയ കാരറ്റ് മുടി കൊഴിച്ചിലിന് പരിഹാരമാണ്.ഇത് കട്ടിയുളള മുടി നിങ്ങൾക്ക് നൽകും.കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യമുള്ള തലമുടി നിങ്ങൾക്ക് നൽകും
11 മുടി വളർച്ച ത്വരിതപ്പെടുത്തുന്നു
3 -4 ഔൺസ് കാരറ്റ് ജ്യൂസ് ഉണ്ടെങ്കിൽ നല്ല കട്ടിയുള്ള തലമുടി ലഭിക്കും.വിറ്റ്റാമിൻ സി യും വിറ്റാമിൻ ഇ യും തലയോട്ടിലെ രക്തപ്രവാഹം കൂട്ടുന്നു.അങ്ങനെ മുടി വളർച്ച ത്വരിതപ്പെടുന്നു



Click it and Unblock the Notifications
