Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
വെള്ളത്തില്‍ ലേശം ഉപ്പു ചേര്‍ത്തു കുളിയ്ക്കൂ
വെള്ളത്തില്‍ ലേശം ഉപ്പു ചേര്‍ത്തു കുളിയ്ക്കൂ
കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന് ഉന്മേഷം നല്കുന്ന ഒന്നു കൂടിയാണത്.
കുളിയ്ക്കുവാന്‍ പലര്‍ക്കും പല രീതികളുണ്ടാകും. ചിലര്‍ രാവിലെ കുളിയ്ക്കുന്നവരാണ്. ചിലര്‍ വൈകീട്ടോ രാത്രിയിലോ, ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നവരുണ്ട്, എത്ര തണുപ്പെങ്കിലും തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നവരും കുറവല്ല. എണ്ണ തേച്ചു കുളിയ്ക്കുന്നവരും തലയില്‍ താളി തേച്ചു കുളിയ്ക്കുന്നവരുമെല്ലാം ധാരാളമുണ്ട്.
കുളിയ്ക്കുന്ന വെള്ളത്തില്‍ ചില സുഗന്ധ തൈലങ്ങള്‍ ചേര്‍ത്തു കുളിയ്ക്കുന്നവരും. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നവരുമെല്ലാം ഉണ്ട്. കുളിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുളിയ്ക്കുന്നവരും കുറവല്ല.
ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവരുമടക്കം ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. പല സൗന്ദര്യ, ആരോഗ്യ ഗുണങ്ങളും ഒരുപോലെ നല്കുന്ന ഒന്നാണിത്ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.
ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് പല തലത്തിലും ചര്‍മസൗന്ദര്യത്തെ സഹായിക്കുന്ന ഒന്നുമാണ്. സാധാരണ ഉപ്പല്ലെങ്കില്‍ ബാത്ത് സാള്‍ട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.

ചര്‍മ സൗന്ദര്യം
ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കം ചെയ്ത് ചര്മദ്വാരം തുറക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിലെ എണ്ണമയവും അഴുക്കും
ചര്‍മത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ഉപ്പ് ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മത്തെ ആരോഗ്യത്തോടെ വയ്ക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. അല്പം ചൂടുളള ഉപ്പു വെള്ളം കൊണ്ടു മുഖം കഴുകുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

ചുളിവും പ്രായക്കൂടുതലും
ചര്‍മത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാന്‍ സാധിയ്ക്കും.

മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ്
ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് നല്ലൊരു സ്ക്രബറിന്റെ ഗുണമാണ് നല്‍കുന്നത്. മൃതകോശങ്ങള്‍ പോകുന്നത് ചര്‍മത്തിന് തിളക്കവും ജീവനും നല്കുന്ന ഒന്നാണ്.

അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴി
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി. ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.

ചര്‍മത്തിലെ ടോക്സിനുകള്‍
ചര്‍മത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ് ഉപ്പു വെള്ളത്തിലെ കുളി. ടോക്സിനുകള്‍ നീക്കം ചെയ്യുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ.് ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്കുന്ന ഒന്നാണ്.

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം
എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയില്‍ ഉല്പാദനം ബാലന്‍സ് ചെയ്യാനും ഇതു സഹായിക്കുന്നു. ഇതു വഴി ചര്‍മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്തി ചര്‍മത്തിന് ആരോഗ്യം നല്കുന്നു.
വിയര്‍പ്പു നാറ്റം പലരേയും അലട്ടുന്ന ഒന്നാണ്. ഉപ്പു ചേര്‍ന്ന വെള്ളത്തിലെ കുളി ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ശരീരത്തിലെ പാടുകളും വടുക്കളുമെല്ലാം
ശരീരത്തിലെ പാടുകളും വടുക്കളുമെല്ലാം അകലാനുള്ള നല്ലൊരു വഴിയാണ് ഉപ്പു വെള്ളത്തിലെ കുളി. ഉപ്പു വെള്ളത്തില്‍ സ്ഥിരം കുളിയ്ക്കുന്നത് ഗുണം നല്‍കും. ഇത്തരം പാടുകള്‍ മെല്ലെ മാഞ്ഞു തുടങ്ങും.

ശരീരത്തിനും
ചര്‍മത്തിനു മാത്രമല്ല ശരീരത്തിനും ഉപ്പുവെള്ളത്തിലെ കുളി ഏറെ ആരോഗ്യം നല്കുന്ന ഒന്നാണ്. സന്ധിവേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതിന്റെ ആല്‍ക്കലി ഗുണമാണ് ഈ പ്രയോജനം നല്‍കുന്നത്.
.

തളര്‍ച്ചയും പേശി വേദനയും
തളര്‍ച്ചയും പേശി വേദനയും മാറാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. വ്യായാമ ശേഷവും നീണ്ട യാത്രകള്‍ക്കു ശേഷവുമെല്ലാം ഉപ്പു ചേര്‍ന്ന ചെറു ചൂടുവെള്ളത്തില്‍ കുളിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications