For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പിനെ ഗുണഗണങ്ങളും സൗന്ദര്യ സംരക്ഷണവും

ഉപ്പിന്‌ നിങ്ങളുടെ ചർമ്മത്തിനും തലമുടിക്കും എണ്ണമറ്റ ഗുണങ്ങൾ നൽകാനാകും.

|

എല്ലാ വീടുകളിലും തീർച്ചയായും കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പാചക ചേരുവയാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണ സാധനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ആലോചിക്കാമോ? നിങ്ങളുടെ ഭക്ഷണസാമഗ്രിയകളിൽ മാന്ത്രികരുചി ചേർക്കുന്ന ഈ വിദ്വാന് നിങ്ങളു ശരീരസൗന്ദര്യത്തെ ആവോളം വർദ്ധിപ്പിക്കാനും സംരക്ഷിക്കാനുമുള്ള കഴിവു കൂടിയുണ്ടെന്ന കാര്യം അറിയാമോ! ഈ മാന്ത്രിക ചേരുവയ്ക്ക് നിങ്ങളുടെ ചർമ്മത്തിനും തലമുടിക്കും ഒക്കെ എണ്ണമറ്റ ഗുണങ്ങൾ നൽകാനാകും.

നമ്മുടെ ശരീരത്തിന് ആവശ്യമായ മിനറലുകളായ മഗ്നീഷ്യവും കാൽസ്യവും സോഡിയവും പൊട്ടാസ്യവും ഒക്കെ ഉപ്പിൽ സമൃദ്ധമായി അടങ്ങിയിരിന്നു. വേണ്ടത്ര മിനറലുകൾ നമ്മളുടെ ശരീരത്തിൽ ഇല്ലെങ്കിൽ നമ്മുടെ ചർമ്മം വരണ്ടുണങ്ങാനും അടർന്ന് പോകാനും സാധ്യതയുണ്ട്. കടൽ ഉപ്പ് അതിന്റെ പരുക്കനായ സഹജഗുണം കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് തടഞ്ഞു നിർത്താൻ സഹായിക്കുന്നു

bty

അതുപോലെതന്നെ നിസ്സാരമായ ഈ കറിക്കോപ്പ് നിങ്ങളുടെ നിത്യേനയുള്ള അനവധി ചർമപ്രശ്നങ്ങളെ നേരിടാൻ പോന്നതാണ്. കേവലമായ ഈ ചേരുവയെ ഉപയോഗിച്ച്കൊണ്ട് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ കഴിയും എന്ന് കേൾക്കുമ്പോൾ ആശ്ചര്യഭരിതരാകുന്നണ്ടോ..? എങ്കിൽ മുഴുവൻ വായിക്കു.. ഉപ്പു കൊണ്ട് നിങ്ങളുടെ വീട്ടിൽ തന്നെ കണ്ടെത്താവുന്ന നുറുങ്ങുവഴികൾ. ഇതാ ഇവിടെ..

bty

ശരീരത്തെ തേച്ചുരയ്ക്കാൻ ഉപയോഗിക്കാം

ഉപ്പ് നിങ്ങളുടെ ശരീരത്തിലെ വരണ്ട ചർമത്തെയും മരിച്ച കോശങ്ങളേയും തുടച്ചു മാറ്റാൻ സഹായിക്കുന്നു. കൂടുതൽ മനോഹരമായും നിർമ്മലമായും ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു ഈ കറിക്കൂട്ട്.

എങ്ങനെ ഉപയോഗിക്കാം :

കാൽക്കപ്പ് ഉപ്പിനോടൊപ്പം അരക്കപ്പ് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഒഴിച്ചുവെക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി എടുത്തശേഷം കുളിക്കുന്ന വേളകളിൽ പതുക്കെ നിങ്ങളുടെ ചർമ്മങ്ങളിൽ തേച്ചുരയ്ക്കാം.. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല മാറ്റം നിങ്ങളിൽ കാണാൻ കഴിയുന്നതാണ്

ഉപ്പിൽ ഒരുപാട് മിനറൽസ് അടങ്ങിയിരിക്കുന്നതിനാൽ, തേനിനോടൊപ്പം ഇഴചേർത്ത് ഇത് ഉപയോഗിച്ചാൽ നിർമലമായ ഒരു മുഖചർമം ലഭിക്കാൻ സാധിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഫെയ്സ് മാസ്കിനെ ചുവടെ പരിചയപ്പെടാം.

എങ്ങനെ ഉപയോഗിക്കാം : രണ്ട് ടീസ്പൂൺ ഉപ്പെടുത്ത് ഒരു ബൗളിലേക്ക് ഇടുക. അതിലേക്ക് നാല് ടീസ്പൂൺ കലർപ്പില്ലാത്ത തേൻ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഈ പെയ്സ്റ്റിനെ നിങ്ങളുടെ ചർമ്മങ്ങളിൽ തേച്ചുപിടിപ്പിക്കുക 10-15 മിനിറ്റ് കാത്തിരുന്നശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പരിശുദ്ധവും നിർമ്മലവുമായ തെളിഞ്ഞ ചർമ്മം നിങ്ങൾക്ക് ഓരോരുത്തർക്കും ലഭിക്കും

bty

സ്കിൻ ടോണറായി ഉപയോഗിക്കാം

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്കും മുഖക്കുരു ധാരാളമുള്ളവർക്കും സ്കിന് ടോണറായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുഖത്തെ സുഷിരങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ഉപ്പിന്റെ ഉപയോഗം ചർമത്തിൽ ഈർപ്പം നിലനിർത്തിക്കൊണ്ടും ചർമ്മത്തെ ശുദ്ധീകരിച്ചു പുനർനിർമിച്ചുകൊണ്ടും നിങ്ങളുടെ പി.എച്ച് ബാലൻസിനെ സന്തുലനാവസ്ഥയിൽ കൊണ്ടുപോകുന്നു. . എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാമെന്നു നമുക്ക് നോക്കാം

എങ്ങനെ ഉപയോഗിക്കാം
:

ഈ മികച്ച ടോണർ സാധാരണമായ രണ്ട് ചേരുവകൾ കൊണ്ട് നിർമിച്ചെടുക്കാം. അതിലൊന്ന് ഉപ്പും മറ്റൊന്ന് ഇളം ചൂടു വെള്ളവുമാണ്. ചെറുതായി ചൂടാക്കിയ വെള്ളത്തിൽ 2 സ്പൂൺ ഉപ്പ് ചേർക്കുക. നന്നായി കലക്കി എങ്കിൽ മാത്രമേ അതിൽ ഇട്ടിരിക്കുന്ന ഉപ്പ് പൂർണമായും അലിഞ്ഞുചേരാൻ സാധിക്കുകയുള്ളൂ. അതിനു ശേഷം സ്പ്രേ ചെയ്യാൻ കഴിയുന്ന ഒരു കുപ്പിയിലേക്ക് ഈ ഉപ്പുജലം പകർത്തി സൂക്ഷിച്ചശേഷം എപ്പോൾ വേണമെങ്കിലും ഇത് നിങ്ങൾക്ക് മുഖത്ത് തളിക്കാനായി ഉപയോഗിക്കാവുന്നതാണ്

bty

താരന്‍ അകറ്റാന്‍ സഹായിക്കുന്നു

തലയോടിന്റെ ചർമ്മങ്ങളെ വരണ്ടുപോകുന്നതിൽ നിന്നും സംരക്ഷിക്കുന്ന ലവണാംശം മുടിയിഴകളിൽ താരൻ ഉണ്ടാവുന്നതിന്റെ അളവ് കുറയ്ക്കുന്നു. തല നനയ്ക്കുന്നതിന് മുൻപ് തന്നെ പൊടിച്ചെടുത്ത ഉപ്പിന്റെ ലവണങ്ങൾ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലെ ചർമങ്ങളെ കൂടുതൽ മികവുറ്റതും മൃദുലതയുള്ളതുമാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം വീതം ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല മാറ്റം അനുഭവിച്ചറിയാൻ സാധിക്കും

bty

ക്ഷീണിച്ചിരിക്കുന്ന കണ്ണുകളെ സുരക്ഷിതമാക്കാം

നീണ്ട ഒരു ദിവസവും മനക്ലേശമേറിയ ചിന്തകളുമൊക്കെ എല്ലാംകൊണ്ട് നിങ്ങളുടെ കണ്ണുകൾ വീർത്തുവരാൻ സാധ്യതയുണ്ട്. ഇതിന് നിങ്ങൾ പെട്ടെന്ന് ഒരു പരിഹാരം തേടുകയാണെങ്കിൽ ഉപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാവുന്ന ചെറിയൊരു നുറുങ്ങുവിദ്യ ഇതാ ഇവിടെയുണ്ട്. ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർത്ത ശേഷം നന്നായി കലക്കുക. ഒരു ചെറിയ പഞ്ഞിക്കഷണം എടുത്തശേഷം ഇതിൽ മുക്കി കണ്ണുകളിൽ മൃതുവായി തലോടുക . കണ്ണുകളിലെ തടിപ്പ് മാറുന്നതിന് പെട്ടെന്ന് ചെയ്യാൻ കഴിയുന്നൊരു ഒരു എളുപ്പവഴിയാണ് ഇത്.

ഒട്ടും തന്നെ ചിലവില്ലാത്ത രീതിയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഉപ്പിന്റെ ഇത്തരം നുറുങ്ങു വിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് തലമുടിയേയും ചർമ്മത്തേയും പൂർണ്ണമായും സംരക്ഷിക്കൂ.

English summary

Beauty Benefits Of Salt

Here are some benefits of salt for skin care, Check out these home made tips.
X
Desktop Bottom Promotion