For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിനടിയില്‍ നാരങ്ങാത്തോട് വച്ചുറങ്ങൂ,പിറ്റേന്ന്

|

നാരങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണിത്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ നല്ലത്.

നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. നിറം വര്‍ദ്ധിയ്ക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലതിനും ഏറെ ഗുണകരമാണിത്.

മുടിസംരക്ഷണത്തിനും ഇതേറെ നല്ലതാണ്. ഇത് മുടിയിലെ താരന്‍ പോലു്ള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്.

ഇവിടെ പറഞ്ഞു വരുന്നത് നാരങ്ങ അഥവാ നാരങ്ങാത്തോട് പാദത്തിന്റെ അടിയില്‍ വയ്ക്കുന്നതിനെക്കുറിച്ചാണ്. എന്തിനാണെന്നറിയാമോ, പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ചര്‍മപ്രശ്‌നത്തിനുള്ള ഒരു പ്രധാന പരിഹാരമാണിത്. ഇതിനു പുറമേ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയും.

നാരങ്ങാത്തൊലി എതു വിധത്തിലാണ് പാദത്തിനടിയില്‍ വയ്‌ക്കേണ്ടതെന്നും ഇതിന്റെ ഗുണങ്ങളക്കുറിച്ചും അറിയൂ,

ചെറുനാരങ്ങ

ചെറുനാരങ്ങ

സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി.

പാദത്തെ

പാദത്തെ

ഇത് പാദത്തിനടിയിലായി ഇതിന്റെ ഉള്‍ഭാഗത്തിനുളളില്‍ ഉപ്പുറ്റി വരത്തക്കവിധം വയ്ക്കുക.ഈ ഭാഗം പാദത്തെ കവര്‍ ചെയ്യണം.ഇതുകൊണ്ടാണ് വലിയ നാരങ്ങ വേണമെന്നു പറയുന്നത്. ഉപ്പുറ്റി കൂടുതല്‍ വിണ്ടു കീറിയ ഭാഗത്തു വേണം, ഇതു വയ്ക്കാന്‍

നാരങ്ങ

നാരങ്ങ

പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു പാദങ്ങളിലും വേണമെങ്കില്‍ ചെറുനാരങ്ങാത്തോടു വയ്ക്കാം.അല്ലെങ്കില്‍ തുണി വച്ചു കെട്ടുകയും ചെയ്യാം. പക്ഷേ ഇങ്ങനെ ചെയ്താല്‍ നാരങ്ങ നീങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ സോക്‌സിടുകയാണ് നല്ല വഴി.

രാത്രി

രാത്രി

രാത്രി കിടന്നുറങ്ങുമ്പോള്‍ ഇതു ചെയ്യുന്നതാണ് നല്ലത്. പകല്‍ സസമയത്ത് കാല്‍ അനക്കാതിരിയ്ക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ. ഇതു വച്ച് കുറച്ചേറെ സമയത്തേയ്ക്കു നടക്കരുത്.ഈ രീതിയില്‍ നാരങ്ങ പ്രവര്‍ത്തിയ്ക്കാന്‍ കുറേയേറെ മണിക്കൂറുകളെടുക്കും. ഇതുകൊണ്ടുതന്നെ കിടക്കാന്‍ നേരത്തു ചെയ്യുന്നതാണ് കൂടുതല്‍ നല്ലതും.

രാവിലെ നോക്കിയാല്‍

രാവിലെ നോക്കിയാല്‍

രാവിലെ നോക്കിയാല്‍ തന്നെ കാര്യമായ മാറ്റം കാണാം. ഉപ്പുറ്റിയിലെ വിള്ളല്‍ അധികമില്ലെങ്കില്‍ ഒരു രാത്രിയില്‍ തന്നെ ഏറെ മെച്ചപ്പെട്ടിരിയ്ക്കും. അല്ലെങ്കില്‍ ഒരാഴ്ചയെങ്കിലു ഇതാവര്‍ത്തിയ്ക്കാം. ദിവസവും അടുപ്പിച്ചു ചെയ്യുക.

മൃദുവാകാനും

മൃദുവാകാനും

ഉപ്പുറ്റി വിണ്ടു കീറിയതു മാത്രമല്ല, പാദങ്ങള്‍ മൃദുവാകാനും ഈ നാരങ്ങാത്തോടു പ്രയോഗം ഏറെ നല്ലതാണ്.നാരങ്ങാത്തോടില്‍ ഏറെ വൈറ്റമിന്‍ സിയും പോഷകങ്ങളുമുണ്ട്. ഇത് ചര്‍മത്തിലൂടെ ശരീരത്തിലെത്തുകയും ചെയ്യും.

നാരങ്ങ

നാരങ്ങ

നാരങ്ങ ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് ഗ്രേറ്റ് ചെയ്ത് പുറം തൊലി എടുക്കുക. അതായാത് അരിഞ്ഞെടുക്കു. ഇതും പെട്രോളിയം ജെ്ല്ലിയും കലര്‍ത്തി ഉപ്പുറ്റിയില്‍ പുരട്ടി സോക്‌സിടുക. രാവിലെ കഴുകിക്കളയാം. ഇതും ഉപ്പുറ്റി വിണ്ടു പൊട്ടുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ചെറുനാരങ്ങളുടെ മണം

ചെറുനാരങ്ങളുടെ മണം

ചെറുനാരങ്ങളുടെ മണം നല്ല ഉറക്കം നല്‍കാനും സഹായിക്കും. ഇത് ചുറ്റുപാടുമുള്ള വായുവിനെ ശുദ്ധികരിയ്ക്കും.

നാരങ്ങാത്തോട്

നാരങ്ങാത്തോട്

നാരങ്ങാത്തോട് കാലിനടിയി്ല്‍ വച്ചുറങ്ങുന്നത് നല്ല ഊര്‍ജത്തോടെ രാവിലെ ഉണര്‍െന്നെഴുന്നേല്‍ക്കാനും സഹായിക്കുന്ന ഒന്നാണ്.

Read more about: beauty bodycare
English summary

Beauty Benefits Of Putting Lemon Peel Under Your Feet

Beauty Benefits Of Putting Lemon Peel Under Your Feet, read more to know about
X
Desktop Bottom Promotion