For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെയാണ് കുളിയെങ്കില്‍ നിങ്ങള്‍ രോഗിയാവും

|

കുളി എന്തുകൊണ്ടും നല്ലതാണ്. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുളിക്കാത്തവര്‍ ചുരുക്കമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ചെറിയ അശ്രദ്ധ കാണിച്ചാല്‍ അത് നിങ്ങളുടെ വ്യക്തിശുചിത്വത്തെ തന്നെയാണ് വളരെ കാര്യമായി ബാധിക്കുന്നത്. കുളിക്കുന്നത് ആരോഗ്യത്തോടൊപ്പം മനസ്സിനും ഉന്‍മേഷം നല്‍കുന്ന കാര്യമാണ്. മാത്രമല്ല ശരീരത്തിലെ അഴുക്കും പൊടിയും പോയി ക്ലീന്‍ ആവുന്നതിന് വളരെയധികം സഹായിക്കുന്നു കുളി. പക്ഷേ കുളിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വളരെ വലിയ ഗുണമാണ് നല്‍കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അനാരോഗ്യം ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ അല്‍പം ശ്രദ്ധിക്കണം.

നെല്ലിക്ക നീര് മുഖത്ത് തേക്കാം,മാറ്റമറിയാം വേഗംനെല്ലിക്ക നീര് മുഖത്ത് തേക്കാം,മാറ്റമറിയാം വേഗം

എന്നും കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് വേണ്ടി കുളിക്കുന്നത് പലപ്പോഴും അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുക എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളെ രോഗിയാക്കുന്നു. കുളിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കൂ. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാം

 ചൂടുവെള്ളത്തില്‍ കുളിക്കുന്നത്

ചൂടുവെള്ളത്തില്‍ കുളിക്കുന്നത്

ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ചൂടുവെള്ളത്തിലെ കുളിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നതാണ് നല്ലത്. കാരണം ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പലപ്പോഴും ചര്‍മ്മം ഡ്രൈ ആക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുന്നു. ചര്‍മ രോഗങ്ങള്‍ ഉള്ളവര്‍ (സോറിയാസിസ്) ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതല്ല. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തൊലിപ്പുറത്തെ ഡ്രൈ ആക്കി അതിന്റെ നൈസര്‍ഗികത നഷ്ടപ്പെടുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിച്ച് ചെയ്യുന്നതിന് നോക്കുക.

കുളിക്കുന്ന സ്‌ക്രബ്ബര്‍

കുളിക്കുന്ന സ്‌ക്രബ്ബര്‍

പണ്ട് കാലത്ത് കുളിക്കുന്നതിനായി ചകിരിയും മറ്റും ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതെല്ലാം അല്‍പം മാറി സ്‌ക്രബ്ബര്‍ ആണ് ഉപയോഗിക്കുന്നത്. പലരും സ്‌പോഞ്ച് പോലുള്ളവയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതാണ് ഏറ്റവും അധികം ബാക്ടീരിയ അടങ്ങിയിട്ടുള്ള ഒന്ന് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം അതില്‍ അണുക്കള്‍ ധാരാളം ഒളിഞ്ഞിരിക്കുന്നു. പലപ്പോഴും കുളി കഴിയുമ്പോള്‍ അത് ഉണ്ടാക്കുന്ന അണഉക്കളുടെ എണ്ണം ഒട്ടും കുറവല്ല. ഓരോ തവണ ഇത് ഉപയോഗിക്കുമ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്‌ക്രബ്ബര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അണുവിമുക്തമാക്കാനെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യത്തിന് എന്നും ഒരു വെല്ലുവിളി തന്നെയാണ് ഇത്.

തേച്ച് കുളിക്കുമ്പോള്‍

തേച്ച് കുളിക്കുമ്പോള്‍

പലരും തേച്ച് കുളിക്കുമ്പോള്‍ ശരീരം മൊത്തത്തില്‍ ഉരച്ച് ഉരച്ച് ഒരു പരുവമാക്കുന്നു. ഇത് നമ്മുടെ ചര്‍മ്മത്തെ എത്രത്തോളം ദ്രോഹിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയിവ്വ. ദിവസവും കുളിക്കുമ്പോള്‍ ഉള്ള ഈ ഉരച്ച് കഴുകല്‍ ചര്‍മ്മത്തിന് നല്‍കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. തേച്ച് കുളിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യമാക്കൂ. ഇത് ആരോഗ്യത്തിന് നല്ലതാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെപല വിധത്തിലാണ് പ്രതിസന്ധിയില്‍ ആക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

സോപ്പ് ഉപയോഗിക്കുമ്പോള്‍

സോപ്പ് ഉപയോഗിക്കുമ്പോള്‍

പലരും ഇന്ന് ബോഡി ലോഷനിലേക്കും മറ്റും തിരിഞ്ഞിട്ടുണ്ടെങ്കിലും സോപ്പ് ഉപയോഗിക്കുന്നവരും കുറവല്ല. സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍. കാരണം ഇതില്‍ പല വിധത്തിലുള്ള കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം വളരെ ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ചര്‍മ പ്രശ്‌നങ്ങള്‍ മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികംശ്രദ്ധിച്ച് മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മുടിയില്‍ പ്രശ്‌നം

മുടിയില്‍ പ്രശ്‌നം

പലപ്പോഴും ഷാമ്പൂ ഉപയോഗിക്കുന്നവര്‍ക്ക് മുടി ചകിരി പോലെയാവുന്നു വരണ്ടിരിക്കുന്നു എന്ന അവസ്ഥ വളരെ കൂടുതലാണ്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദിവസവും എണ്ണ തേച്ചില്ലെങ്കിലും ഷാമ്പൂ ഉപയോഗിക്കുന്നവര്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ തേക്കാന്‍ ശ്രദ്ധിക്കണം. അതാണ് ഏറ്റവും നല്ലത്. വീര്യം കുറഞ്ഞ ഷാമ്പൂ ആണെങ്കില്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യമുള്ള മുടിയിഴകളെ സമ്മാനിക്കുന്നു. അല്ലെങ്കില്‍ അത് തലയോട്ടിയില്‍ വരള്‍ച്ച ഉണ്ടാക്കുന്നു.

റേസര്‍ ഉപയോഗിക്കുമ്പോള്‍

റേസര്‍ ഉപയോഗിക്കുമ്പോള്‍

പലരും റേസര്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു. ഉപയോഗിച്ച് കളയുന്ന തരത്തിലുള്ള റേസര്‍ ആണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണാന്‍ റേസര്‍ വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.

 ടവ്വല്‍ ഉപയോഗിക്കുമ്പോള്‍

ടവ്വല്‍ ഉപയോഗിക്കുമ്പോള്‍

കുളി കഴിഞ്ഞ ശേഷം ടവ്വല്‍ ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കാരണം ശരീരം അമര്‍ത്തി തുടക്കുന്നത് ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇതിലൂടെ ചര്‍മ്മത്തിന് വരള്‍ച്ച സംഭവിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മളില്‍ ഉണ്ടാവുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

.

English summary

bad shower habits

Here are some bad shower habits you need to quit read on.
Story first published: Friday, September 7, 2018, 20:21 [IST]
X
Desktop Bottom Promotion