Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
സ്ത്രീ സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തിനും കറുപ്പിനും പെട്ടെന്നൊരു പരിഹാരം
യോനീ ഭാഗത്തുണ്ടാവുന്ന ദുര്‍ഗന്ധത്തെ അകറ്റുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
സ്ത്രീകളെ വളരെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യോനീ ദുര്‍ഗന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. അണുബാധ, വൃത്തിയില്ലായ്മ, അമിതമായി സോപ്പുപയോഗിക്കുന്നത്, സ്വകാര്യ ഭാഗത്തെ രോഗങ്ങള്‍ എന്നിവയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം കൊണ്ട് പലപ്പോഴും യോനീ ദുര്‍ഗന്ധം ഉണ്ടാവുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പല വിധത്തിലുള്ളവയുണ്ട്. യോനീ ദുര്‍ഗന്ധത്തിന്റെ ഫലമായി സ്ത്രീകളുടെ ആത്മവിശ്വാസത്തെ പോലും ഇത് നശിപ്പിക്കുന്നു.
പലര്‍ക്കും സ്വകാര്യ ഭാഗത്തെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടാന്‍ മടിയാണ്. ഇത് സംഭവം കൂടുതല്‍ വഷളാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും ശ്രദ്ധിക്കണം. യോനീ ദുര്‍ഗന്ധമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കാരണം അല്ലാത്ത പക്ഷം ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.
സ്വകാര്യഭാഗത്തെ പ്രശ്നമായതിനാല്‍ പലരും ഇത് പുറത്ത് പറയാന്‍ മടിക്കുന്നു. ഇത് ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജ് ദുര്‍ഗന്ധമില്ലാത്തതാണ്. എന്നാല്‍ അണുബാധയുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സോപ്പിന്റെ ഉപയോഗവും പലപ്പോഴും വജൈനല്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇത് യോനീഭാഗത്തെ പി എച്ച് ലെവലില്‍ മാറ്റം വരുത്തുന്നത് കൊണ്ടാണ് പലരിലും യോനീ ദുര്‍ഗന്ധം ഉണ്ടാവുന്നത്.
എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു ചികിത്സാ രീതിയാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ ഇതിന് എപ്പോഴും സ്വാകാര്യത ലഭിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആയുര്‍വ്വേദം. ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇതെന്ന് നോക്കാം.

പേരയുടെ ഇല
പേരയുടെ ഇല നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ്. യോനീ ദുര്‍ഗന്ധമകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പേരയില. പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ യോനീഭാഗം കഴുകുക. ഇത് ചെയ്യുന്നത് യോനീ ഭാഗത്തെ ദുര്‍ഗന്ധമകറ്റി ആരോഗ്യവും സുഗന്ധവും നല്കുന്നു. വെള്ളം നല്ലതു പോലെ തണുത്ത ശേഷം ഉപയോഗിക്കുക. മാത്രമല്ല ആഴ്ചയില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കുക.

മഞ്ഞള്‍പ്പാല്‍ കുടിക്കാം
മഞ്ഞള്‍പ്പാല്‍ യോനീ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഒരു ഗ്ലാസ്സ് പാലില്‍ അല്പം മഞ്ഞള്‍പ്പൊടിയിട്ട് തിളപ്പിച്ച് ആ പാല് സ്ഥിരമായി കുടിക്കുക. ഇത് യോനീ ദുര്‍ഗന്ധമകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സ്ഥിരമായി കുടിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആഴ്ചയില്‍ നാല് ദിവസം ശീലമാക്കുക.

നെല്ലിക്ക
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. സൗന്ദര്യസംരക്ഷണത്തിനും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും കടിച്ച് തിന്നുകയോ നെല്ലിക്ക ജ്യൂസ് ആക്കിയോ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല യോനീ ദുര്‍ഗന്ധത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത്രയും സിംപിള്‍ ആയിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്.

നാരങ്ങ
നാരങ്ങക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് യോനീ ദുര്‍ഗന്ധമകറ്റുന്നതിനും യോനീ ഭാഗത്തെ ഇന്ഫെക്ഷന് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. നാരങ്ങ നീര് പിഴിഞ്ഞ വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ഇതും യോനീ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതും ഇത്തരം പ്രശഅനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തൈര്
യോനീ ദുര്‍ഗന്ധമകറ്റി അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. തൈര് ഉപയോഗിച്ച് യോനീ ദുര്‍ഗന്ധത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ബാക്റ്റീരിയല്‍ ഇന്ഫെക്ഷന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തൈരിന്റെ ഉപയോഗം ശീലമാക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു.

ആര്യവേപ്പില
ആര്യവേപ്പില ആയുര്‍വ്വേദത്തിന്റെ അവസാന വാക്കാണ്. അത്രക്കധികം ആരോഗ്യസൗന്ദര്യഗുണങ്ങളാണ് ഇതിലൂടെ ഉള്ളത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് യോനീ ഭാഗം കഴുകുന്നത് ശീലമാക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. വെളിച്ചെണ്ണ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. വെളിച്ചെണ്ണയില്‍ അല്പം ഏലക്കയിട്ട് ചൂടാക്കി ഈ എണ്ണ കൊണ്ട് യോനീ ഭാഗം മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുളസിയില
തുളസിയില കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. തുളസിയില നീരെടുത്ത് ഇത് കൊണ്ട് യോനീ ഭാഗം മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് യോനീ ഭാഗത്തെ ദുര്‍ഗന്ധത്തെ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെറ്റില
വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് യോനീ ഭാഗം കഴുകുന്നതും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെറ്റില സഹായിക്കുന്നു.



Click it and Unblock the Notifications