Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
40 കഴിഞ്ഞ ആണിനും 20ന്റെ ചെറുപ്പം, ഈ വഴി...
40 കഴിഞ്ഞ ആണിനും 20ന്റെ ചെറുപ്പം, ഈ വഴി...
പ്രായമേറിയാലും ചെറുപ്പമാകാന്‍ താല്‍പര്യപ്പെടുന്നവരാണ് മിക്കവാറും പേര്‍. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. പ്രായം തോന്നില്ല, പ്രായം പത്തു കുറഞ്ഞു തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ ചുരുങ്ങും.
സ്ത്രീ പുരുഷ ശരീര പ്രകൃതികള്‍ വ്യത്യസ്തമാണ്. എങ്കിലും മിക്കവാറും ചര്‍മ സംരക്ഷണ വഴികള്‍ ഒരേ പോലെയാണ്. സ്ത്രീയുടെ ചര്‍മത്തെ അപേക്ഷിച്ച് പുരുഷ ചര്‍മം അല്‍പം കട്ടി കൂടിയതായതു കൊണ്ടു തന്നെ സ്ത്രീകളുടെ ചര്‍മത്തിന് ചേരുന്ന ചേരുവകളാകില്ല, പുരുഷന്റെ ചര്‍മത്തിന് ചേരുക.
ചര്‍മത്തിന്റെ ചെറുപ്പം കേവലം ചര്‍മ സംരക്ഷണത്തിലൂടെ മാത്രമല്ല, നടക്കുക. ശരീരത്തിന്റെ ആകെ ആരോഗ്യത്തിനും ഇതില്‍ പ്രധാന സ്ഥാനമുണ്ട്. ഇതില്‍ ഭക്ഷണവും വ്യായാമവുമടക്കമുള്ള പല കാര്യങ്ങളും ഉള്‍പ്പെടുകയും ചെയ്യുന്നു.
നാല്‍പതുകളിലും 20കളിലെ ചെറുപ്പം കാത്തു സൂക്ഷിയ്ക്കുവാന്‍ പുരുഷന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ അറിയൂ,

ഭക്ഷണം
ചര്‍മത്തിന്റെ ചെറുപ്പത്തിന് ഭക്ഷണം ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ കൊളാജാന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മം അയഞ്ഞു തൂങ്ങാതെ കാത്തു രക്ഷിയ്ക്കുന്നു. വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് ഭക്ഷണങ്ങള്‍, ഇലക്കറികള്‍, ചില തരം പച്ചക്കറകള്‍ ഇവയെല്ലാം ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്.

വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ
ഇതിനു പുറമേ വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ പോലുള്ളവയും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ചെറി, ബെറി, തക്കാളി, വെളുത്തുളളി പോലുള്ളവ ചര്‍മ്മങ്ങളിലെ പാടുകള്‍ നീക്കി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി നിറഞ്ഞ ഓറഞ്ച് പോലുള്ളവ കൊളാജന്‍ രൂപീകരണത്തിന് സഹായിക്കുകയും ഇത് കറുത്ത പാടുകളും നശിച്ച ചര്‍മ്മവും മാറ്റാന്‍ കാരണമാവുകയും ചെയ്യും. ചര്‍മ്മത്തിന്റെ നനവും മൃദുലതയും നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി ആവശ്യമാണ്. ബദാം, തേങ്ങ, വാള്‍നട്ട് എന്നിവയെല്ലാം വിറ്റാമിന്‍ സി നിറഞ്ഞ ഭക്ഷണങ്ങളാണ്.

മുട്ട, മത്സ്യം
മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കും. ഇവ പഴയ ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ മാറ്റുകയും ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയുകയും ചെയ്യും. നട്‌സ്, അതായത് ബദാം, വാള്‍നട്‌സ് എന്നിവയെല്ലാം ശരീരത്തിന് യുവത്വം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളാണ്. ഇവ ദിവസവും മിതമായി ശീലമാക്കാം.

ചര്‍മത്തിനു പുതുമ നല്‍കാന്‍ മൃതകോശങ്ങള്‍
ചര്‍മത്തിനു പുതുമ നല്‍കാന്‍ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്ന സ്‌ക്രബ് പോലുള്ള വഴികള്‍ ഉപയോഗിയ്ക്കുക. പ്രകൃതിദത്ത സ്‌ക്രബുകളാണ് ഏറെ നല്ലത്. അരിപ്പൊടിയും കടലമാവും ഓട്‌സുമെല്ലാം ഉപയോഗിയ്ക്കാം. . മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലെ നശിച്ച ചര്‍മ്മ കോശ പാളികള്‍ നീക്കം ചെയ്യുക

വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇയും പ്രകൃതിദത്ത എണ്ണകളും അടങ്ങിയ മികച്ച മോയ്‌സ്‌ച്യൂറൈസിങ് ക്രീം പുരട്ടി ചര്‍മ്മത്തിന് നനവും മൃദുത്തവും നല്‍കുക. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ എണ്ണയില്ലാത്ത മോയ്‌സ്‌ച്യൂറൈസര്‍ ഉപയോഗിക്കുക.ചര്‍മത്തിന്റെ ഈര്‍പ്പം നില നിര്‍ത്തേണ്ടത് ചര്‍മത്തില്‍ ചുളിവുകള്‍ ഇല്ലാതെ കാക്കാന്‍ നല്ല വഴിയാണ്.

ഹെയര്‍സ്റ്റൈലിന്റെ പങ്ക്
പ്രായകുറവ് തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈലിന്റെ പങ്ക് വളരെ വലുതാണ്. ഏത് തരം ഹെയര്‍സ്റ്റൈല്‍ വേണമെന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്‌തമായിരിക്കും. പൊതു നിയമം എന്തെന്നാല്‍ മുടിയുടെ നീളം കുറച്ച് , നന്നായി ഷേവ് ചെയ്‌തിട്ടുള്ളവര്‍ക്ക് ചെറുപ്പം തോന്നുമെന്നാണ്.

മുടി നര
മുടി നര ഒഴിവാക്കാന്‍ നെല്ലിക്ക പോലുള്ള ഭക്ഷണങ്ങളും പ്രകൃതിദത്ത എണ്ണകളുമെല്ലാം ഉപയോഗിയ്ക്കുക. മുടി നരച്ചാല്‍ തന്നെ കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈകളെ ആശ്രയിക്കാതെ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുക.

വെള്ളം
ദിവസം ആറ് മുതല്‍ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തി ചെറുപ്പം തോന്നിപ്പിക്കും. ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്താന്‍ വേണ്ട അടിസ്ഥാന വഴികളില്‍ ഒന്നാണിത്.

ഉറക്കം
പ്രായപൂര്‍ത്തിയായവര്‍ക്ക് എല്ലാ ദിവസവും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം തൂങ്ങുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം ചര്‍മച്ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഉറങ്ങുമ്പോഴാണ് ചര്‍മ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നത്. അതു കൊണ്ടു തന്നെ ചര്‍മസംരക്ഷണത്തിന് ഉറക്കം അത്യാവശ്യമാണ്.

വ്യായാമവും
ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും മാത്രമല്ല വ്യായാമവും പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും ശരീര ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തം ലഭ്യമാക്കും. അതുകൊണ്ട് ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പതിവായി വ്യയാമം ചെയ്യണം.

വറുത്ത ഭക്ഷണങ്ങള്‍
മദ്യപാനം, പുകവലി, വറുത്ത ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഇവയെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ദോഷകരമാണ്. ഇത്തരം ശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ഇതുപോലെ സ്‌ട്രെസ് പോലുളളവ ശരീരത്തിനൊപ്പം ചര്‍മത്തെ കൂടി വിപരീതമായി ബാധിയ്ക്കുന്നവയാണ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടാന്‍ മെഡിറ്റേഷന്‍, യോഗ പോലുള്ളവ ഏറെ നല്ലതാണ്.

ഓറഞ്ചില്‍ നിന്നും സ്‌ക്രബ്
ഓറഞ്ചില്‍ നിന്നും സ്‌ക്രബ് തയ്യാറാക്കി മുഖത്ത് തേയ്‌ക്കുക. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജന്‍ രൂപപ്പെടുത്താന്‍ സഹായിക്കും . ഇവ പഴയ ചര്‍മ്മത്തിന്റെ തകരാറുകള്‍ ഭേദമാക്കും.

തക്കാളി
ആന്റി ഓക്‌സിഡന്റ് , വിറ്റാമിന്‍ എ, സി ,കെ എന്നിവ ചര്‍മ്മത്തിന് ലഭ്യമാകാന്‍ തക്കാളി കഴിക്കുന്നതും തക്കാളി നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കും.

കറ്റാര്‍വാഴ ജെല്‍
ചര്‍മ്മത്തിലെ മാലിന്യങ്ങളും അണുക്കളും നീക്കം ചെയ്യുന്നതിന് കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടി 20 മിനുട്ട് നേരം തടവുക. ചര്‍മ്മത്തിന് പ്രായം കൂടുന്നത് തടയാന്‍ ഇത് സഹായിക്കും.

തേന്‍
വരണ്ടതും പരുപരുത്തതുമായ ചര്‍മ്മത്തിന് നനവ് നല്‍കാന്‍ തേന്‍ മുഖലേപനം സഹായിക്കും. ചര്‍മ്മത്തില്‍ തേന്‍ പുരട്ടി 30 മിനുട്ടുകള്‍ക്ക് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക. ഇത് ചര്‍മ്മത്തിന് നനവ് നല്‍കി മുഖം തിളക്കമുള്ളതാക്കും.

കുക്കുമ്പര്‍
ചര്‍മ്മ കോശങ്ങള്‍ക്ക് അയവ് നല്‍കാന്‍കുക്കുമ്പര്‍ സഹായിക്കും. കുക്കുമ്പര്‍ കണ്ണുകള്‍ക്ക് മുകളിലും മുഖത്തും വയ്‌ക്കുന്നത് കറുത്ത വലയങ്ങള്‍, കണ്ണ് ചീര്‍ക്കല്‍ എന്നിവ അകറ്റി കണ്ണുകള്‍ക്ക് ഒാജസും തേജസും നല്‍കും.

സ്‌ട്രോബെറി, ആപ്പിള്‍
സ്‌ട്രോബെറി, ആപ്പിള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഫേസ്പായ്ക്ക് പുരട്ടുന്നത് മുഖ ചര്‍മ്മം പുഷ്ടിപ്പെടാന്‍ സഹായിക്കും. ഇതിനായി അര കഷ്‌ണം ആപ്പിളും അഞ്ച് സ്‌ട്രോബെറിയും ചേര്‍ത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക.മിശ്രിതത്തിന് കട്ടി കിട്ടാന്‍ അല്‍പം കടലമാവ് കൂടി ചേര്‍ക്കുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഈ മിശ്രിതം മുഖത്ത് പുരട്ട് 30 മിനുട്ട് ഇരിക്കുന്നത് പാടുകള്‍, ചുളിവ്, വരകള്‍, എന്നിവ മാറ്റി മുഖം വൃത്തിയുള്ളതാക്കാന്‍ സഹായിക്കും.

ഒലിവ്
എക്‌സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലില്‍
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കും.



Click it and Unblock the Notifications











