For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം

By Belbin Baby
|

അറേബ്യന്‍ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായ ഈന്തപ്പഴം ഇന്ത്യയിലും ഇന്ന് വളരെ സുലഭമാണ്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്.

ef

കൂടാതെ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മധുരമകരായ നല്ല രുചിയോടെപ്പം നിരവധിയായ ഗുണങ്ങളും ഈന്തപ്പഴത്തിനുണ്ട്

 വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ എ, സി, കെ, ബി6, തയാമിന്‍, നിയാസിന്‍, റിബോഫഌിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നീ ധാതുക്കള്‍ ഉണങ്ങിയ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. പല്ലുകളും എല്ലുകളും ശക്തമാകാന്‍ ഇവ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീര പുഷ്ടി വര്‍ധിപ്പിക്കാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും.

 ദഹനത്തിനും ഉദരാരോഗ്യത്തിനും

ദഹനത്തിനും ഉദരാരോഗ്യത്തിനും

ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ ഈന്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു. ഇതിനാല്‍ മലബന്ധം മാറാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

തടി കൂട്ടും കുറയ്ക്കും

തടി കൂട്ടും കുറയ്ക്കും

നല്ല ക്വാളിറ്റിയുള്ള ഒരു ഈന്തപ്പഴത്തില്‍ 66 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തടി കൂട്ടാന്‍ നല്ല മാര്‍ഗമാണിത്. എന്നാല്‍ തടിയുള്ളവരെയും ഈന്തപ്പഴം സഹായിക്കും. തടി കുറയ്ക്കാന്‍ ഭക്ഷണം കുറയ്ക്കുന്നതിനോടൊപ്പം ഈന്തപ്പഴവും സ്ഥിരമാക്കിയാല്‍ മതി.

പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ തടികൂടുമെന്ന ആശങ്ക മിക്ക യുവതികള്‍ക്കുണ്ട്. ഭക്ഷണം കുറച്ച് പതിവായി ഈന്തപ്പഴം കഴിക്കുന്നത് ഇതിനു പരിഹാരമാണ്. ഗര്‍ഭിണികളോട് സ്ഥിരമായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നതും ഇതു കൊണ്ടാണ്.

 ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാം

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാം

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ലാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്‌സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം..

ബാംബൂ റെസ്റ്റോറന്റിലെ അഥിതികള്‍ക്കായി, ഇതുപോലെയുള്ള ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അറിയുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക

 ശരീരപുഷ്ടി കൂട്ടുന്നു

ശരീരപുഷ്ടി കൂട്ടുന്നു

ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളുംഅടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.

ദഹനത്തിനും ഉദരാരോഗ്യത്തിനും

ദഹനത്തിനും ഉദരാരോഗ്യത്തിനും

ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.

ഉയര്‍ന്ന കാലറി

ഉയര്‍ന്ന കാലറി

കുറഞ്ഞ അളവില്‍ കൂടുതല്‍ കാലറിഅതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്‌സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും.

അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്‌നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു.

 തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു

തലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്‌നാക്‌സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.

 തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു

തലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്‌നാക്‌സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.

 രോഗപ്രതിരോധശേഷിക്ക്

രോഗപ്രതിരോധശേഷിക്ക്

ഇത്രയേറെ പോഷകങ്ങളുടെ കലവറയായ ഫലമെന്ന നിലയ്ക്ക് ഈത്തപ്പഴത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും.

ഈന്തപ്പഴം നിത്യജീവിതത്തില്‍

.. ഈന്തപ്പഴം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം ആ വെള്ളത്തോടൊപ്പം കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

.. ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിക്കുന്നതു മാനസീകസമ്മര്‍ദ്ദം കുറയ്ക്കും.

.. ഈന്തപ്പഴം 12 മണിക്കൂര്‍ തേനില്‍ ഇട്ടുവച്ച ശേഷം കഴിക്കുന്നതു തടി കുറയ്ക്കാന്‍ സഹായിക്കും എന്നും പറയുന്നു.

.. ഉണക്ക ഈന്തപ്പഴം കഴിക്കുന്നതു കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

... പുരുഷന്മാര്‍ ഈന്തപ്പഴവും ബദാമും പാലില്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുന്നതു ലൈഗീകശേഷി വര്‍ധിപ്പിക്കും.

.. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു വണ്ണം കൂടാതെ തൂക്കം വര്‍ധിക്കാന്‍ നല്ലതാണ്.

സൗന്ദര്യത്തിന്

സൗന്ദര്യത്തിന്

ആരോഗ്യസംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ വര്‍ദ്ധനവിനും ഈന്തപ്പഴം സഹായിക്കുന്നുണ്ട്. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ പുലിയാണ് ഈന്തപ്പഴം

.. പ്രായത്തെ പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു എന്നതാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈന്തപ്പഴത്തിന്റെ ഏറ്റവും വലിയ ഗുണം. വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാനും അതുവഴി യുവത്വത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും നിലനിര്‍ത്താനും ഈന്തപ്പഴം സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

ഇരുമ്പ് സമ്പന്നമായതിനാല്‍ തലയോട്ടിക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓക്‌സിജന്‍ ശരിയായി മുഴുവന്‍ ശരീരത്തില്‍ വിഘടിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നത്.

ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. 17. വീക്കം തടയാം ഒരു പ്രശസ്തമായ ഓണ്‍ലൈന്‍ ലൈബ്രറിയുടെ റിപ്പോര്‍ട്ടനുസരിച്ച്, ഇന്നുരീതിയില്‍ ഈന്തപ്പനകളെ നശിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

 ഊര്‍ജ്ജവും പ്രസരിപ്പും

ഊര്‍ജ്ജവും പ്രസരിപ്പും

ശരീരത്തില്‍ എപ്പോഴും ഊര്‍ജ്ജവും പ്രസരിപ്പും നിലനിര്‍ത്താന്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. ദിവസവും ഈന്തപ്പഴം ഉപയോഗിക്കുന്നവരുടെ ജീവിതശൈലിയിലും പ്രവര്‍ത്തികളിലും ഈ പ്രസരിപ്പും ഊര്‍ജ്ജവും നമ്മുക്ക് കാണാന്‍ സാധിക്കും.

 പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

കാര്യം മധുരമുള്ളതാണെങ്കിലും പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം. അസ്ഥികളെ ബലപ്പെടുത്തുന്നത് പോലെ തന്നെ പല്ലുകള്‍ക്ക് ബലം നല്കുന്ന ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഈടുറ്റ പല്ലുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.

English summary

amazing-benefits-of-dates

The date is a very popular sweet fruit that is widely cultivated all over the Middle East and the Indian subcontinent,
Story first published: Tuesday, June 12, 2018, 9:58 [IST]
X
Desktop Bottom Promotion