Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ചർമ്മകാന്തിക്കും കേശഭംഗിയ്ക്കും ആവണക്കെണ്ണ
നീർവീക്കവിരുദ്ധവും രോഗാണുവിരുദ്ധവുമായ ഘടകങ്ങൾ കാരണമായി മാത്രമല്ല, ചർമ്മത്തിനും കേശത്തിനുംവേണ്ടിയുള്ള മറ്റ് പ്രയോജനങ്ങൾക്കും ആവണക്കെണ്ണയെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഇന്ത്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളിൽ സുലഭമായി കണ്ടുവരുന്ന ആവണക്കിന്റെ എണ്ണയിൽ അടങ്ങിയിരിക്കുന്ന ചർമ്മനേട്ടങ്ങൾ തികച്ചും അത്ഭുതാവഹമാണ്.

ചർമ്മനേട്ടങ്ങൾ
ചർമ്മത്തിലെ നീർവീക്കത്തെ ഭേദമാക്കുന്നു, പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നു, മുഖക്കുരുവിനെ കുറയ്ക്കുന്നു, ചർമ്മത്തിന് ഈർപ്പം നൽകുന്നു, ചർമ്മപ്പാടുകളെ തടയുന്നു, പ്രവസവകാല ചർമ്മപ്പാടുകളെ നിയന്ത്രിക്കുന്നു, ചർമ്മത്തിലെ വർണ്ണവ്യതിയാനങ്ങളെ ഇല്ലായ്മചെയ്യുന്നു

കേശനേട്ടങ്ങൾ
കേശവളർച്ചയെ സഹായിക്കുന്നു, ശിരോചർമ്മത്തിലെ രോഗാണുബാധകളെ ഭേദമാക്കുന്നു, അകാലനരയെ തടയുന്നു, നല്ല രീതിയിൽ കേശത്തെ പരിപാലിക്കുന്നു.

ആരോഗ്യനേട്ടങ്ങൾ
പുഴുക്കടിയെ ഭേദമാക്കുന്നു, മുറിവുകളിലെ രോഗാണുബാധയെ പ്രതിരോധിക്കുന്നു, വിരചനൗഷധമായി പ്രവർത്തിക്കുന്നു, സന്ധിവേദനയെ കുറയ്ക്കുന്നു, സന്ധിവാതത്തെ തടയുന്നു, രോഗപ്രതിരോധശേഷിയെ പുഷ്ടിപ്പെടുത്തുന്നു, നടുവേദനയെ പരിഹരിക്കുന്നു.
ചർമ്മപരിപാലനം, സൗന്ദര്യം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ, ഇതുവരെ നിങ്ങൾക്ക് അറിയാത്ത അത്ഭുതകരമായ ധാരാളം ഗുണഗണങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്നു. അവയിൽ ഏറ്റവും പൊതുവായ ചില പ്രയോജനങ്ങളെയാണ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ചർമ്മത്തിലെ നീർവീക്കം
സൂര്യതാപമേറ്റ് കരുവാളിച്ച ചർമ്മം, മുഖക്കുരു, വരണ്ട ചർമ്മം എങ്ങിങ്ങനെയുള്ള ചർമ്മവീക്ക പ്രശ്‌നങ്ങളെ ഭേദമാക്കുന്ന കാര്യത്തിൽ ആവണക്കെണ്ണ ഒരു അനുഗ്രഹംതന്നെയാണ്.
വേണ്ടുന്ന സാധനങ്ങൾഃ
ആവണക്കെണ്ണ
പഞ്ഞിക്കെട്ട്
നിങ്ങൾ ചെയ്യേണ്ടത്ഃ
കുറച്ച് പഞ്ഞിയെടുത്ത് ആവണക്കെണ്ണയിൽ മുക്കുക. ബാധിച്ചിരിക്കുന്ന ഭാഗത്ത് നേരിട്ട് പുരട്ടുക. ഒരു മണിക്കൂർ നേരം അങ്ങനെതന്നെ വിടുക. അതിനുശേഷം കഴുകിക്കളയുക.
എങ്ങനെ പ്രവർത്തിക്കുന്നുഃ
ചർമ്മത്തെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള നീർവീക്കങ്ങൾക്കും വേണ്ടിയുള്ള രോഗപ്രതിരോധ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്നു.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നു
ചർമ്മത്തിൽ ബാഹ്യമായി ഉപയോഗിക്കുകയാണെങ്കിൽ, പ്രായമാകുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കാൻ ആവണക്കെണ്ണയ്ക്ക് കഴിയും.
എങ്ങനെ പ്രവർത്തിക്കുന്നുഃ
ചർമ്മത്തിൽ ആവണക്കെണ്ണ തേയ്ക്കുകയാണെങ്കിൽ, അത് ആഴത്തിൽ ഇറങ്ങിച്ചെന്ന് കൊളാജന്റെയും ഇലാസ്റ്റിന്റെയും ഉല്ലാദനത്തെ ഉത്തേജിപ്പിക്കും. ചർമ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കാൻ ഇത് സഹായിക്കുന്നു. അങ്ങനെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നതിന് കാലതാമസമുണ്ടാക്കുകയും, ചർമ്മത്തെ മാർദ്ദവമുള്ളതും, ചെറുപ്പവും, ലോലവുമായി നിലനിറുത്തുകയും ചെയ്യുന്നു. കണ്ണിനുചുറ്റും കാണപ്പെടുന്ന വരകളെ ആവണക്കെണ്ണ തേച്ച് പരിഹരിക്കാൻ കഴിയും.

മുഖക്കുരുവിനെ കുറയ്ക്കുന്നു
ചർമ്മരന്ധ്രങ്ങളെ അടച്ച് പ്രശ്‌നത്തെ കൂടുതൽ വഷളാക്കും എന്നതുകൊണ്ട് മുഖക്കുരുവിന്റെ പ്രശ്‌നമുള്ള വ്യക്തികൾ പല തരത്തിലുള്ള എണ്ണയിൽനിന്നും ഒഴിഞ്ഞുനിൽക്കുന്നു. എന്നാൽ ആവണക്കെണ്ണ ഉപയോഗിക്കുന്നത് മുഖക്കുരുവിനെ കുറയ്ക്കാൻ സഹായിക്കും.
വേണ്ടുന്ന സാധനങ്ങൾഃ
ഏതാനും തുള്ളി ആവണക്കെണ്ണ
നിങ്ങൾ ചെയ്യേണ്ടത്ഃ
ഇളം ചുടുവെള്ളംകൊണ്ട് മുഖം കഴുകുക. ചർമ്മത്തിലെ ചെറു രന്ധ്രങ്ങളെ തുറക്കാൻ അത് സഹായിക്കും. ആവണക്കെണ്ണയെ വിരൽതൊട്ടെടുത്ത് വൃത്താകാരത്തിൽ മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. രാത്രിമുഴുവൻ അങ്ങനെ നിലനിറുത്തിയിട്ട് പ്രഭാതത്തിൽ തണുത്ത വെള്ളംകൊണ്ട് കഴുകിക്കളയുക.
എങ്ങനെ പ്രവർത്തിക്കുന്നുഃ
റിസിനോലീക് അമ്ലത്താൽ (ricinoleic acid) ആവണക്കെണ്ണ സമ്പുഷ്ടമാണ്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ പ്രതിരോധിക്കാൻ അതിന് കഴിയും. ചർമ്മപാളികളിൽ വളരെ ഫലപ്രദമായ രീതിയിൽ അത് ആഴ്ന്നിറങ്ങുകയും, അങ്ങനെ മുഖക്കുരുവിനുള്ള മെച്ചപ്പെട്ടൊരു പ്രതിവിധിയാകുകയും ചെയ്യുന്നു.

ചർമ്മത്തിൽ ജലാംശമുണ്ടാക്കുന്നു
മിനുസ്സമുള്ളതും, മയമുള്ളതും, ഊർജ്ജസ്വലവുമായ ചർമ്മം ആവണക്കെണ്ണ പ്രദാനംചെയ്യുന്നു. ചർമ്മത്തിന് ജലാംശം നൽകുന്നതിനുവേണ്ടി വിലകുറഞ്ഞതും സ്വാഭാവികവുമായ ഈർപ്പദായകം വാങ്ങുകയാണെങ്കിൽ, ആവണക്കെണ്ണ വാങ്ങുന്നതായിരിക്കും ഉത്തമം.
വേണ്ടുന്ന സാധനങ്ങൾഃ
ഏതാനും തുള്ളി ആവണക്കെണ്ണ.
നിങ്ങൾ ചെയ്യേണ്ടത്ഃ
മുഖം നന്നായി കഴുകിയശേഷം, മൃദുവായ വൃത്താകാര ചലനത്തിലൂടെ വിരലുകൾ ഉപയോഗിച്ച് ആവണക്കെണ്ണയെ തേച്ചുപിടിപ്പിക്കുക.
എങ്ങനെ പ്രവർത്തിക്കുന്നുഃ
അത്ഭുതകരമായ ഒരു ഈർപ്പദായകമാണ് ആവണക്കെണ്ണ. അത്യധികമായി ഏകോപിച്ച് കാണപ്പെടുന്ന കൊഴുപ്പമ്ലങ്ങൾ വളരെ ലാഘവത്തിൽ ചർമ്മത്തിൽ ആഴ്ന്നിറങ്ങും. ചർമ്മത്തിലെ വരണ്ട അടയാളങ്ങളെ മാറ്റുവാനും ജലാംശത്തെ വീണ്ടെടുക്കുവാനും ഇത് സഹായിക്കും. പല വ്യവസായങ്ങളിലും ആവണക്കെണ്ണ ഉപയോഗിക്കുന്നത് കാണുവാനാകും. വളരെ ഫലപ്രദമായ രീതിയിൽ ചർമ്മത്തിന് ഈർപ്പം നൽകുന്നു എന്നതുകൊണ്ട് ചർമ്മപരിപാലന വിഭാഗത്തിലാണ് ഇതിന്റെ മൂല്യം കൂടുതലായും നിലകൊള്ളുന്നത്.

ചർമ്മപ്പാടുകളെ ഇല്ലായ്മ ചെയ്യുന്നു
പാടുകളെയും തഴമ്പുകളെയും ഭേദമാക്കുവാൻ ആവണക്കെണ്ണയെ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ഒറ്റ രാത്രികൊണ്ട് അതിന്റെ ഫലം ഉണ്ടാകണമെന്നില്ല. എന്നാൽ അതിനുവേണ്ടി ക്രമേണ പ്രവർത്തിക്കുന്നു, മാത്രമല്ല മുഖ്യമായ ഫലം ഉണ്ടാകുന്നതിന് സ്ഥിരമായി ഉപയോഗിക്കുകയും വേണം.
എങ്ങനെ പ്രവർത്തിക്കുന്നുഃ
ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പമ്ലങ്ങൾതന്നെയാണ് ഇവിടെയും രക്ഷയ്‌ക്കെത്തുന്നത്. ചുറ്റിലും കാണപ്പെടുന്ന ആരോഗ്യമുള്ള കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നസമയം, തഴമ്പുകോശങ്ങൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങുകയും, പടിപടിയായി അവയെ ഇല്ലായ്മചെയ്യുകയും ചെയ്യുന്നു. അങ്ങനെ എല്ലാ ചർമ്മപ്പാടുകളും അപ്രത്യക്ഷമാകുന്നു.

പ്രസവകാല ചർമ്മപ്പാടുകളെ തടയുന്നു
അടിവയർ വളരെ ചുരുങ്ങിയ കാലംകൊണ്ട് അത്യധികം വലിച്ച് നെടുക്കപ്പെടുന്നതിന്റെ ഫലമായി അവശേഷിക്കുന്ന പാടുകളാണ് അടിവയറിലെ പ്രസവകാല ചർമ്മപ്പാടുകൾ. കൂടുതൽ ഇലാസ്തികതയുള്ള ചർമ്മത്തിൽ പ്രവസകാല പാടുകൾ കുറവായിരിക്കും. അവിടെയാണ് ആവണക്കെണ്ണയുടെ പ്രാധാന്യം കുടികൊള്ളുന്നത്.
എങ്ങനെ പ്രവർത്തിക്കുന്നുഃ
കൊഴുപ്പമ്ലങ്ങളാൽ ആവണക്കെണ്ണ സമ്പുഷ്ടമാണ്. ഗർഭാവസ്ഥയുടെ അവസാനത്തെ രണ്ടുമാസം ഇതിനെ ബാഹ്യമായി ഉപയോഗിക്കുകയാണെങ്കിൽ, പ്രസവാനന്തരം ഉണ്ടാകുന്ന പാടുകളെ തടയുവാൻ കഴിയും.

വർണ്ണവ്യതിയാനത്തെ കുറയ്ക്കുന്നു
ചർമ്മത്തിലുള്ള പാടുകളെയും മറുകുകളെയും വൃത്തിയാക്കുവാൻ ആവണക്കെണ്ണ വളരെ മെച്ചമാണ്. വർണ്ണവ്യതിയാനങ്ങളെ മാറ്റുവാനുള്ള കഴിവുകാരണം സമാനമല്ലാത്ത ചർമ്മവർണ്ണത്തെയും, മറുകുകളെയും, പാടുകളെയും കുറയ്ക്കുവാൻ ത്വക്കുരോഗവിദഗ്ദർ ആവണക്കെണ്ണയെ ശുപാർശചെയ്യാറുണ്ട്.
എങ്ങനെ പ്രവർത്തിക്കുന്നുഃ
കൊഴുപ്പമ്ലങ്ങൾകൊണ്ട്, പ്രത്യേകിച്ചും ഒമേഗ-3 എന്ന കൊഴുപ്പമ്ലംകൊണ്ട് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ആരോഗ്യമുള്ള കോശങ്ങളുടെ വളർച്ചയെ പ്രചോദിപ്പിക്കുന്ന സമയം, ഈ ഒമേഗ-3 അമ്ലങ്ങൾ ചർമ്മത്തിന് ജലാംശം നൽകുന്നു. അങ്ങനെ കളങ്കരഹിതവും മയമുള്ളതുമായ ചർമ്മത്തെ പ്രദാനംചെയ്യുന്നു.

രോമവളർച്ചയെ പോഷിപ്പിക്കുന്നു
രോമവളർച്ചയെ സഹായിക്കുന്ന ഒന്നാന്തരം പ്രതിവിധിയാണ് ആവണക്കെണ്ണ. ശിരോചർമ്മത്തിൽ ഈ എണ്ണ തേയ്ച്ച് തടവുന്നത് നീണ്ടിടതൂർന്ന കൂന്തൽ ലഭിക്കുവാൻ സഹായിക്കും.
എങ്ങനെ പ്രവർത്തിക്കുന്നുഃ
രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണത്തെ ആവണക്കെണ്ണ വർദ്ധിപ്പിക്കുന്നു. രോമം വേഗത്തിൽ വളരുവാൻ അത് കാരണമാകുന്നു. ആരോഗ്യമുള്ള കേശത്തിന്റെ അടിസ്ഥാനമായ ഒമേഗ-9 എന്ന അടിസ്ഥാന കൊഴുപ്പമ്ലം ഇതിൽ അടങ്ങിയിട്ടുണ്ട്. അത് രോമങ്ങളുടെ അറ്റം പിളരുന്നതിനെ കുറയ്ക്കുകയും, മുടി പൊട്ടുന്നതിനെ നിയന്ത്രിക്കുകയും, കേശത്തെ ഈർപ്പഹരിതമാകുവാൻ സഹായിക്കുകയും ചെയ്യുന്നു.

ശിരോചർമ്മത്തിലെ രോഗാണുബാധയെ ഭേദമാക്കുന്നു
ശിരോചർമ്മത്തിലെ രോഗാണുബാധകൾ കാരണമായി കഷണ്ടിപോലെയുള്ള പാടുകൾ, താരൻ, ചൊറിച്ചിലുള്ള ശിരോചർമ്മം തുടങ്ങിയ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങളെ ഒഴിവാക്കാൻ ആവണക്കെണ്ണ സഹായിക്കും.
എങ്ങനെ പ്രവർത്തിക്കുന്നുഃ
ആവണക്കെണ്ണ പൂപ്പൽവിരുദ്ധവും അണുവിരുദ്ധവുമാണ്. രോഗാണുബാധയുണ്ടാക്കുന്ന പകർച്ചരോഗാണുക്കളെയും സൂക്ഷ്മജീവികളെയും പ്രതിരോധിക്കാൻ ഇതിന് കഴിയും.

അകാലനരയെ തടയുന്നു
നരയുടെ ആദ്യ ലക്ഷണങ്ങൾ നിങ്ങളുടെ തലമുടി പ്രകടിപ്പിച്ചു തുടങ്ങിയെങ്കിൽ, കൂടുതലായി അവയുടെ വർണ്ണം നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാൻ ആവണക്കെണ്ണ പുരട്ടുന്നതിലൂടെ സാധിക്കും.
എങ്ങനെ പ്രവർത്തിക്കുന്നുഃ
അകാലനരയെ പ്രതിരോധിക്കുന്നതിനുള്ള വിഖ്യാതമായ ഒരു രീതിയാണ് ആവണക്കെണ്ണ തേയ്ക്കുക എന്നത്. സ്വാഭാവിക വർണ്ണത്തെ നിലനിറുത്താൻ തലമുടിയെ അത് സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ തലമുടി വെളുക്കുകയോ ചാരനിറമാകുകയോ ചെയ്യുന്നതിൽനിന്നും കാത്തുരക്ഷിക്കപ്പെടുന്നു.

തലമുടിയെ കണ്ടീഷൻ ചെയ്യുന്നു
എല്ലാ കേശപ്രശ്‌നങ്ങൾക്കും പ്രതിവിധിയെന്നവണ്ണം വരണ്ടതും കേടുപാടുള്ളതുമായ നിങ്ങളുടെ തലമുടിയെ നേരെയാക്കുവാൻ ആവണക്കെണ്ണ വളരെയേറെ സഹായിക്കുന്നു.
നിങ്ങൾക്ക് വേണ്ടത്ഃ
1 ടേബിൾസ്പൂൺ ആവണക്കെണ്ണ
നിങ്ങൾ ചെയ്യേണ്ടത്ഃ
നിങ്ങളുടെ കണ്ടീഷണറിൽ ഒരു ടേബിൾസ്പൂൺ ആവണക്കെണ്ണ ചേർത്ത് നന്നായി കുലുക്കുക. ഷാംപൂ ഉപയോഗിച്ച് കഴുകിയശേഷം തലമുടിയിൽ പരട്ടുക.
എങ്ങനെ പ്രവർത്തിക്കുന്നുഃ
ആവണക്കെണ്ണയുടെ ഈർപ്പംനിലനിറുത്തുന്ന സവിശേഷത തലമുടിയിൽ ഈർപ്പത്തെ തങ്ങിനിൽക്കുവാൻ സഹായിക്കുന്നു. വരണ്ടുപോകുന്നതിൽനിന്നും തലമുടിയെ സംരക്ഷിച്ച് മൃദുത്വവും മിനുസ്സവും ലഭ്യമാകാൻ ഇടയാകുന്നു.



Click it and Unblock the Notifications











