For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുണങ്ങള്‍ മാത്രമുള്ള ആപ്പിള്‍ സിഡെര്‍ വിനഗര്‍

By Belbin Baby
|

ആപ്പിള്‍ ജ്യൂസില്‍ നിന്നും ഉണ്ടാക്കുന്ന വിനാഗിരിയാണ് എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്പിള്‍ സിഡെര്‍ വിനഗര്‍. കേരള വിപണിയില്‍ ഇന്ന് സുലഭമായി ലഭിക്കുന്ന ഈ ഉല്‍പ്പന്നത്തിന് ആരോഗ്യകരമായ പല ഗുണങ്ങളുമുണ്ട്, ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. പുളിപ്പിച്ച ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ബ്രൗണ്‍ നിറമുള്ള ഒരു ലായനിയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു.

xc

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേനുമായി ചേര്‍ത്ത് ജലദോഷത്തിനും, ഫ്‌ലൂവിനും മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബി.സി 400 ലാണിത്. വേദനക്കും, ചില രോഗങ്ങള്‍ക്കും ഇന്നും ആപ്പിള്‍ സൈഡര്‍ ഉപയോഗിച്ച് വരുന്നു. റോമാക്കാരും, ജാപ്പനീസ് സാമുറായ് യോദ്ധാക്കളും കരുത്തിനും, ഊര്‍ജ്ജസ്വലതക്കും, ആരോഗ്യത്തിനും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു.

ചര്‍മ്മത്തിനും മുടിക്കും

ചര്‍മ്മത്തിനും മുടിക്കും

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മികച്ച ഫലം നല്‍കും. നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉള്ള പ്രതിവിധിയാണിത്. മുഖക്കുരു,ചര്‍മ്മത്തിലെ പാടുകള്‍,താരന്‍ ,നഖത്തിന്റെ പരിപാലനം എന്നിവയ്ക്കെല്ലാം ഇത് ഉത്തമമാണ്. ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന ഏറ്റവും പുതിയ വിഭവങ്ങള്‍ ചുവടെ കൊടുക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനെഗര്‍ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി 8 മികച്ച മാര്‍ഗ്ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ടോണര്‍ എസിവി യും വെള്ളരിക്ക ജ്യൂസും 1 :1 എന്ന അനുപാതത്തില്‍ ചേര്‍ക്കുക.ഇത് ചര്‍മ്മം വൃത്തിയാക്കാനും ത്വക്കിലെ വലിയ മുകുളങ്ങള്‍ ചുരുങ്ങാനും നല്ലതാണ്. ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഫെയിസ് മാസ്‌ക് ഒരു സ്പൂണ്‍ എസിവി 2 സ്പൂണ്‍ തേനുമായി മിക്‌സ് ചെയ്യുക.വൃത്തിയാക്കിയ ചര്‍മ്മത്തില്‍ ഇത് പുരട്ടി 20 മിനിറ്റ് വയ്ക്കുക.അതിനുശേഷം വെള്ളമുപയോഗിച്ചു കഴുകുക.ഇത് ആഴ്ചയില്‍ 3 തവണ ചെയ്താല്‍ മൃദുലമായ ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തമാക്കാം. ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ആസ്ട്രിന്‍ജന്റ് ഒരു കപ്പ് എസിവി ഒരു കപ്പ് തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്യുക.സാധിക്കുമെങ്കില്‍ ഈ കുപ്പി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.ഇത് ദിവസത്തില്‍ പല തവണ കോട്ടണ്‍ തുണിയില്‍ മുക്കി ചര്‍മ്മത്തില്‍ പുരട്ടുക.ഇത് പാടുകള്‍ മാറ്റാന്‍ വളരെ ഉത്തമമാണ്.

 ഷാമ്പൂവിനു പകരം

ഷാമ്പൂവിനു പകരം

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഷാമ്പൂ ബേക്കിങ് സോഡയും എസിവി യുമായി മിക്‌സ് ചെയ്തു ഷാമ്പൂവിനു പകരം ഉപയോഗിക്കാവുന്നതാണ്.ഇത് നിങ്ങളുടെ മുടിയും തലയോടും വൃത്തിയാക്കും.ഇതില്‍ ഷാമ്പൂവിലെപ്പോലെ രാസവസ്തുക്കള്‍ ഇല്ല.ഇതിലേക്ക് അല്പം ലാവണ്ടര്‍ എസ്സെന്‍ഷ്യല്‍ ഓയില്‍ കൂടി ചേര്‍ത്താല്‍ നല്ല ഗന്ധവും ലഭിക്കും.

താരന്‍ അകറ്റാന്‍

താരന്‍ അകറ്റാന്‍

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ എസിവി യില്‍ കുറച്ചു ടീ ട്രീ എസ്സെന്‍ഷ്യല്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്തു തലയോട്ടിയില്‍ പുരട്ടുക.ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിക്കുക.ഈ മിശ്രിതം ചേര്‍ത്ത് ഷാമ്പൂവിന്റെ കട്ടി കുറയ്ക്കാനും പറ്റും.

താരന്‍ അകറ്റാനായി ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്യുക. മുടി കഴുകാനായി ആപ്പിള്‍ സിഡാര്‍ വിനെഗര്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണെങ്കില്‍ എസിവി വളരെ മികച്ചതാണ്.എസിവി ഒരു കപ്പ് വെള്ളത്തില്‍ 1 :2 എന്ന അനുപാതത്തില്‍ ചേര്‍ക്കുക.അതായതു 1 / 3 ഭാഗം എസിവി യും 2 / 3 ഭാഗം വെള്ളവും എടുത്തു അവസാനം മുടി കഴുകിയാല്‍ മുടിയിലും തലയോട്ടിയിലെയും അധികമുള്ള എണ്ണ മാറും.ഇത് ഷാമ്പൂവിനു ശേഷം ഉപയോഗിക്കുകയാണെങ്കില്‍ സീബം ഉത്പാദനം നിയന്ത്രിക്കുകയും മിനുസമുള്ള എണ്ണമയമില്ലാത്ത മുടി മണിക്കൂറോളം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.നിങ്ങള്‍ക്ക് സാധാരണ മുടിയാണെങ്കില്‍ എസിവി യും വെള്ളവും 1 :4 എന്ന അനുപാതത്തില്‍ ചേര്‍ത്ത് മുടി കഴുകുക.ഇത് താരന്‍ അകറ്റാനും ഫലപ്രദമാണ്. മുടി ബലപ്പെടുത്താന്‍ ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഔഷധങ്ങളായ കൊടിത്തൂവ,ബര്‍ഡോക് എന്നിവയുടെ ചേരുവ എസിവി യുമായി മിക്‌സ് ചെയ്തു തലയോട്ടില്‍ പുരട്ടിയാല്‍ അത് മുടിക്ക് വേണ്ട പോഷണം നല്‍കുകയും ബലപ്പെടുത്തുകയും ചെയ്യും.കൂടാതെ ഇത് ഫംഗസ് അണുബാധ,താരന്‍,തല ചൊറിച്ചില്‍ എന്നിവ അകറ്റുകയും ചെയ്യും.

 പല്ലുകള്‍ മനോഹരങ്ങളാക്കാന്‍

പല്ലുകള്‍ മനോഹരങ്ങളാക്കാന്‍

പല്ലിലെ കറകള്‍ എല്ലാം നീക്ക് പല്ലുകള്‍ മനോഹരങ്ങളാക്കാന്‍ സഹായിക്കുന്നു. എത്ര കടുത്ത കറകളാണെങ്കിലും ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഉപയോഗിക്കുന്നതിലൂടെ കറകളെ പൂര്‍ണ്ണമായി തന്നെ നീക്കാന്‍ സഹായിക്കും.

 അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം തടയുന്നു

ചെറുപ്പത്തില്‍ തന്നെ വയസ്സാവുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഇനി അതിനെപ്പറ്റി ആലോചിച്ച് വിഷമിക്കേണ്ട. കാരണം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. പഞ്ഞിയില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് മുഖത്ത് തേയ്ക്കുക. ആറാഴ്ച കൊണ്ട് തന്നെ വ്യത്യാസം മനസ്സിലാകും.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

പലപ്പോഴും മുഖക്കുരുവിനെ കൊണ്ട് പ്രശ്നത്തിലാവുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ മുഖക്കുരുവിന്റെ പാട് പോലുമുണ്ടാവില്ല. മുഖത്തെ ചുളിവിന് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തെ പുതിയതാക്കി മാറ്റുന്നു.

പാദസംരക്ഷണത്തിനു

പാദസംരക്ഷണത്തിനു

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഒരു കപ്പ് എസിവി ഒരു ടബ്ബ് ചൂട് വെള്ളത്തില്‍ ചേര്‍ക്കുക.നിങ്ങളുടെ ക്ഷീണിച്ച കാല് 20 മിനിറ്റ് അതില്‍ മുക്കിവച്ചു വിശ്രമിക്കുക.ഇത് കാലിന്റെ ദുര്‍ഗന്ധവും ക്ഷീണവും അകറ്റുന്നു.ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ എന്തുകൊണ്ടാണ് ഒരു കുപ്പി ആപ്പിള്‍ സൈഡര്‍ വിനെഗര്‍ കയ്യില്‍ സൂക്ഷിക്കണമെന്ന് പറയുന്നതെന്ന്.ഇത് നിങ്ങളുടെ ധാരാളം സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡെര്‍ വിനഗര്‍ എങ്ങനെ ഉണ്ടാക്കാം

ആപ്പിള്‍ സിഡെര്‍ വിനഗര്‍ എങ്ങനെ ഉണ്ടാക്കാം

വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ആപ്പിള്‍ സിഡെര്‍വിനഗര്‍. ആപ്പിള്‍ കഴുകി വൃത്തിയാക്കിയ ശേഷം ചെറു കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം മുറിച്ചെടുത്ത ആപ്പിള്‍ കഷ്ണങ്ങള്‍ 5 മിനിറ്റ് നേരം അതില്‍ മുക്കി വയ്ക്കുക.

അതിനുശേഷം ആപ്പിള്‍ കഷ്ണങ്ങള്‍ വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റുക. അതിനൊപ്പം പഞ്ചസാരയും, വൈറ്റ് വിനഗറും ചേര്‍ക്കുക. അതിലേക്ക് ആപ്പിളുകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. വായു കടക്കാത്ത രീതിയില്‍ ജാര്‍ അടച്ചുവയ്ക്കുക. തണുപ്പില്ലാത്ത, ഇരുട്ടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന ഈ ജാര്‍ 2-3 ആഴ്ചക്കുശേഷം പുറത്തെടുത്ത് വിനഗര്‍ വേര്‍തിരിച്ചെടുക്കാം.

English summary

amazing-benefits-of-apple-cider-vinega

Apple cider vinegar is one such natural ingredient that aids weight loss. Read to know how it works, here.,
X
Desktop Bottom Promotion