Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കഴുത്ത്, തുട, കക്ഷം: ഇരുണ്ട നിറത്തിന് 15മിനിട്ട്
ഴുത്തിലേയും കക്ഷത്തിലേയും തുടയിലേയും കറുപ്പകറ്റാന്‍ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം നോക്കാം
കഴുത്തിലേയും കക്ഷത്തിലേയും തുടയിലേയും എല്ലാം ഇരുണ്ട നിറം പലപ്പോഴും നമ്മളെയെല്ലാം പ്രതിസന്ധിയിലാക്കാറുണ്ട്. എത്രയൊക്കെ വാക്സ് ചെയ്താലും ഷേവ് ചെയ്താലും ഇത് മാറുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും.
പലപ്പോഴും വാക്സിംഗ്, ഷേവിംഗ്, ഡിയോഡ്രന്റുകളുടെ ഉപയോഗം എന്നിവയാകും ഇത്തരത്തില്‍ കറുപ്പ് നിറം വരുന്നതിന് കാരണമാകുന്നത്. പ്രായം തെറ്റി വരുന്ന മുഖക്കുരു ശ്രദ്ധിക്കണം?
എന്നാല്‍ ഇനി വെറും 15 മിനിട്ടിനുള്ളില്‍ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം നല്‍കാം. അതിനായി ചെയ്യേണ്ടത് വളരെ എളുപ്പമുള്ള കാര്യങ്ങള്‍ മാത്രം. വെറും 15 മിനിട്ടിനുള്ളില്‍ ചര്‍മ്മത്തിന്റെ പോയ നിറം വീണ്ടെടുക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഇരുണ്ട നിറം മാറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനുള്ള ഒറ്റമൂലിക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്. ബേക്കിംഗ് സോഡ, ഒലീവ് ഓയില്‍, ഉപ്പ് എന്നിവ.

പണച്ചിലവില്ലാതെ
പണച്ചിലവില്ലാതെ തന്നെ ചര്‍മ്മത്തില്‍ ഈ ഭാഗങ്ങളിലെ കറുപ്പ് നിറം അകറ്റി ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്ന ഈ കൂട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇത് സഹായകമാണ്.

തയ്യാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എടുത്ത് പേസ്റ്റ് പരുവത്തില്‍ മിക്സ് ചെയ്യാം.

ഉപയോഗിക്കേണ്ട വിധം
കക്ഷത്തിലും കഴുത്തിലും തുടയിലും ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഉടന്‍ ഫലം ലഭിയ്ക്കുമെന്നത് തന്നെയാണ് ഈ കൂട്ടിന്റെ പ്രത്യേകത.

മറ്റൊരു വഴി
ഇതല്‍പ്പം ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു വഴി തിരഞ്ഞെടുക്കാം. അതിനായി അല്പം കളിമണ്ണ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ അല്പം പാലും നാരങ്ങ നീരും മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ കറുത്ത നിറമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നിറം നല്കുന്നു.

പാര്‍ശ്വഫലങ്ങള്‍ ഇല്ല
പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല പരിഹാരഫലം ഉടന്‍ തന്നെ എന്നതും ഈ പരീക്ഷണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നു. മാത്രമല്ല ഫലം സുനിശ്ചിതവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ആവശ്യമെങ്കില്‍
കൂടുതല്‍ ഫലം വേണമെന്ന് ആഗ്രഹമെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വേണമെങ്കില്‍ ഈ കൂട്ടിനോടൊപ്പം അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications
