For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നുള്ള് ഉപ്പും ഒലീവ് ഓയിലും പല്ലിലെ കറ മാറും

ഉപ്പിനോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്

|

ഒലീവ് ഓയില്‍ സൗന്ദര്യസംരക്ഷണത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. കാരണം നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. എന്നാല്‍ ഒലീവ് ഓയിലില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ന്നാല്‍ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ വളരെ വലുതാണ്. നമ്മുടെ ഏത് സൗന്ദര്യ പ്രശ്‌നത്തിനും വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ കൂട്ട്.

വെളിച്ചെണ്ണയും ബേക്കിംഗ്‌സോഡയും 10വയസ്സ് കുറയുംവെളിച്ചെണ്ണയും ബേക്കിംഗ്‌സോഡയും 10വയസ്സ് കുറയും

ഉപ്പ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടെക്കൂട്ടുന്നത് നല്ലൊരു സൂത്രമാണ്. കാരണം ഇത് ചര്‍മ്മത്തിന്റെ സംരക്ഷണ പാളി ശക്തിപ്പെടുത്താനും ജലാംശം ഉറപ്പ് വരുത്താനും സഹായിക്കുന്നതാണ്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഇത്തരത്തില്‍ ഉപ്പിനോടൊപ്പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ എന്ന് നോക്കാം.

പല്ലിലെ കറകളയാന്‍

പല്ലിലെ കറകളയാന്‍

പല്ലിലെ കറ കളയാനും ഉത്തമ പരിഹാരമാണ് ഉപ്പ്. ഉപ്പില്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് അതുകൊണ്ട് പല്ല് തേച്ച് നോക്കൂ. ഇത് മിനിട്ടുകള്‍ക്കുള്ളില്‍ കറയെ ഇല്ലാതാക്കും

 നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍ ആയി ഇതുപയോഗിക്കാം. ഒലീവ് ഓയിലില്‍ ഉപ്പ് കലക്കി അത് പേസ്റ്റ് രൂപത്തിലാക്കി മാറ്റാം. ഇത് അല്‍പം കൈകളിലും കാലുകളിലും മുഖത്തും തേച്ച് പിടിപ്പിക്കാം. തേച്ച് പിടിപ്പിക്കുന്നതിനു മുന്‍പ് ചര്‍മ്മം നല്ലതു പോലെ വൃത്തിയാക്കണം. ശേഷം ഈ പേസ്റ്റ് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യാം.

 അമിത എണ്ണമയം ചെറുക്കുന്നു

അമിത എണ്ണമയം ചെറുക്കുന്നു

അമിത എണ്ണമയം പലപ്പോഴും ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഒലീവ് ഓയിലും ഉപ്പും തേനും നല്ലതു പോലെ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

 താരനെ പ്രതിരോധിക്കാന്‍

താരനെ പ്രതിരോധിക്കാന്‍

താരനെ പ്രതിരോധിയ്ക്കാനും ഉറപ്പുള്ള പരിഹാര മാര്‍ഗ്ഗമാണ് ഉപ്പ്. ഇത് തലയോട്ടിയിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ കലക്കി ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം മസ്സാജ് ചെയ്ത ശേഷം ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യം

ആരോഗ്യമുള്ള നഖം അത്യാവശ്യമാണ്. നഖത്തിന്റെ മഞ്ഞ നിറവും നഖം പൊട്ടിപ്പോവുന്നതും എല്ലാം നഖത്തിന്റെ അനാരോഗ്യത്തെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ നഖത്തിന് ആരോഗ്യവും ഉന്‍മേഷവും സൗന്ദര്യവും നല്‍കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും മിക്‌സ് ചെയ്ത് അല്‍പം നാരങ്ങ നീരും ചേര്‍ത്ത വെള്ളത്തില്‍ 10 മിനിട്ട് കൈ മുക്കി വെക്കാം.

പല്ല് തിളങ്ങാന്‍

പല്ല് തിളങ്ങാന്‍

പല്ലിന് തിളക്കം നല്‍കാനും ഏറ്റവും ഉത്തമമാണ് ഉപ്പ്. അല്‍പം ബേക്കിംഗ് സോഡയും അല്‍പം ഉപ്പും മിക്‌സ് ചെയ്ത് അതുകൊണ്ട് പല്ല് തേച്ച് നോക്കൂ. ഏത് പല്ലും വെട്ടിത്തിളങ്ങും.

മൗത്ത് വാഷ്

മൗത്ത് വാഷ്

കൃത്രിമമായ മൗത്ത് വാഷ് ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ഉത്തമമാണ് പ്രകൃതിദത്തമായി തയ്യാറാക്കാവുന്ന മൗത്ത് വാഷ്. കാല്‍ക്കപ്പ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് അത് കൊണ്ട് വായ കഴുകാം. ഇത് വായ്‌നാറ്റം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു.

English summary

ways to use salt for gorgeous skin, hair, nails and teeth

Introducing salt to your beauty routine can be a superb idea. Salt can help strengthen the protective layer of your skin and improve hydration
Story first published: Friday, June 16, 2017, 10:28 [IST]
X
Desktop Bottom Promotion