For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റത്തിന് നിമിഷനേരം കൊണ്ട് പരിഹാരം

വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.

|

വായ് നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് മൂലം പലപ്പോഴും മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ പോലും കഴിയുന്നുണ്ടാവില്ല പലര്‍ക്കും. കാരണം അത്രയേറെ അരോചകമായിരിക്കും വായ്‌നാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും. എന്നാല്‍ വായ്‌നാറ്റത്തെ പ്രതിരോധിയിക്കാന്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ബ്ലാക്ക്‌ഹെഡ്‌സിനേക്കാള്‍ ഗുരുതരം വൈറ്റ്‌ഹെഡ്‌സ്‌

ഡോക്ടറെ കണ്ടാലും മരുന്ന് കഴിച്ചാലും എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. എന്നാല്‍ എന്നന്നേക്കുമായി വായ്‌നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. പ്രകൃതി ദത്തമായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവില്ല. തലമുടിയില്‍ എണ്ണപുരട്ടുന്നത് കൊണ്ട് ഗുണമുണ്ടോ?

 പെരുംജീരകം

പെരുംജീരകം

ഇടയ്ക്കിടയ്ക്ക് അല്‍പം പെരുംജീരകം ചവയ്ക്കുന്നത് ശീലമാക്കുക. ഇത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി പുറത്തേക്കെടുക്കാനുള്ള വഴിയാണ്. മാത്രമല്ല ഇത് ബാക്ടീരിയയെ ഇല്ലാതാക്കുകയും ചെയ്യും.

കറുവപ്പട്ടയും ഏലവും

കറുവപ്പട്ടയും ഏലവും

കറുവപ്പട്ട പൊടിച്ചതും ഏലവും ഇട്ട് വെള്ളം ചൂടാക്കി ആ വെള്ളം കവിള്‍ കൊള്ളുക. ഇത് എന്നന്നേക്കുമായി വായ്‌നാറ്റവും ദുര്‍ഗന്ധവും ഇല്ലാതാക്കുന്നു.

തുളസിയില ചവയ്ക്കുക

തുളസിയില ചവയ്ക്കുക

തുളസിയില ചവയ്ക്കുന്നതും ഇത്തരത്തില്‍ വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള പ്രതിവിധിയാണ്. അതുകൊണ്ട് തന്നെ തുളസിയില സ്ഥിരമായി കഴിയ്ക്കാം.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരിന് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് സത്യമാണ്. എന്നാല്‍ ആരോഗ്യഗുണത്തോടൊപ്പം തന്നെയാണ് ഇത്തരത്തില്‍ ചില ഗുണങ്ങളും. നാരങ്ങ നീര് കൊണ്ട് കവിള്‍ കൊള്ളുന്നത് വായ്‌നാറ്റം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള പ്രതിവിധിയാണ്. ഇത് വായിലെ ബാക്ടീരിയയേയും ഇല്ലാതാക്കും.

മല്ലിയില

മല്ലിയില

മല്ലിയിലയും ഇതുപോലെ വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. എന്നാല്‍ മല്ലിയില ചവയ്ക്കുന്നതും വാസ്‌നാറ്റത്തെ ചെറുക്കുന്നു.

ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ വെള്ളം ഉപയോഗിച്ചും ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഉലുവ ചേര്‍ത്ത് തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുക. ഇത് വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി ഉപയോഗിച്ചും വായ് നാറ്റം ഇല്ലാതാക്കാം. കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ കവിള്‍ കൊള്ളുക. ഇത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

English summary

Ways to Fight Bad Breath Naturally

Dental cavities, gum disease, poor oral hygiene, coated tongue are among the most common causes of bad breath. Here are some easy ways to treat bad breath.
Story first published: Monday, February 6, 2017, 17:06 [IST]
X
Desktop Bottom Promotion